Television

ബിഗ് ബോസിനെ ഞെട്ടിപ്പിച്ച് കൊണ്ട് റിയാസിന് റോൺസൺ നൽകിയ ലക്ഷങ്ങൾ വിലയുള്ള സമ്മാനം കണ്ടോ വീഡിയോ കാണാം ; ഇതൊക്കെയാണ് യഥാർത്ഥ സ്നേഹമെന്ന് പ്രേക്ഷകർ

ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചു കഴിഞ്ഞു എങ്കിലും ഇതുവരെ മത്സരാർത്ഥികളുടെ വിശേഷങ്ങൾ തീർന്നിട്ടില്ല. ഓരോ മത്സരാർഥികളെയും എയർപോർട്ടിൽ കാണാൻ വേണ്ടി ആരാധകരെത്തി. തങ്ങളുടെ പ്രിയ മത്സരാർഥികളെ ഒരു നോക്ക് കാണുവാൻ വേണ്ടി ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആണ് എയർപോർട്ടിൽ ആളുകൾ തടിച്ചുകൂടിയത്. ഒരുപാട് വ്യത്യസ്തതകൾ നിറഞ്ഞ ഒരു സീസൺ ആയിരുന്നു ഈ വട്ടം ബിഗ്ബോസ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. വ്യത്യസ്തമായ നിലപാടുകളിലൂടെയും വ്യത്യസ്തമായ മാറ്റങ്ങളിലൂടെയുമുള്ള നിരവധി സംഭവങ്ങൾക്ക് ആയിരുന്നു ഈ വട്ടം ബിഗ്ബോസ് സീസൺ സാക്ഷ്യംവഹിച്ചത്. ബിഗ് ബോസ് സീസണിന്റെ ചരിത്രത്താളുകളിൽ ഒരു തുടക്കം ആവുന്ന സീസൺ തന്നെയായിരുന്നു.

ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു വനിത വിജയ് ഉണ്ടാവുന്നതും മാറ്റത്തിന്റെ തുടക്കം ആണ്. ഒരുപാട് സന്ദേശങ്ങൾ സമൂഹത്തിന് പകർന്നു നൽകിയതും ഒക്കെ ഈ സീസണിൽ തന്നെയായിരുന്നു. പലപ്പോഴും സമൂഹം തെറ്റായി കണ്ടിട്ടുണ്ടായിരുന്നു പല ചിന്തകളെയും മാറ്റി കൊണ്ടായിരുന്നു ഈ ബിഗ്ബോസ് സീസൺ ഫോർ എത്തിയത്. ബിഗ് ബോസിൽ നിന്നും പുറത്തേക്കിറങ്ങിയ ശേഷം താരങ്ങൾ പലരും ഇൻസ്റ്റഗ്രാമിൽ സജീവമാവുകയും തങ്ങളുടെ വിശേഷങ്ങളൊക്കെ പങ്കുവെക്കുകയും ചെയ്തു. പലരും ലൈവ് വരികയായിരുന്നു ചെയ്തത്.

തങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥികളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഏറ്റെടുക്കുകയായിരുന്നു പ്രേക്ഷകർ. ബിഗ് ബോസ് സീസൺ ഫോറിൽ വളരെയധികം ചർച്ച നേടിയ ഒരു മത്സരാർത്ഥിയാണ് റോൺസൺ വിൻസെന്റ്. പലരും ബിഗ്ബോസ് വീടിനുള്ളിൽ വിമർശിക്കുകയായിരുന്നു ചെയ്തത്. എന്നാൽ ഒരു പ്രശ്നങ്ങളിൽ ഇടപെടാതെ തന്റെതായ ഒരിടം കണ്ടെത്തിയാണ് ബിഗ് ബോസ് വീട്ടിൽ റോൺസൺ നിലനിന്നിരുന്നത്. റോൻസന്റെ സുഹൃത്തുക്കൾ എന്ന് പറയുന്നത് റിയാസ്, വിനയ് നവീൻ എന്നിവരാണ്. ഇപ്പോൾ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ഒരു പുതിയ സമ്മാനവുമായി ആണ് റോൺസൺ എത്തിയിരിക്കുന്നത്.

തന്റെ പേരിനോടൊപ്പം തന്റെ സുഹൃത്തുക്കളുടെ പേരുകൾ കൂടി കൊത്തിവെച്ച ഒരു സ്വർണ്ണ വള ആണ് താരം നൽകിയിരിക്കുന്നത്. താരം തന്നെയാണ് ഈ ഒരു വീഡിയോയും ഫോട്ടോയും ഒക്കെ തന്നെ സോഷ്യൽ മീഡിയ പേജ് വഴി പങ്കു വെച്ചതും. താൻ അവിടെ സൗഹൃദങ്ങൾ ഉണ്ടാക്കാൻ വന്നതാണ് എന്നാണ് റോൺസൺ പറഞ്ഞത്. ബിഗ്ബോസ് വീട്ടിൽ നിലപാടില്ലാത്ത താൻ തന്റെ സുഹൃത്തുക്കൾക്ക് സമ്മാനം നൽകുന്നു എന്ന ക്യാപ്ഷനുമായ ആയിരുന്നു റോൺസൺ എത്തിയത്….

നല്ല മനസ്സുള്ള കുറച്ചു സുഹൃത്തുക്കളേ തനിക്ക് ലഭിച്ചു. അതിന് താരം നന്ദി പറയുന്നുണ്ട്. ഓരോരുത്തർക്കും താരം വള അണിഞ്ഞു കൊടുക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. വളരെ മനോഹരമായ ഒരു പ്രവർത്തിയാണ് റോൺസൺ ചെയ്തത് എന്നാണ് ആരാധകർ പറയുന്നത്. എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയാണ് റോൺസൺ. അതോടൊപ്പം ബിഗ് ബോസ് വീട്ടിൽ ഏറ്റവും നല്ല രീതിയിൽ ഗെയിം കളിച്ച ഒരു വ്യക്തിയും റോൺസൺ ആണെന്ന് കൂടി പ്രേക്ഷകർ സമ്മതിച്ചു കൊടുക്കുന്നുണ്ട്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago