മകൾ മഹാലക്ഷ്മിക്കൊപ്പം ദീപാവലി ആഘോഷിച്ച് കാവ്യ, മീനാക്ഷി എവിടെയെന്ന് ആരാധകർ

മകൾ മഹാലക്ഷ്മിക്ക് ഒപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കിട്ട് കാവ്യാ മാധവൻ. സന്ധ്യക്ക് ദീപം തെളിച്ചുവച്ചിട്ടുള്ള ലുക്കാണ് കാവ്യാ പങ്കിട്ടത്.ഇത്തവണയും മീനാക്ഷി ഇല്ലേ, എന്നുള്ള ചോദ്യമാണ് ആദ്യം ആരാധകർ ഉയർത്തിയത്. മീനാക്ഷിക്ക് ഒപ്പമായി മാത്രമുള്ള ചിത്രങ്ങൾ ഇതുവരെയും കാവ്യ പങ്കിട്ടിട്ടില്ല. മകളെ എടുത്തു സ്നേഹത്തോടെ ചുംബിക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം ഏവർക്കും ദീപാവലി ആശംസകൾ എന്നും കാവ്യാ കുറിച്ചു.

അനീഷ് ഉപാസനയാണ് പതിവ് പോലെ കാവ്യയുടെ ചിത്രങ്ങൾ പകർത്തിയത്. മുൻപും ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ അനീഷ് പകർത്തിയിട്ടുണ്ട്. ബാലതാരമായിട്ടാണ് കാവ്യ മാധവൻ മലയാള സിനിമാ ലോകത്തേക്ക് കടക്കുന്നത്. കാവ്യയെ പോലെ മകളും സിനിമയിലേക്ക് ഉടനെ ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

അതേ സമയം ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ് കേരളത്തിലെ പ്രധാന നഗരങ്ങളെല്ലാം. തലസ്ഥാന ന​ഗരിയും മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്ട്രീറ്റും നന്മയുടെ ആഘോഷമായ ദീപാവലിയെ വരവേറ്റു കഴിഞ്ഞു. മൺചെരാതുകൾ കത്തിച്ചും രംഗോലി വരച്ചും പടക്കങ്ങൾ പൊട്ടിച്ചുമാണ് ദീപാവലി ആഘോഷം.

മലയാളികളുടെ ദീപാവലി ആഘോഷം ഒരു ദിവസം മാത്രമാണ് ഉണ്ടാവുക. എന്നാൽ ഗുജറാത്തികൾക്ക് ഒന്നല്ല, അഞ്ച് ദിവസമാണ് ദീപാവലി ആഘോഷങ്ങൾ. ഈ അഞ്ച് ദിവസങ്ങളിലും വ്യത്യസ്തമായ രീതിയിൽ ഗുജറാത്തികൾ രംഗോലി വരച്ച് മുറ്റങ്ങളും വീടും ഭംഗിയാക്കും. ധനലക്ഷ്മിയെ പ്രാർത്ഥിച്ച് വീട്ടിലേക്ക് വരവേൽക്കുന്ന ചടങ്ങുകളാണ് ഇത്.

ഇത്തവണയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പടക്ക കടകൾ നേരത്തെ തയ്യാറായിരുന്നു. മാലപ്പടക്കം മുതൽ സ്റ്റാർ റഷ് പൂക്കുറ്റി വരെ, വിവിധ തരത്തിലുള്ള പടക്കങ്ങൾ വിപണിയിൽ ലഭ്യമാണ്. രംഗോലിയും പടക്കവും കഴിഞ്ഞാൽ ദീപാവലി ആഘോഷങ്ങളിൽ പ്രധാനി മധുര പലഹാരമാണ്. മധുരം നൽകിയും സ്നേഹം പങ്കിട്ടും ആഘോഷം വർണാഭമാക്കാൻ മധുര വിഭവങ്ങളിൽ പുതുമ നിറഞ്ഞിട്ടുണ്ട്. പല നിറങ്ങൾ ചാലിച്ച മധുര പലഹാരങ്ങൾ ആകർഷകമാണ്. പാൽ, ഖാജു വിഭവങ്ങൾക്കാണ് ആവശ്യക്കാരേറെയും.

Articles You May Like

x