പ്രണയ തകർച്ചയുണ്ടായി, ബന്ധം വേർപെടുത്തിയത് വേദനയോടെ, അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോൾ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്: നന്ദിനി

മലയാള ചലച്ചിത്ര രംഗത്ത് പഴയ നായികമാരിൽ തിളങ്ങിയ നടിയായിരുന്നു നന്ദിനി. പ്രമുഖ നടന്മാർക്കൊപ്പമെല്ലാം നന്ദിനി വേഷമിട്ടിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം നന്ദിനി വീണ്ടും മലയാളത്തിലെത്തിയപ്പോൾ ഒന്നുകൂടി സുന്ദരിയായി എന്നല്ലാതെ ഒരു മാറ്റവുമുണ്ടായില്ല. 40 വയസ്സുള്ള നന്ദിനി ഇതുവരെ വിവാഹം കഴിച്ചില്ലെന്ന വാർത്ത അവിശ്വസനീയമായിരുന്നു. ലേലം, അയാൾ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ, കരുമാടിക്കുട്ടൻ എന്നിവയാണ് പ്രധാനചിത്രങ്ങൾ. ഒരുകാലത്ത് തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെ സജീവസാന്നിധ്യമായിരുന്നു നന്ദിനി.

‘വിവാഹം, പ്രണയം എന്നിവയെ കുറിച്ചെല്ലാം അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുമ്പോൾ ചോദ്യം വരാറുണ്ട്. ഞാൻ അതിനെ എല്ലാം കൂളായി എടുക്കുന്നയാളാണ്. വിവാഹിതയാകാതെ കഴിയുന്നുവെന്നതിനോടും ഞാൻ വളരെ കൂളായാണ് ഇടപെടുന്നത്. വിവാഹം നടക്കേണ്ടതാണെങ്കിൽ നടക്കും. നല്ല ഒരാളെ കിട്ടികഴിഞ്ഞാൽ ഈ പ്രായത്തിലും വിവാഹം കഴിക്കാൻ എനിക്ക് താൽപര്യമുണ്ട്.’

അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോൾ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. അല്ലാതെ സുഹൃത്തുക്കളോ ബന്ധുക്കളോ ആ ചോദ്യം എന്നോട് ചോദിക്കാറില്ല. അവർ എല്ലാത്തിനോടും യോജിച്ച് തുടങ്ങി. സിംഗിളായി ജീവിക്കുന്നതും നല്ല കാര്യം തന്നെയാണ്. ഇതുവരെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്റെ പ്രണയം തകർന്ന് എക്‌സുമായി പിരിഞ്ഞത് എന്നെ വല്ലാതെ വിഷമിപ്പിച്ച ഒരു കാര്യമായിരുന്നു.’

കുറച്ച് സമയം എടുത്തെങ്കിലും പിന്നെ ഞാൻ തിരികെ ജീവിതത്തിലേക്ക് വന്നു. വേർപിരിയാമെന്ന് ഞങ്ങൾ തീരുമാനിച്ചത് രണ്ടുപേർക്കും ഗുണം ചെയ്തു. വേർപിരിഞ്ഞപ്പോഴുണ്ടായ വേദനയോട് പിന്നീട് ഞാൻ യോജിച്ച് തുടങ്ങി. വീട്ടുകാരും ആ സമയത്ത് നന്നായി സപ്പോർട്ട് ചെയ്തു. അവർ എന്നെ നന്നായി സ്‌നേഹിച്ച് അതിൽ നിന്ന് എന്നെ പുറത്ത് കൊണ്ടുവന്നു’

Articles You May Like

x