നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒട്ടുമിക്ക റേപ്പ് കേസുകളിലും സാധാരണ പെൺകുട്ടികളും, ചെറിയ കുട്ടികളുമാണ് ഉള്ളത്, ജീൻസോ ഷോർട്‌സോ ഇട്ടു പോയവരല്ല പീഡിപ്പിക്കപ്പെട്ടത്; പീഡനത്തിന് കാരണം വസ്ത്രധാരണമല്ല, വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തതാണ് പ്രശ്നമെന്ന് സാധിക

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക വേണുഗോപാൽ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. നടി എന്നത് കൂടാതെ മോഡലും അവതാരകയുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് സാധിക രംഗത്ത് എത്താറുണ്ട്. മാത്രമല്ല മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്. വസ്ത്ര ധാരണത്തെക്കുറിച്ച് വരുന്ന മോശം കമന്റുകൾക്ക് മറുപടി നൽകുകയാണ് താരം.

സാധാരണ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ഇട്ടിരിക്കുന്ന വസ്ത്രമാണെന്നാണ് പറയാറ്, എന്നാൽ പൊതുവേ മോഡേൺ ആയി നടക്കുന്നവർ പ്രശ്‌നം നേരിടുന്നത് കുറവായിട്ടാണ് തോന്നുന്നത്. നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒട്ടുമിക്ക റേപ്പ് കേസുകളിലും സാധാരണ പെൺകുട്ടികളും, ചെറിയ കുട്ടികളുമാണ് ഉള്ളത്. ജീൻസോ ഷോർട്‌സോ ഇട്ടു പോയവരല്ല പീഡിപ്പിക്കപ്പെട്ടത്. ഡ്രസ് ഒരു കാരണമേയല്ലായിരുന്നു’ എന്നാണ് സാധിക ചൂണ്ടിക്കാണിക്കുന്നത്.

എല്ലാവരും പറയുന്നതു പോലെ എല്ലാം മറച്ച് മാന്യമായി വസ്ത്രം ചെയ്ത് പോയവരാണ് ഇവരൊക്കെയും. അതിനർഥം വസ്ത്രധാരണമല്ല, ആൾക്കാരുടെ ചിന്താഗതിയാണ് പ്രശ്‌നം എന്ന നിലപാടാണ് സാധികയ്ക്ക്. വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയുടെ പ്രശ്‌നമാണിതെന്നും സാധിക തുറന്നടിക്കുന്നു.

അതേസമയം സ്‌കൂൾ കാലഘട്ടത്തിലും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അന്നു കുട്ടിയായിരുന്നതിനാൽ പ്രതികരിക്കാനൊന്നും പറ്റിയിരുന്നില്ലെന്നും സാധിക പറയുന്നു. എന്നാൽ ഇപ്പോൾ താൻ എള്‌ലാ കാര്യത്തിലും പ്രതികരിക്ാറുണ്ടെന്നും സഭ്യമല്ലാത്ത കമന്റിനും പ്രൈവറ്റ് മെസേജുകൾക്കും നല്ല മറുപടി കൊടുക്കാറുണ്ട് എന്നും സാധിക പറയുന്നു. അവർ ചെയ്തത് തെറ്റാണെന്ന് അവർ തിരിച്ചറിയണം എന്നാണ് തന്റെ പ്രതികരണത്തെക്കുറിച്ച് സാധിക പറയുന്നത്.

Articles You May Like

x