Film News

മാനസികരോഗി , ക്യാൻസർ രോഗി , അമ്മയുടെ ആത്മാവുമായി സംസാരം , വിവാഹ ജീവിതം വെറും 15 ദിവസം , സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ അഭിനയജീവിതം ഉപേക്ഷിച്ച പ്രിയ നടി കനകയുടെ ജീവിതത്തിൽ സംഭവിച്ചത് ഞെട്ടിക്കും

മലയാളി പ്രേഷകരുടെ ഇഷ്ട നടിമാരിൽ മുൻപന്തിയിലാണ് കനകയുടെ സ്ഥാനം .. അഭിനയലോകത്ത് ഇപ്പോൾ സജീവമല്ല എങ്കിലും താരം അഭിനയിച്ച നിരവധി കഥാപാത്രങ്ങൾ ഇന്നും പ്രേഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് .. വിറ്റ്‌നാം കോളനിയിലെ ഉണ്ണിമോളും , ഗോഡ് ഫാദറിലെ മാലുവും ഒക്കെ താരം അവതരിപ്പിച്ച പകരം വയ്ക്കാനില്ലാത്ത കഥാപാത്രങ്ങളാണ് . 1989 ൽ പുറത്തിറങ്ങിയ കരഗാട്ടക്കാരൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് . പിന്നീട് സിനിമാലോകത്ത് സജീവ സാന്നിധ്യമായ താരം നിരവധി ഭാഷകളിൽ നിരവധി മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു . താരപുത്രിയായി സിനിമയിലേക്ക് എത്തിയ കനക മുൻ നടി ദേവികയുടെ മകളും കൂടിയാണ് . മുകേഷ് നായകനായി 1991 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ഗോഡ് ഫാദറിലൂടെയാണ് താരം മലയാള സിനിമാലോകത്തേക്ക് എത്തിയത് .

സിനിമാലോകത്ത് തിളങ്ങി നിന്ന താരത്തിന്റെ യാതാർത്ഥ ജീവിതം അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല എന്നതാണ് മറ്റൊരു സത്യം .. സിനിമയിൽ കത്തി നിൽക്കുമ്പോൾ താരം അഭിനയത്തിൽ നിന്നും പിന്മാറുകയായിരുന്നു , സിനിമാജീവിതത്തിൽ അമ്മയുടെ അനാവശ്യവുമായ ഇടപെടലുകളാണ് താരം അഭിനയലോകത്തു നിന്നും പിന്മാറാനുള്ള കാരണം എന്നും സൂചനകൾ പുറത്തുവന്നിരുന്നു . സിനിമയിൽ നിന്നും വിട്ടു നില്ക്കാൻ തീരുമാനിച്ച താരം ഉടൻ വിവാഹിതയാകുകയും ചെയ്തു . കാലിഫോർണിയയിലെ മെക്കാനിക്കൽ എൻജിനിയറായ മുത്തുകുമാറിനെ ആയിരുന്നു താരം വിവാഹം ചെയ്തത് . 2007 ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത് . എന്നാൽ വിവാഹ ജീവിതത്തിന് വെറും 15 ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു .. മാത്രമല്ല കനകയേ സംബന്ധിച്ച് നിരവധി വാർത്തകളും പ്രചരിച്ചിരുന്നു .

 

താരം മനസികരോഗിയാണെന്നും , ജീവിച്ചിരിക്കെ തന്നെ താരം മരിച്ചു എന്നടക്കം നിരവധി വ്യാജവാർത്തകളും പ്രചരിച്ചിരുന്നു .  എന്നാൽ അമ്മയുടെ മരണ ശേഷം പുറത്തെവിടേയും പോയിട്ടില്ല എന്ന് മുൻപ് കനക വെളിപ്പെടുത്തിയതായി റിപോർട്ടുകൾ ഉണ്ടായിരുന്നു . നടിയും അമ്മയുമായ ദേവികയും സംവിദായകനായ അച്ഛനുമായ ദേവദാസും തമ്മിൽ വേര്പിരിഞ്ഞിരുന്നു , അച്ഛനെതിരെ പലപ്പോഴും ആഞ്ഞടിച്ച് കനക രംഗത്ത് എത്തിയിരുന്നു .. കനകയ്ക്ക് 29 വയസായപ്പോഴായിരുന്നു ‘അമ്മ ദേവിക മരണപ്പെട്ടത് , അമ്മയുടെ മരണശേഷമാണ് കനക ഒറ്റപെടലിലായത് . അമ്മയോട് അത്രയ്ക്കും അടുപ്പം പുലർത്തിയിരുന്ന താരത്തിന് അമ്മയുടെ വിയോഗം താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു . അങ്ങനെ അമ്മയുടെ മരണശേഷം അമ്മയുടെ പ്രേതത്തോട് സംസാരിക്കാനും കനക ശ്രെമിച്ചിരുന്നു .

പ്രേതങ്ങളോടും ആത്മാക്കളോടും സംസാരിക്കാൻ സാധിക്കും എന്ന് അവകാശപ്പെടുന്ന ആവി അമുദയുയെ താരം സമീപിച്ചിരുന്നു എന്നും അമ്മയുടെ ആത്മാവിനോട് കനക സംസാരിച്ചെന്നും കനക പറഞ്ഞതായി വാർത്തകൾ പുറത്തുവന്നിരുന്നു .. സ്വന്തം അച്ഛൻ തന്നെ സ്വത്തിന്റെ കാര്യത്തിൽ തന്നെ മനോരോഗിയാക്കാൻ ശ്രെമിച്ചു എന്നും കനക ആരോപണം ഉന്നയിച്ചിരുന്നു . അഭിനയലോകത്ത് തിളങ്ങി നിന്ന താരം പിന്നീട് അഭിനയത്തിൽ നിന്നും പൂർണമായി വിട്ടുനിൽക്കുകയായിരുന്നു . ഇതിനിടയിൽ ഇടയ്ക്ക് താരം ലൈവിൽ എത്തുകയും അഭിനയലോകത്തേക്ക് തിരികെയെത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു . ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago