Film News

നടൻ സൈനുദ്ദീന്റെ മകനും നടനുമായ സിനിൽ സൈനുദ്ദീൻ വിവാഹിതനായി: അണിഞ്ഞൊരുങ്ങി അടിപൊളിയായി വധുവരന്മാർ വിവാഹ വീഡിയോ കാണാം

മലയാള സിനിമയെ ഒട്ടേറെ പൊട്ടിച്ചിരിപ്പിച്ച താരമായിരുന്നു സൈനുദ്ദീൻ. താരങ്ങളുടെ മക്കൾ സിനിമയിൽ വരുന്നത് ഒരു പുതിയ കാര്യമല്ല മികവുറ്റ വേഷങ്ങൾ ചെയ്ത് ശ്രദ്ദ നേടിയും ചെറിയ കഥാപാത്രങ്ങൾ ചെയ്ത് ഫീൽഡ് ഔട്ട് ആയവരുമായ നിരവധി പേരുണ്ട്. ഇത്തരത്തിൽ അച്ഛനെ്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ താരമായിരുന്നു സിനി‍ൽ സൈനുദ്ദീൻ. ഇന്ന് താരം ജീവിതത്തിലെ സന്തോഷം ആയ ഒരു മുഹൂർത്തത്തിൽ കൂടെ കടന്നു പോവുകയാണ്. അദ്ദേഹത്തിൻറെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് .വിവാഹത്തിൻറെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലും ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. നിരവധി താരങ്ങളാണ് താരപുത്രന് ആശംസകളുമായി രംഗത്തെത്തിയത്. ഹുസൈന എന്നാണ് വധുവിൻറെ പേര് .അത്യാഡംബരമായി തന്നെയാണ് വിവാഹം നടത്തിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് വധൂവരന്മാർ വിവാഹ വേദിയിലെത്തിയത്. കേക്ക് കട്ട് ചെയ്യുന്നതിൻറെയും മധുരം പങ്കു വയ്ക്കുന്നതിന്റെയും ആശംസകൾ നൽകുന്നതിന്റെയും എല്ലാം ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

സൗബിൻ ഷാഹിർ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ ,സൗബിൻ ,ഷൈൻ നിഗം ,അർജുൻ അശോകൻ ,ഹരിശ്രീ അശോകൻ ,എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് സിനിലിനെ പ്രേക്ഷകർ അടുത്തറിഞ്ഞത്. ചിത്രത്തിൽ ഒരു ശ്രദ്ധേയമായ കഥാപാത്രവും താരം ചെയ്തു.വിവാഹ വാർത്ത പുറത്തുവന്നത് മുതൽ നിരവധി സെലിബ്രിറ്റികളും താരത്തിന് ആശംസകളുമായി രംഗത്തെത്തി

പിതാവ് സൈനുദ്ധീന് പോലെ തന്നെ മികച്ചൊരു മിമിക്രി കലാകാരന്‍ കൂടിയാണ് സിനിൽ. മിനിസ്ക്രീൻ ഷോകളിൽ വന്ന് സിനിൽ കയ്യടികൾ നിരവധി തവണ നേടിയിട്ടുണ്ട്, നിരവധി നടന്മാരുടെ രൂപവും ശബ്ദവും അനുകരിച്ച് വേദികളിൽ അച്ഛനെ പോലെ തന്നെ മകനും പ്രേക്ഷകശ്രദ്ധ നേടിയെടുത്തതാണ് . പറവ എന്ന ചിത്രത്തിന് ശേഷം  ബ്ലാക്ക് കോഫി, ഹാപ്പി സർദാർ, വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രം താരപുത്രനെ തേടിയെത്തിയിരുന്നു.

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെല്ലാം കയ്യടി വാങ്ങിച്ച ഒരു നടനായിരുന്നു സൈനുദ്ദീൻ.  അഭിനയജീവിതം തുടങ്ങിയത് ഒരു മിമിക്രി കലാകാരനായിട്ടായിരുന്നു. കൊച്ചിൻ കലാഭവൻ എന്ന മിമിക്രി സ്ഥാപനത്തിലൂടെയാ‍ണ് അദ്ദേഹം മിമിക്രി കലാരൂപത്തെക്ക് കാലെടുത്തുവെക്കുന്നത്, പിന്നീട് പ്രശസ്ത കലാകാരനായ നടൻ മധുവിനെ അനുകരിച്ചു കൊണ്ടാണ്  ശ്രദ്ധനേടിയത്, നിരവധി രാജ്യങ്ങളിലും അദ്ദേഹം ഷോകൾ അവതരിപ്പിക്കാൻ പോയിട്ടുണ്ട് .പി. എ. ബക്കർ ചെയ്ത ചാപ്പ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് 150 ലധികം മലയാള സിനിമകളിൽ വേഷങ്ങൾ ചെയ്തു. മലയാള സിനിമയിൽ നിറഞ്ഞു നിന്ന കാലത്താണ് അദ്ദേഹം വിടവാങ്ങിയത്.ശ്വാസകോശ സംബദ്ധമായ രോഗങ്ങളാൽ അദ്ദേഹം 1999 നവംബർ 4 ന് അന്തരിച്ചു. അദ്ദേഹം ഒടുവിൽ അഭിനയിച്ച ചിത്രം പഞ്ചപാണ്ഡവർ ആയിരുന്നു.

amrtha

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago