എന്നെ വഞ്ചനയിലൂടെയാണ് രവീന്ദർ വിവാഹം ചെയ്തത്, രവീന്ദറിന്റെ തട്ടിപ്പ് കേസിനെക്കുറിച്ച് തനിക്കൊന്നും അറിയില്ല, തന്നോടൊന്നും പറഞ്ഞിരുന്നില്ല, വിവാഹത്തിന് മുൻപേ ഇതെല്ലാം പരമ രഹസ്യമായി അദ്ദേഹം സൂക്ഷിച്ചു: ഭർത്താവിനെതിരെ മഹാലക്ഷ്മിയും രംഗത്ത്

നടി മഹാലക്ഷ്മിയും തമിഴ് സിനിമ നിർമ്മാതാവുമായ രവിന്ദർ ചന്ദ്രശേഖരനും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. തിരുപ്പതിയിൽവെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രവീന്ദർ നിർമ്മിച്ച വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില് മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. വിവാഹ ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ മോശം കമന്റുകളുമായി നിരവധിപ്പേരാണ് രം​ഗത്തെത്തിയിരുന്നത്. വിമർശനങ്ങൾക്ക് ഇരുവരും മറുപടിയും നൽകിയിരുന്നു.

ഈ വിമർശനങ്ങളിൽ ഒന്നും ഇരുവരും കുലുങ്ങിയില്ല. സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി ഇരുവരും മുന്നോട്ട് പോയി. എന്നാൽ ആദ്യ വിവാഹ വാർഷികം ആഘോഷിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം അപ്രതീക്ഷിത പ്രതിസന്ധിയാണ് ഇവരെ കാത്തിരുന്നത്. ബിസിനസ് പാർട്ണറെ തട്ടിപ്പിൽപ്പെടുത്തി കോടികൾ അപഹരിച്ചു എന്ന കേസിൽ രവീന്ദർ ചന്ദ്രശേഖരനെ പോലീസ് അറസ്റ്റ് ചെയ്തു. 16 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് രവീന്ദർ പ്രതിയായത്.

പവർ പ്രൊജക്ടിൽ ബിസിനസ് തു‌ടങ്ങാമെന്ന് പറഞ്ഞ് നിക്ഷേപകരിൽ നിന്ന് പണം വാങ്ങിയെങ്കിലും ബിസിനസ് തുടങ്ങിയില്ലെന്നും നൽകിയ പണം തിരികെ കാെടുത്തില്ലെന്നുമാണ് പരാതിക്കാർ ആരോപിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം ന‌ടന്നത്. ഏകദേശം ഒരു മാസക്കാലം ജയിലിൽ കിടന്ന രവിചന്ദറിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ജാമ്യം ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഈ സംഭവത്തിന് ശേഷം മഹാലക്ഷ്മിയും ഭർത്താവും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒന്നും തന്നെ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ വന്നിട്ടില്ല. മഹാലക്ഷ്മി രവീന്ദർ എന്ന ഇൻസ്റ്റാഗ്രാമിലെ പേര് മഹാലക്ഷ്മി ശങ്കർ എന്ന് നടി മാറ്റുകയും ചെയ്തു. അതിനിടെ മഹാലക്ഷ്മിയും അവരുടെ ഭർത്താവിനെതിരെ രംഗത്തെത്തിയെന്നാണ് തമിഴകത്തെ പുതിയ വാർത്ത.

രവീന്ദറിന്റെ അറസ്റ്റ് മഹാലക്ഷ്മിക്ക് ഒരു വലിയ ഷോക്ക് ആയെന്നും താനും വഞ്ചനയ്ക്കിരയായി എന്ന് മഹാലക്ഷ്മി പറഞ്ഞു എന്നുമാണ് റിപ്പോർട്ട്. ഭർത്താവിനെതിരെ കൂട്ടുകാരോടായി അവർ ഇങ്ങനെ പറഞ്ഞു എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. തന്നെ വഞ്ചനയിലൂടെയാണ് രവീന്ദർ വിവാഹം ചെയ്തത്. രവീന്ദറിന്റെ തട്ടിപ്പ് കേസിനെക്കുറിച്ച് തനിക്കൊന്നും അറിയില്ല. തന്നോടൊന്നും പറഞ്ഞിരുന്നില്ല. വിവാഹത്തിന് മുൻപേ ഇതെല്ലാം പരമ രഹസ്യമായി അദ്ദേഹം സൂക്ഷിച്ചു എന്ന് നടി പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല.

സീരിയൽ ലൊക്കേഷനിൽ നിന്നും ആരംഭിച്ച പ്രണയമാണ് മഹാലക്ഷ്മിയുടെയും രവീന്ദറിന്റെയും വിവാഹത്തിൽ എത്തിയത്. എന്നാൽ രവീന്ദറിന്റെ ശരീരഘടന ഇരുവരെയും ട്രോളുകളിൽ നിറച്ചു. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുള്ള രവീന്ദറിന്റെ സമ്പാദ്യം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്ന ആരോപണങ്ങളാണ് വിവാഹശേഷം പ്രധാനമായും ഉയർന്നത്. പണത്തിന് മുന്നിൽ മഹാലക്ഷ്മിക്ക് മറ്റൊന്നും പ്രശ്നമായിരുന്നില്ലെന്ന് പലരും പറഞ്ഞു.

Articles You May Like

x