നടൻ ബാലയെ അബോധവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു , നില ഗുരുതരം , താരത്തിന് സംഭവിച്ചത്

നാടൻ ബാലയെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടായിരിക്കില്ല. അത്രത്തോളം മികച്ച പ്രകടനങ്ങളിലൂടെയും ട്രോളുകളിലൂടെയും ഒക്കെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ബാല. ബാലയെക്കുറിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബാല ആശുപത്രിയിലാണെന്നും ബാലയ്ക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഉള്ള ആഹ്വാനവുമായി എത്തിയിരിക്കുകയാണ് യൂട്യൂബർ ആയ സൂരജ് പാലാക്കാരൻ. ബാല സീരിയസായി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് അറിയുന്നത്. രണ്ട് ദിവസം മുൻപ് താരത്തെ കണ്ടിരുന്നുവെന്നും അപ്പോഴൊന്നും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ലന്നുമാണ് സൂരജ് പറയുന്നത്. ബാലയുടെ ഹൃദയത്തിനും പ്രശ്നമുണ്ടെന്ന് സൂരജ് വെളിപ്പെടുത്തുന്നു.

ജീവിതത്തിൽ സ്നേഹത്തിനും സൗഹൃദത്തിനും മുന്നിൽ തോറ്റുപോയ ഒരാളാണെന്നും സൗഹൃദങ്ങളെ അഗാധമായ സ്നേഹിക്കുന്ന വ്യക്തിയാണെന്നും പറയുന്നുണ്ട്. ബാല തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചു എന്നും സൂരജ് പറയുന്നു. താരം ഇപ്പോൾ അബോധ അവസ്ഥയിലാണ് എന്നാണ് സൂരജ് പാലാക്കാരൻ തന്റെ വീഡിയോയിലൂടെ പറയുന്നത്. വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇതെന്നാണ് പ്രേക്ഷകരെല്ലാം ഒരേപോലെ പറയുന്നത്. ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ലന്നും എന്ത് സംഭവിച്ചുവെന്നുമാണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുമുൻപ് ബാലയുടെ ഇന്റർവ്യൂകളിലെ മാറ്റം കണ്ടുകൊണ്ട് ബാല മദ്യപിക്കുമോ എന്ന് ചിലർ കമന്റുകളായി ചോദിച്ചിരുന്നു. എന്നാൽ താൻ മദ്യപിക്കില്ല എന്നായിരുന്നു മറുപടി നൽകിയത്. നടി മോളി കണ്ണമാലി ഉൾപ്പെടെ നിരവധി പേർക്ക് രോഗചികിത്സ ഉൾപ്പെടെ സഹായം നൽകിയ വ്യക്തിയാണ് ബാല.

കുറച്ചു ദിവസങ്ങളായി ബാലയ്ക്കു ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നുവെന്നും അറിയാൻ സാധിക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു മോളീ കണ്ണമാലിയും ബാലയും ഒരുമിച്ചുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഏറെനാളുകൾക്കു ശേഷം മലയാള സിനിമയുടെ ഭാഗമായും ബാല മാറിയിരുന്നു. ബാലയുടെ ഭാര്യ എലിസബത്തും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ഒരു സിനിമയുടെ ഭാഗമായി കണ്ണിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ബാല പലപ്പോഴും കൂളിംഗ് ഗ്ലാസ് വെച്ചായിരുന്നു വീഡിയോയിലും പൊതുവിടങ്ങളിൽ ഒക്കെ എത്തിയിരുന്നത്. ഇപ്പോൾ ബാല ഗുരുതരാവസ്ഥയിലാണ് എന്ന വാർത്ത ഒരു വേദനയോടെയാണ് പ്രേക്ഷകർ കേൾക്കുന്നത്. നടന് എന്ത് സംഭവിച്ചു എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.actor bala hoespital news

Articles You May Like

x