”ഞാനും എന്റെ കുഞ്ഞു രാജകുമാരനും ആഘോഷത്തിന്റെ തിരക്കിലാണ്” ; സന്തോഷ നിമിഷം പങ്കുവച്ച് ഗായിക ശ്രേയ ഘോഷാല്‍
ശബ്ദമാധുര്യം കൊണ്ട് ലോകമമ്പാടുമുള്ള സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ ഗായികയാണ് ശ്രേയ ഘോഷാല്‍. 2000ല്‍ സീ ടിവിയിലെ സരിഗമ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിജയി ആയി എത്തിയ ശ്രേയ ‘ദേവദാസ്’ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചു. ആ ചിത്രത്തിലെ ശ്രേയ ആലപിച്ച ഗാനങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്, ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ്, ഫിലിം ഫെയറിന്റെ പുതിയ സംഗീത പ്രതിഭകള്‍ക്കുള്ള ആര്.ഡി. ബര്മ്മന് അവാര്‍ഡ് എന്നിവയും ലഭിച്ചു. പിന്നീട് അങ്ങോട്ട് കൈ നിറയെ ഗാനങ്ങള്‍ ആയിരുന്നു.
ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. നിരവധി റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും ശ്രേയ തിളങ്ങി.
ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം വളരെ വൃത്തിയോടെ ഉച്ചരിക്കാന്‍ ആത്മാര്‍ത്ഥത കാണിക്കുന്നതാണ് ശ്രേയയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുക്കിയ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഗായികയാണ്. മാതൃഭാഷ അല്ലാതിരിന്നിട്ടുപോലും മലയാള ഗാനങ്ങള്‍ ആലപിക്കുന്നത് ഉച്ചാരണ ശുദ്ധിയോടെയും പാടുന്ന ഒരോ വരികളുടേയും അര്‍ത്ഥം മനസ്സിലാക്കിയുമാണ്. ഇത് സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം ഒരു കൗതുകം തന്നെയായിരുന്നു.
2015 ഫെബ്രുവരി 5 ന് ഒരു പരമ്പരാഗത ബംഗാളി ചടങ്ങില്‍ ശ്രേയ തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്തു. ശിലാദിത്യ മുഖോപാധ്യായയെ ആണ് വിവാഹം കഴിച്ചത്. 2021 മാര്‍ച്ച് 4 ന് ശ്രേയ ഇന്‍സ്റ്റാഗ്രാമില്‍ താന്‍ അമ്മയാവാന്‍ ഒരുങ്ങുന്നുവെന്ന് പോസ്റ്റ് ചെയ്തിരുന്നു. ആദ്യമായി അമ്മയായതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. മെയ് 22ന് ആണ്‍കുട്ടിയാണ് ശ്രേയക്കും ശിലാദിത്യക്കും പിറന്നത്. മകന് തങ്ങള്‍ ഇട്ടിരിക്കുന്ന പേരും ശ്രേയ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരുന്നു. ദേവ്യാന് മുഖോപാധ്യായ എന്നാണ് മകനു പേരിട്ടത്.
ഇപ്പോഴിതാ ദീപാവലി ആഘോഷിക്കുന്ന ശ്രേയയുടെയും മകന്റെയും ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മകന് ദേവ്യനൊപ്പമുള്ള പുതിയ ചിത്രം ശ്രേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഒരോ നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ‘ഞാനും എന്റെ രാജകുമാരനും’ എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. ഇതിനു മുന്‍പും ദേവ്യനൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. ദീപാവലി ആഘോഷത്തിന്റെ വിശേഷങ്ങളും ഇതോടൊപ്പം ശ്രേയ പങ്കുവെച്ചു. ”ഭര്‍ത്താവ് ശൈലാദിത്യയും അച്ഛനും അമ്മയും ഞാനും ചേര്‍ന്ന് വീട്ടില്‍ പ്രത്യേക പൂജ നടത്തി. വീട് മുഴുവന്‍ ദീപങ്ങള്‍ തെളിയിക്കുകയും ചെയ്തു. അമ്മയായതിനു ശേഷമുള്ള തന്റെ ആദ്യത്തെ ദീപാവലിയാണ്. ദേവ്യാന് ആദ്യമായാണ് ഇങ്ങനെ ആഘോഷിക്കുന്നത്.” ശ്രേയ കുറിച്ചു.