Film News

ഭയങ്കര സീരിയസായി ഇന്റർവ്യൂ കൊടുത്തിട്ട് കാര്യമില്ല, അത് കാണാൻ രസമുണ്ടാവില്ല, ട്രോളുകൾ പൂർണ്ണമായും മോശമല്ല; ട്രോളുകളും അഭിമുഖങ്ങളും ഇല്ലെങ്കിൽ നമ്മളിത്രയും റീച്ചാവില്ലെന്ന് ഷൈൻ ടോം ചാക്കോ

നിരന്തരം വിവാദങ്ങളിൽ ഇടം പിടിക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. ദീർഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച ഷൈൻ 2011ൽ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞു. 2012ൽ ഈ അടുത്ത കാലത്ത്, ചാപ്‌റ്റോഴ്‌സ് എന്നീ ചിത്രങ്ങളിൽ അഭിനിയിച്ചു. 2013ൽ അന്നയും റസൂലും എന്ന ചിത്രത്തിൽ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014ൽ ഇതിഹാസ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2015 ജനുവരിയിൽ നിരോധിത ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്‌ലാറ്റിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു.തുടർന്ന് അറുപത് ദിവസത്തോളം ഷൈൻ ജയിലിൽ കഴിഞ്ഞു.

കഥാപാത്രങ്ങൾ പോലെ തന്നെ ഷൈനിന്റെ അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സംസാരം കൊണ്ടും തന്റെ പെരുമാറ്റ രീതികൾ കൊണ്ടും ഷൈൻ വിവാദങ്ങളിൽ ഇടംപിടിക്കാറുണ്ട്. താരത്തിന്റെ ഇന്റർവ്യൂകളും പെരുമാറ്റ രീതികളും ഒക്കെ തന്നെ വിമർശനങ്ങൾക്ക് ഇടയുണ്ടാക്കി. ഒരേ സമയം ആരാധകരേയും വിമർശകരേയും ഒരുപോലെ സമ്പാദിച്ച താരം കൂടിയാണ് ഷൈൻ. എന്നാൽ, ഹേറ്റേഴ്സിനെ പോലും നിശബ്ദരാക്കുന്ന പ്രതിഭയാണ് താനെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു. ഇപ്പോഴിതാ ട്രോളുകളെ കുറിച്ച് പ്രതികരിക്കുകയാണ് ഷൈൻ ടോം ചാക്കോ.

ട്രോളുകൾ ഇങ്ങനെ വരുന്നത് കൊണ്ട് കൂടിയാണ് കൂടുതൽ ആളുകളിലേക്ക് റീച്ചാവുന്നതെന്ന് ഷൈൻ പറയുന്നു. ‘ട്രോളുകൾ പൂർണ്ണമായും മോശമല്ല. ട്രോളുകളിലൂടെ നമുക്ക് ചില ഗുണങ്ങളുമുണ്ട്. ഇങ്ങനെ ട്രോളുകളും അഭിമുഖങ്ങളും ഇല്ലെങ്കിൽ നമ്മളിത്രയും റീച്ചാവില്ല. നമ്മൾ ചെയ്യാത്ത, പറയാത്ത കാര്യങ്ങൾ പറയുമ്പോഴാണ് നമുക്ക് ചില സമയത്ത് വിഷമം വരുന്നത്. നമ്മുടെ കൂടെയുള്ളവരാണ് കൂടുതൽ വിഷമിക്കുന്നത്. അത് കാണുമ്പോൾ നമുക്ക് ദേഷ്യം വരും. ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച്, നമ്മൾ ചെയ്തുവെന്ന് വരുത്തി തീർക്കുമ്പോൾ ദേഷ്യം വരും’

ഹേറ്റേഴ്സില്ലാത്ത നടൻ എന്നൊന്നും പറയാനാവില്ല. ഞാൻ ചെയ്യുന്നത് ഇഷ്ടമില്ലാത്ത ആളുകളുണ്ടാവും. ഇന്റർവ്യൂൽ ഞാൻ ചെയ്യുന്നത് ഇഷ്ടപ്പെടാത്തവരുണ്ട്. ചിലതൊക്കെ കാണുമ്പോൾ ഞാൻ എന്തൊക്കെയാണ് കാണിക്കുന്നതെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. ആദ്യം മുതലേ അഭിമുഖങ്ങൾ കൊടുക്കുന്നയാളാണ് ഞാൻ. ഭയങ്കര സീരിയസായി ഇന്റർവ്യൂ കൊടുത്തിട്ട് കാര്യമില്ല, അത് കാണാൻ രസമുണ്ടാവില്ല. അതാണ് ഓരോന്ന് കാണിക്കുന്നത്’ ഷൈൻ പറഞ്ഞു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago