വിവാഹത്തിന് 10 വര്‍ഷം മുമ്പേ വിനീതിനെ പരിചയപ്പെട്ടു; എന്നാല്‍ നടനാണെന്ന് അറിഞ്ഞിരുന്നില്ല വിവാഹത്തെ കുറിച്ചും മറ്റും വെളിപ്പെടുത്തി നടൻ വിനീതിന്റെ ഭാര്യ പ്രസില്ല

ലയാളം, തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ച നടനാണ് വിനീത്. അഭിനയത്തിനൊപ്പം തന്നെ അസാമാന്യ നര്‍ത്തകനുമാണ് അദ്ദേഹം. ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1986 ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.സ്കൂൾ കാലം മുതൽ തന്നെ ഭരതനാട്യത്തിൽ ധാരാളം സമ്മാനങ്ങൾ വിനീതിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഭരതനാട്യ മത്സരത്തിൽ തുടർച്ചയായ നാലുതവണ ഒന്നാം സ്ഥാനത്തിന് അർഹനായിട്ടുണ്ട്.2004 ല്‍ ആണ് വിനീതിന്റെ വിവാഹം കഴിഞ്ഞത്.പ്രസില്ലയാണ് വിനീതിന്റെ ഭാര്യ. മുമ്പ് തന്റെ ഭാര്യയ്‌ക്കൊപ്പം ഒരു അഭിമുഖത്തില്‍ വിനീത് പങ്കെടുത്തിരുന്നു. അന്ന് കുടുംബകാര്യങ്ങള്‍ ഉള്‍പ്പെടെ ഇരുവരും തുറന്ന് പറഞ്ഞിരുന്നു. നടന്‍ സിദ്ദീഖ് അവതാരകനായി എത്തിയ പരിപാടിയിലായിരുന്നു ഇവര്‍ എത്തിയത്. ആ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായി മാറിയിരിക്കുന്നത്.

തന്റെ സിനിമകള്‍ ഒന്നും പ്രസില്ല കണ്ടിട്ടില്ലെന്നാണ് വിനീത് അന്ന് പറഞ്ഞത്. പ്രസില്ല ജനിച്ചതും വളര്‍ന്നതും ബഹ്‌റൈനില്‍ ആണ്. നാട്ടില്‍ അമ്മ തലശ്ശേരിയും അച്ഛന്‍ പാലക്കാടും ആണ്. വിവാഹത്തിന് പത്ത് വര്‍ഷം മുമ്പാണ് വിനീതും പ്രസില്ലയും ആദ്യമായി കണ്ടുമുട്ടിയത്. 1992 ല്‍ ബഹ്‌റൈനില്‍ ഒരു പരിപാടിയ്ക്ക് വന്നപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച്ച. അതിന് മുമ്പ് വിനീതിനെ പ്രസില്ല സിനിമയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും അത്ര ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. വിനീതിലെ നടനേയും ഡാന്‍സറേയും വളരെ ഇഷ്ടമാണെന്നും എങ്കിലും ഡാന്‍സര്‍ക്ക് ആണ് താന്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുക എന്നും പ്രസില്ല പറഞ്ഞു.

അഭിനയം വിനീതിന്റെ പാഷനാണ്. അങ്ങനെ ഒരു മേഖലയില്‍ അറിയപ്പെടുകയും ആളുകളുചെ അംഗീകാരം കിട്ടുകയും ചെയ്യുന്നത് വലിയ ഭാഗ്യമായാണ് വിനീത് കാണുന്നത്. നൃത്തവും അദ്ദേഹത്തിന്റെ പാഷനാണ് ചെറുപ്പം തെട്ടേ നൃത്തം പരിശീലിച്ചിട്ടുണ്ട്. രണ്ടിനേയും വിനീത് തുല്ല്യ പ്രാധാന്യത്തോടെയാണ് കാണുന്നത്. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ച ഒരാള്‍ക്ക് സിനിമാറ്റി ഡാന്‍സ് ചെയ്യാന്‍ കുറച്ച് പ്രയാസമാണെന്നും എങ്കിലും കോറിയോഗ്രാഫറുടെ സഹായത്തോടെ ചെയ്യാന്‍ സാധിക്കുമെന്നും വിനീത് പറയുന്നു.

തന്നെ സ്‌നേഹിക്കുന്ന നല്ല ഒരു ഭര്‍ത്താവിനെ വേണമെന്നും അദ്ദേഹം അതിലുപരി നല്ലൊരു മനുഷ്യന്‍ ആിരിക്കണം എന്നുമുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നാണ് കല്ല്യാണത്തെക്കുറിച്ച് താന്‍ ആഗ്രഹിച്ചതെന്ന് പ്രസില്ല പറയുന്നു. വിനീതിന്റെ വിവാഹാലോചന പ്രസില്ലയ്ക്ക് വന്നപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമാണ് എല്ലാവരും പറഞ്ഞത്. അത് പ്രസില്ലയെ ഏറെ ആകര്‍ഷിച്ചു. പിന്നീട് വിനീത് വന്ന് പ്രസില്ലയെ പെണ്ണ് കാണുകയും പ്രസില്ലയുടെ അമ്മയേയും സഹോദരന്‍മ്മാരേയും കണ്ടുപോവുകയും ചെയ്തു. വിനീതിനെ കണ്ടുമുട്ടിയത് ഒരുപാട് സന്തോഷമായെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും അദ്ദേഹം വലിയൊരു നടന്‍, നര്‍ത്തകന്‍ എന്നതിലുപരി നല്ല ഒരു മനുഷ്യനായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും പ്രസില്ല പറഞ്ഞു. അദ്ദേഹത്തോട് ആദ്യമായി സംസാരിച്ചപ്പോള്‍ത്തന്നെ ആകര്‍ഷണം തോന്നിയെന്ന് പ്രസില്ല കൂട്ടിച്ചേര്‍ത്തു.

Articles You May Like

x