വിവാഹം കഴിക്കാനും ജീവിതം തുടങ്ങാനും പറ്റിയ ഒരാളെ ഞാൻ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല, പിന്നെ മാതാപിതാക്കൾക്ക് എന്നെ വിട്ട് നിൽക്കാൻ കഴിയില്ല; മനസ്സ് തുറന്ന് നന്ദിനി

മലയാള ചലച്ചിത്ര രംഗത്ത് പഴയ നായികമാരിൽ തിളങ്ങിയ നടിയായിരുന്നു നന്ദിനി. പ്രമുഖ നടന്മാർക്കൊപ്പമെല്ലാം നന്ദിനി വേഷമിട്ടിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം നന്ദിനി വീണ്ടും മലയാളത്തിലെത്തിയപ്പോൾ ഒന്നുകൂടി സുന്ദരിയായി എന്നല്ലാതെ ഒരു മാറ്റവുമുണ്ടായില്ല. 40 വയസ്സുള്ള നന്ദിനി ഇതുവരെ വിവാഹം കഴിച്ചില്ലെന്ന വാർത്ത അവിശ്വസനീയമായിരുന്നു. ലേലം, അയാൾ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ, കരുമാടിക്കുട്ടൻ എന്നിവയാണ് പ്രധാനചിത്രങ്ങൾ. ഒരുകാലത്ത് തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെ സജീവസാന്നിധ്യമായിരുന്നു നന്ദിനി.അടുത്തിടെ താരം വിവാഹത്തെക്കുറിച്ചു പറഞ്ഞത് വൈറലായിരിക്കുകയാണ്.

വിവാഹം കഴിക്കാനും ജീവിതം തുടങ്ങാനും പറ്റിയ ഒരാളെ ഞാൻ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. പിന്നെ എങ്ങനെ വിവാഹം കഴിക്കും. ഞാൻ പ്രതീക്ഷിക്കുന്നപോലെ ഒരാളെ കണ്ടുമുട്ടിയിരുന്നെങ്കിൽ തീർച്ചയായും വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുമായിരുന്നു. ഞാൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന സമയത്ത് ഒരു ക്രിക്കറ്റ് താരവുമായി ഞാൻ പ്രണയത്തിലായെന്നും പിന്നീട് വേർപിരിഞ്ഞെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതെല്ലാം അടിസ്ഥാനരഹിതമാണ്.

ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം എന്റെ മാതാപിതാക്കളോടൊപ്പം ഒരുപാട് കാലം ഒരുമിച്ച്‌ ജീവിച്ചതുകൊണ്ടാണ്. അവർക്ക് എന്നെക്കൂടാതെ കഴിയാൻ കഴിയില്ല. അവരിൽനിന്ന് വേർപെട്ട് പോകാൻ എനിക്കും കഴിയില്ല. ഞാൻ ഇതുവരെയും ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിരിക്കുന്നത് എന്റെ മാതാപിതാക്കൾക്കൊപ്പമാണ്. ഇതും വിവാഹം കഴിക്കാത്തതിന് ഒരു കാരണമാകുന്നു- നന്ദിനി പറഞ്ഞു.

Articles You May Like

x