രാവിലെ തന്നെ ബാക്കിയുള്ളവരുടെ കണ്ട്രോൾ കളയും, ഇതെന്താ പാമ്പിനെ പോലെ ഇടയ്ക്ക് ഇടയ്ക്ക് നാക്ക് പുറത്തേക്ക് ഇടുന്നത്: കമന്റിന് ചുട്ട മറുപടിയുമായി സാധിക

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക വേണുഗോപാൽ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. നടി എന്നത് കൂടാതെ മോഡലും അവതാരകയുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് സാധിക രംഗത്ത് എത്താറുണ്ട്. മാത്രമല്ല മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്. ഇപ്പോഴിതാ തനിക്ക് അശ്ലീല കമന്റുകൾ ചെയ്യുന്നവർക്കും അനാവശ്യ മെസേജുകൾ അയക്കുന്നവർക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

രാവിലെ തന്നെ ബാക്കിയുള്ളവരുടെ കണ്ട്രോൾ കളയും എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇതിന് മറുപടിയുമായി സാധിക എത്തുകയായിരുന്നു. അത്ര ദാരിദ്ര്യം ആണ് അവസ്ഥ എങ്കിൽ എനിക്ക് ഒന്നും ചെയ്യാനില്ല ബ്രോ എന്നായിരുന്നു സാധികയുടെ മറുപടി. ഇതെന്താ പാമ്പിനെ പോലെ ഇടയ്ക്ക് ഇടയ്ക്ക് നാക്ക് പുറത്തേക്ക് ഇടുന്നത്. ആ മാസ് ലുക്ക് പോകും എന്നായിരുന്നു മറ്റൊരു കമന്റ് . കാരണം അയാം ദ കോബ്ര എന്നാണ് ഇതിന് സാധിക നൽകിയ മറുപടി. ആദ്യമായിട്ടാണ് സാരിയ്ക്ക് ബെൽറ്റ് കാണുന്നത് എന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്.
അതേസമയം ഇതാദ്യമായിട്ടല്ല സാധികയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും അശ്ലീല ചുവയുള്ള പ്രതികരണങ്ങൾ ലഭിക്കുന്നത്.

നേരത്തെ തന്റെ ചിത്രങ്ങൾക്ക് അശ്ലീല കമന്റുമായി എത്തുന്നവർക്ക് സാധിക നൽകിയ മറുപടി കയ്യടി നേടിയിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു സാധികയുടെ പ്രതികരണം. പിന്നാലെ നിരവധി പേരാണ് സാധികയ്ക്ക് പിന്തുണയുമായി എത്തിയത്.

Articles You May Like

x