ഒരുപാട് ദുരന്തങ്ങളിലൂടെ കടന്ന് പോയ കുട്ടിയായിരുന്നു കനക, ഗോഡ് ഫാദറിന്റെ സെറ്റില്‍ കനകയ്ക്ക് ചോറ് വാരി കൊടുക്കുന്നത് പോലും അമ്മയായിരുന്നു, അമ്മ പോയതോടെ കനക വല്ലാതെ ഒറ്റപ്പെട്ട പോലെ എനിക്ക് അനുഭവപെട്ടിരുന്നു; കനകയെ പറ്റി സിദ്ദിഖ് പറഞ്ഞത്

മലയാള സിനിമയ്ക്കു വലിയ നഷ്ടം സമ്മാനിച്ചാണ് സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങിയത്. നിരവധി സിനിമ കള്‍ ലാലിനൊപ്പവും സ്വതന്ത്രനായും ചെയ്ത് മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇടം നേടിയ വ്യക്തി. ഹൃദയാഘാതമായിരുന്നു അദ്ദേഹത്തിന്റെ മരണ കാരണം. അതീവ ഗുരുതരാവസ്ഥയില്‍ അമൃതയില്‍ അഡ്മിറ്റായപ്പോള്‍ മുതല്‍ അദ്ദേഹത്തിനെ പ്രിയപ്പെട്ടവരെല്ലാം കാണാനെത്തുമായിരുന്നു മാത്രമല്ല, അദ്ദേഹത്തിന്റെ തിരിച്ച് വരവി നായി കാത്തിരിക്കുകയും ചെയ്യുമായിരുന്നു.

പക്ഷേ പ്രാര്‍ത്ഥനകളെല്ലാം വെറുതെയായി. സിദ്ദിഖ് എന്ന സംവിധാ യകന്‍ നിരവധി ഹിറ്റ് സിനിമകള്‍ കലാ കേരളത്തിന് നല്‍കിയ യാത്രായായി. അദ്ദേഹം മുന്‍പ് പറഞ്ഞ വാക്കു കളും ഇപ്പോള്‍ ആറാധകര്‍ ഏറ്റെടുക്കുകയാണ്.

സംവിധായകന്‍രെ കാര്‍ക്കശ്യമൊന്നും ആരോടും കാണിക്കാത്ത വലിയ ഹൃദയശുദ്ധിയുള്ള മുനുഷ്യനായിരുന്നു അദ്ദേഹമെന്ന് പല താരങ്ങളും വ്യക്തമാക്കിയിരുന്നു. അദ്ദേഹവും തന്റെ സിനിമകളെ പറ്റിയും അതിലഭിനയിച്ച താരങ്ങളെ പറ്റിയും വ്യക്തമാക്കിയിരുന്നു. മുന്‍പ് ഗോഡ് ഫാദറില്‍ അഭിനയിച്ച നടി കനകയെ പറ്റി സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ദ നേടുന്നത്.

കനകയെ പറ്റി എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗോഡ് ഫാദറിലൂടെയാണ് കനക മലയാളത്തിലേയ്ക്ക് എത്തിയത്. പിന്നീട് വിയറ്റ്‌നാം കോളനിയടക്കം കുറച്ച് സിനിമകള്‍ താരം ചെയ്തു. ഗോഡ് ഫാദറില്‍ ആദ്യം തീരുമാനിച്ചിരുന്നത് നടി ഉര്‍വ്വശിയെ ആയിരുന്നു. ഒരുപാട് ദുരന്തങ്ങളിലൂടെ കടന്ന് പോയ കുട്ടിയായിരുന്നു കനക. ഗോഡ് ഫാദറിന്റെ സെറ്റില്‍ കനകയ്ക്ക് ചോറ് വാരി കൊടുക്കുന്നത് പോലും അമ്മയായിരുന്നു, അമ്മ പോയതോടെ കനക വല്ലാതെ ഒറ്റപ്പെട്ട പോലെ എനിക്ക് അനുഭവപെട്ടിരുന്നു. സിദ്ദിഖ് പറഞ്ഞു.

Articles You May Like

x