നേടുന്നതല്ല രാഷ്‌ട്രീയം, കൊടുക്കുന്നതാണ് രാഷ്‌ട്രീയം, അത് ആര് നന്നായി ചെയ്യുന്നവോ അവർക്ക് നന്മയുണ്ടാകും സുരേഷേട്ടൻ നന്മചെയ്യുന്നയാൾ, ദൈവം എന്ന ഒരാളുണ്ട്. എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ദൈവം നോക്കിക്കോളും:ബാല

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്ക് പിന്തുണയുമായി നടൻ ബാല. സുരേഷ് ​ഗോപിയെ വ്യക്തിപമായി അറിയാമെന്നും ഒരുപാട് നന്മകൾ ചെയ്യുന്ന മനുഷ്യനാണെന്നും ബാല പറഞ്ഞു. എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ദൈവം നോക്കിക്കോളുമെന്നും ബാല പ്രതികരിച്ചു.

ഇത്രയധികം നന്മ ചെയ്തിട്ടുള്ള ഒരാൾ. സുരേഷേട്ടനെ എനിക്ക് വ്യക്തിപരമായി അറിയാം. ഒരുപാട് നന്മകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത് പോലെ നന്മ ചെയ്യുന്നത് ഒരു ക്വാളിറ്റിയാണ്. അത് ഒരു രാഷ്‌ട്രീയ പ്രവർത്തനമാണ്’. എന്താണ് രാഷ്‌ട്രീയം? നേടുന്നതല്ല രാഷ്‌ട്രീയം, കൊടുക്കുന്നതാണ് രാഷ്‌ട്രീയം. അത് ആര് നന്നായി ചെയ്യുന്നവോ അവർക്ക് നന്മയുണ്ടാകും. ദൈവം എന്ന ഒരാളുണ്ട്. എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ദൈവം നോക്കിക്കോളും’- ബാല പറഞ്ഞു.

അതേ സമയം സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സുരേഷ് ഗോപി സഹായം നൽകി. ഒരുലക്ഷം രൂപയാണ് സുരേഷ് ഗോപി കുടുംബത്തിന് നല്‍കിയത്. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ എസ്.ആര്‍. മണിദാസിനാണ് സുരേഷ്‌ഗോപിയുടെ സഹായം ലഭിച്ചത്. ഒരുലക്ഷം രൂപ മണിദാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചുവെന്നും ആവശ്യമെങ്കില്‍ ഒരുലക്ഷം രൂപകൂടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

‘ആ അമ്മയ്ക്ക് സര്‍ക്കാര്‍ ഈ തുക തിരികെ കൊടുക്കുമെങ്കില്‍ കൊടുത്തോട്ടെ. പക്ഷേ, സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള ഒരു കൈത്താങ്ങാണ് ഞാന്‍ നല്‍കിയത്. ആ അമ്മയുടെ അവസ്ഥ ഞാന്‍ കണ്ടതാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് ഞാനിത് അറിഞ്ഞത്. അപ്പൊൾതന്നെ വീട്ടില്‍ വിളിച്ച് പണം അയക്കാന്‍ രാധികയോട് പറഞ്ഞു. ഇനിയൊരു പത്ത് വര്‍ഷത്തേക്ക് കൂടി പെന്‍ഷന്റെ രൂപത്തില്‍ ഒരുലക്ഷം രൂപ ആ അമ്മയ്ക്ക് ലഭിക്കണമെങ്കില്‍ അതും ഞാന്‍ നല്‍കാന്‍ തയ്യാറാണ്

Articles You May Like

x