അമ്മയേതാ മകൾ ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ നടി നിത്യദാസ് ; വൈറലായി മകളോടൊപ്പം ഉള്ള നിത്യദാസിന്റെ ഡാൻസ്

നടൻ ദിലീപുമായിട്ടുള്ള ഒറ്റ ചിത്രത്തിൽ കൂടി മലയാളികളുടെ മനസ്സിൽ കേറി പറ്റിയ താരമാണ് നടി നിത്യദാസ്, ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായിട്ട് സിനിമ മേഖലയിൽ അരങ്ങേറിയ താരമാണ് നടി നിത്യദാസ്, 2001ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം 2007 വരെ മലയാള സിനിമയിൽ നിറസാനിദ്ധ്യം ആയിരുന്നു, മലയാളത്തിന് പുറമെ തമിഴ് സിനിമയിലും തെലുഗിലും നടി നിത്യദാസ് അഭിനയിച്ചിട്ടുണ്ട്, വിവാഹ ശേഷമായിരുന്നു നടി നിത്യദാസ് സിനിമ മേഖലയിൽ നിന്ന് പൂർണമായി വിട്ട് നിന്നത്

വിവാഹത്തിന് ശേഷം നിത്യദാസ് സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്തെങ്കിലും, താരം ആ വർഷം തൊട്ട് മിനിസ്‌ക്രീനിൽ കരിയർ ആരംഭിക്കുകയായിരുന്നു, സൂര്യ ടെലിവിഷനിൽ സംപ്രേഷണം ചെയ്‌ത അയ്യപ്പനും വാവരും എന്ന സീരിയലിൽ ഐഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടായിരുന്നു മിനി സ്ക്രീൻ മേഖലയിൽ താരത്തിന്റെ അരങ്ങേറ്റം, പിന്നിട് താരത്തിനെ തേടി നിരവതി അവസരങ്ങൾ ആണ് മലയാള സീരിയലാളുകളിൽ നിന്നും തമിഴ് സീരിയലുകളിൽ നിന്നും വന്നത്, മലയാളം സീരിയലുകളെക്കാൾ തമിഴ് സീരിയലുകളിൽ ആണ് നിത്യദാസ് കൂടുതലായിട്ട് അഭിനയിച്ചിട്ടുള്ളത്

നിത്യദാസിന്റെ വിവാഹം നടന്നത് 2007 ജൂണിൽ ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു, പഞ്ചാബി സ്വദേശിയായ അരവിന്ദ് സിങ്ങിനെയാണ് താരം വിവാഹം കഴിച്ചത്, നിത്യദാസിന്റെയും അരവിന്ദ് സിംഗിന്റെയും പ്രണയ വിവാഹം ആയിരുന്നു, എയർ ഇന്ത്യ വിമാനത്തിൽ ക്രൂ ആയി ജോലിചെയുകയായിരുന്ന അരവിന്ദ് സിംഗിനെ വിമാന യാത്രയിൽ വെച്ച് രണ്ട് മൂന്ന് പ്രാവശ്യം കാണുകയും, പിന്നിട് ഇരുവരും പ്രണയത്തിൽ ആവുകയും ആയിരുന്നു, 2005 തൊട്ട് പ്രണയിച്ച ഇവർ രണ്ട് വർഷത്തിന് ശേഷമാണ് വിവാഹിതരായത്

ഈ വർഷം മേയിൽ നടി നിത്യദാസിന് നാൽപത് വയസ് തികഞ്ഞിരുന്നു, താരം സീരിയൽ ലൊക്കേഷനിൽ വെച്ച് ജന്മദിനം ആഘോഷിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറീരുന്നു, നടി നിത്യദാസിനും അരവിന്ദ് സിങ്ങിനും രണ്ട് മക്കൾ ആണ് ഉള്ളത്, നൈന സിങ്ങും നമാൻ സിങ്ങും, മകൾ നൈനായാണ് ആദ്യമേ ജനിച്ചത്, നൈനയ്ക്ക് ഇപ്പോൾ പന്ത്രണ്ട് വയസ്സാണ് പ്രായം, ഇപ്പോൾ മകളോടൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, വീഡിയോ കണ്ട മിക്കവരും ഇത് ഇരട്ട സഹോദരിമാരാണോ എന്നാണ് ചോദിക്കുന്നത്, നാൽപത് വയസായിട്ടും സൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന രഹസ്യം എന്താണെന്നും നിരവതി പേര് ചോദിക്കുന്നുണ്ട്, നിത്യദാസിന്റെയും മകളുടെയും വൈറലായ ഡാൻസ് വീഡിയോ കാണാം

Articles You May Like

x