Film News

വീണിടത്ത് നിന്നും ഉയർത്തുന്നവരാണ് സുഹൃത്തുക്കൾ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു; സൗഹൃദ ദിനത്തിൽ ജീവിതത്തിലെ പ്രിയ കൂട്ടുകാരെ പരിചയപ്പെടുത്തി മഞ്ജു വാരിയർ

ജീവിതത്തിൽ സമാധാനവും സന്തോഷവും വളർത്തുന്നതിൽ സൗഹൃദങ്ങളുടെയും സുഹൃത്തുക്കളുടെയും പങ്ക് വളരെ വലുതാണ്. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നാണ് പഴമക്കാർ പറയാറ്. ഓ​ഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച അതായത് ഓ​ഗസ്റ്റ് 6. ലോകമെമ്പാടുമുള്ളവർ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുകയാണ്. നിരവധി പേരാണ് തന്റെ സുഹൃത്തുക്കൾക്ക് ഒപ്പമുള്ള ഫോട്ടോകളും ഫ്രണ്ട്ഷിപ്പ് കോട്ടുകളും പങ്കുവച്ച് രം​ഗത്തെത്തുന്നത്. ഇക്കൂട്ടത്തിൽ നടി മഞ്ജു വാര്യർ പങ്കുവച്ച ഫോട്ടോകൾ ശ്രദ്ധനേടുകയാണ്.

“നിങ്ങൾ വീണത് മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ നിങ്ങളെ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്തുതന്നെയായാലും!”, എന്നാണ് ഫോട്ടോകൾ പങ്കുവച്ച് മഞ്ജു വാര്യർ കുറിച്ചത്. ടൊവിനോ, കുഞ്ചാക്കോ, രമേഷ് പിഷാരടി, ​ഗീതു മോഹൻദാസ്, നിവിൻ പോളി, സംയുക്ത വർമ, ഭാവന തുടങ്ങി നിരവധി പേർക്ക് ഒപ്പമുള്ള ഫോട്ടോയാണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തുന്നത്. “നിങ്ങൾ എല്ലാവർക്കും വലിയ പ്രചോദനമാണ്, ചേച്ചി ഇങ്ങനെ എന്നും happy ആയിട്ട് ഇരുന്നാൽ മതി….ഞാനൊരു കട്ട fan ആണേ…. Happy friendship day manjuvechi, മഞ്ജു ചേച്ചി എന്നു എപ്പോഴും സൂപ്പറാ.. നന്നായി ഇരിക്കട്ടെ, നിങ്ങളുടെ സന്തോഷമുള്ള പുഞ്ചിരിക്കുന്ന മുഖം ഞങ്ങൾക്ക് ഒരുപാട് ശക്തിയും ഊർജവും നൽകുന്നു”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ആയിഷ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അൽ ഖസ് അൽ ഗാഖിദ് എന്ന നാലു നില കൊട്ടാരം ആയിരുന്നു ചിത്രത്തിൻറെ പ്രധാന ലോക്കേഷൻ. മഞ്ജു വാര്യർക്ക് പുറമെ രാധിക, സജ്‌ന, പൂർണിമ, ലത്തീഫ, സലാമ, ജെന്നിഫർ, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി.

 

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

5 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago