ആശുപത്രി കിടക്കയിൽ മാമുക്കോയക്ക് പിറന്നാൾ ആഘോഷം ; ജന്മദിനാഘോഷ ചിത്രങ്ങളും വിഡിയോയും വൈറൽ

മനോഹരവും, ഹാസ്യം കലർന്നതുമായ കോഴിക്കോടൻ ശൈലിയിയുള്ള സംസാര രീതി കൊണ്ട് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് മാമുക്കോയ. മലയാള സിനിമയിൽ തന്നെ കുതിരവട്ടം പപ്പു എന്ന കലാകാരന് ശേഷം പകരക്കരനായി വന്ന നടനാണ് മാമുക്കോയ. ഹാസ്യ കഥാപാത്രങ്ങൾക്ക് പുറമേ സീരിയസ് വേഷങ്ങളും ഭാഗിയായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ ഒഴിച്ചു കൂടാൻ കഴിയാത്ത നടനായി അദ്ദേഹം മാറുകയും ചെയ്തു. ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടർന്ന് മാമുക്കോയ സിനിമയിൽ നിന്ന് ഇടക്കാലത്ത് ഇടവേളയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് മാമുക്കോയ.

എഴുപത്തി ഏഴാം ജന്മദിനത്തിൻ്റെ നിറവിൽ അപ്രതീക്ഷിതമായി തനിയ്ക്ക് കിട്ടിയ പിറന്നാൾ സർപ്രൈസിൻ്റെ സന്തോഷത്തിലാണ് അദ്ദേഹം. സമൂഹ മാധ്യമങ്ങളിലും, മുഖ്യധാരാ മാധ്യമങ്ങളിലും അദ്ദേഹത്തിൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രങ്ങളും, വീഡിയോകളും വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ആശുപത്രിയിൽ കിടക്കയിൽ വെച്ച് അദ്ദേഹം കേക്ക് മുറിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വൈറലായ വീഡിയോക്ക് പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ അറിയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.

ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് അദ്ദേഹം കുറച്ചു ദിവസങ്ങളായി തുടര്‍ന്ന് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ജൂണ്‍ അഞ്ചിനാണ് മാമുക്കോയയുടെ പിറന്നാള്‍ ദിനം. എന്നാല്‍ ജൂണ്‍ അഞ്ചിനാണ് അദ്ദേഹത്തിൻ്റെ ആത്മാർത്ഥ സ്നേഹിതൻ വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ച ദിനവും . അതിനാല്‍ തന്നെ പിറന്നാൾ ആഘോഷം ആക്കുന്നതിനോട് അദ്ദേഹം വലിയ താൽപര്യം പ്രകടിപ്പിക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരും, മക്കളും, സുഹൃത്തുക്കളും ചേർന്ന് ഒരു കേക്ക് വാങ്ങി പിറന്നാള്‍ ആഘോഷിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. എഴുനേറ്റ് ഇരിക്കാനുള്ള സൗകര്യാർത്ഥം ബെഡില്‍ തന്നെ കേക്ക് സെറ്റ് ചെയിതു കൊണ്ട് മാമുക്കോയ കേക്ക് കട്ട് ചെയ്യുന്നത്. ആശുപത്രി അധികൃതരാണ്‌ മനോഹരമായ വീഡിയോ പങ്കുവെച്ചത്.

നാടക രംഗത്ത് നിന്നും സിനിമയിലേയ്ക്ക് എത്തിയ വ്യക്തിയാണ് മാമുക്കോയ. നടൻ പപ്പുവിനെ പോലെ കോഴിക്കോടെന്ന സ്ഥലത്തെയും ആളുകളെയും മലയാള സിനിമയിൽ അത്രമാത്രം പരിചയപെടുത്തിയ മറ്റൊരു നടനുണ്ടാവില്ല. മലബാർ ഭാഷയ്ക്ക് സിനിമകളിൽ അത്രമാത്രം പ്രാധാന്യം ലഭിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും മാമുക്കോയ എന്ന നടൻ്റെ സ്വാധീനം അതിൽ എടുത്തുപറയേണ്ട ഒന്നാണ്. എപ്പോഴും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മികച്ച കൗണ്ടറുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി തീർത്തു. മുഹമ്മദ് എന്നാണ് അദ്ദേഹത്തിൻ്റെ യാതാർത്ഥ പേര്.

സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലൂടെയാണ് അഭിനയ ജീവിതത്തിലേയ്ക്ക് മാമുക്കോയ പ്രവേശിക്കുന്നത്. പിന്നീട് തിരക്കേറിയ നടനായി അദ്ദേഹം മാറുകയായിരുന്നു വരവേല്പ്, തലയണ മന്ത്രം, രാംജിറാവു സ്പീക്കിംഗ്, ഹിസ് ഹൈനസ് അബ്ദുള്ള,നാടോടിക്കാറ്റ് തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം തിളങ്ങി. അതുവരെയും അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഗൗരവമേറിയ കഥാപാത്രങ്ങളും അഭിനയിച്ച് അദ്ദേഹത്തിന് മികവ് തെളിയിക്കാൻ സാധിച്ചു.

x