Latest News

അവൾ വന്നതിൽപിന്നെയാണ് ഞാൻ എന്റെ ആരോഗ്യത്തെയും എന്റെ നാൽപ്പതുകളെയും കുറിച്ച് കൂടുതൽ ബോധവധിയായത് : മകൻറെ ഭാര്യയെ കുറിച്ച് ഒരു അമ്മയുടെ വാക്കുകൾ

സോഷ്യൽ മീഡിയയിൽ  കുറിപ്പുകൾ പങ്കുവെച്ച് ശ്രദ്ധനേടുന്ന സാമൂഹിക പ്രവർത്തകയാണ് റാണി നൗഷാദ്. ഇപ്പോഴിതാ മകന്റെ വിവാഹ വാർഷിക ദിനത്തിൽ ഹൃദയംതൊടും കുറിപ്പുമായി യുവതി വീണ്ടും എത്തിയിരിക്കുകയാണ് മകൻറെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് വിവാഹവാർഷികത്തെ കുറിച്ച് എഴുതിയത്.മകന്റെ ഭാര്യയായി, അതിനേക്കാളുപരി പ്രിയപ്പെട്ട മകളായി വന്നു കയറിയ പെൺകുട്ടി തങ്ങളുടെ ഹൃദയം തടവിലാക്കിയതിന്റെ വാർഷികമാണിതെന്ന് റാണി സോഷ്യൽ മീഡിയയിലൂടെ എഴുതിയത്. നിരവധി പേരായിരുന്നു മകൻറെ വിവാഹ വാർഷികത്തോടനുബന്ധിച്ച് ആശംസകൾ നേർന്നത്.

ഒരാൺകുട്ടി ജനിക്കുമ്പോൾ തന്നെ ലോകത്തിന്റെ ഏതെങ്കിലും കോണിൽ അവനു വേണ്ടി ഒരു പെൺകുട്ടിയും ജനിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ തിരിച്ചുണ്ടാകുമെന്നും മകന് ഒരിണയെ കിട്ടിയപ്പോൾ എനിക്ക് സ്നേഹനിധിയായ ഒരു മകളെയും ഏറ്റവും പ്രിയങ്കരിയായ ഒരു കൂട്ടുകാരിയെയും കുടുംബത്തിന് ലഭിച്ചെന്നും റാണി എഴുതി. എല്ലാവിധ മാനറിസങ്ങളും മനസിലാക്കിച്ചു കൊണ്ടും സ്നേഹത്തിന്റെ ശരിയായ അർത്ഥവും വ്യാപ്തിയും ബോധ്യപ്പെടുത്തിക്കൊണ്ടും ബുദ്ദിയും, വിവേകവുമുള്ള നല്ലൊരു മകളാക്കി വളർത്തികൊണ്ടു വന്ന അവളുടെ മാതാപിതാക്കളോട് സ്നേഹമാണെന്നും കുറിപ്പിൽ എഴുതിയത്.കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

അവൾ ഞങ്ങളുടെ ഹൃദയം തടവിലാക്കിയിട്ട് ഇന്ന്(13-12-2020-21)ഒരു വർഷം തികയുകയാണ്….. അതെ, ഞങ്ങളുടെ മക്കളുടെ വിവാഹ വാർഷികമാണ്…. നിങ്ങളുടെ ഓരോരുത്തരുടെയും അനുഗ്രഹാശിസുകൾ കുട്ടികൾക്കുണ്ടാവണം.. ഒരാൺകുട്ടി ജനിക്കുമ്പോൾ തന്നെ ലോകത്തിന്റെ ഏതെങ്കിലും കോണിൽ അവനു വേണ്ടി ഒരു പെൺകുട്ടിയും ജനിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ തിരിച്ചും…എന്റെ മകന് ഒരിണയെ കിട്ടിയപ്പോൾ എനിക്ക് സ്നേഹനിധിയായ ഒരു മകളെയും ഏറ്റവും പ്രിയങ്കരിയായ ഒരു കൂട്ടുകാരിയെയും കൂടിയാണ് കിട്ടിയത്… ഇങ്ങനെ ഒരു മകളെ,എല്ലാവിധ മാനറിസങ്ങളും മനസിലാക്കിച്ചു കൊണ്ടും സ്നേഹത്തിന്റെ ശരിയായ അർത്ഥവും വ്യാപ്തിയും ബോധ്യപ്പെടുത്തിക്കൊണ്ടും ബുദ്ദിയും, വിവേകവുമുള്ള നല്ലൊരു മകളാക്കി വളർത്തികൊണ്ടു വന്ന സിലുമോളുടെ മാതാപിതാക്കളോട് ഞങ്ങൾ സ്നേഹപ്പെട്ടിരിക്കുന്നു..

നിങ്ങൾ പുണ്യം ചെയ്തവരാണ്… അവൾ വന്നതിൽപിന്നെയാണ് ഞാൻ എന്റെ ആരോഗ്യത്തെയും എന്റെ നാൽപ്പതുകളെയും കുറിച്ച് കൂടുതൽ ബോധവധിയായത്…. സമയമാസമയങ്ങളിൽ ആഹാരം കഴിച്ചോ, ഉറങ്ങുന്നില്ലേ, ഒരു ഗ്ലാസ് പാൽ കൂടി കുടിച്ചാൽ എന്താ….??? അങ്ങനെ സ്നേഹത്തിൽ ചാലിച്ച എത്രമാത്രം ശകാരങ്ങളാണെന്നോ.!! പെണ്മക്കൾ മാത്രമുള്ളൊരു വീടിന്റെ അകമ്പുറം എത്ര മാത്രം മനോഹരമാണെന്ന് ഞാൻ കണ്ടറിഞ്ഞത് ഉമ്മയുടെ അനുജത്തിയുടെ വീട്ടിൽ നിന്നാണ്. അവിടെ നാലു പെൺകുട്ടികൾ ആയിരുന്നു. സ്നേഹത്തോടെയല്ലാതെ എന്റെ അനുജത്തിക്കുട്ടികൾ കൂടിയായ അവരെ അവരുടെ മാതാപിതാക്കൾ ട്രീറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ആ വീട്ടിനുള്ളിൽ ഇരിക്കുമ്പോൾ മറ്റേതോ മനോഹരമായ ഒരു രാജ്യത്ത് പോയതു പോലെയായിരുന്നു എന്നും എനിക്ക്…..ഈ ഒരുവർഷവും, നീ ഇവിടെ എന്നോടൊപ്പം ഉണ്ടായിരുന്ന സമയങ്ങളുടെ വേഗം ഞാനറിഞ്ഞതേയില്ല….നീയില്ലാത്ത ഈ അഞ്ചു ദിവസങ്ങളിലും എന്റെ ഉള്ളിൽ ആധി തന്നെയാണ്.

നീ കഴിച്ചോ, കുടിച്ചോ ഉറങ്ങിയോ എന്നൊക്കെയുള്ള ആധികൾ…. കാരണം നീയൊരമ്മയും, ഞാനൊരു അമ്മൂമ്മയും ആവുന്നു എന്നറിഞ്ഞതിൽപ്പിന്നെ തുടങ്ങിയ എന്റെ വെപ്രാളങ്ങൾ. നിന്റെ കെട്ടിയോൻ നിന്റെ ഒപ്പം എന്തിനും ഏതിനും ഉണ്ടെന്നുള്ള വലിയൊരാശ്വാസം ഉള്ളപ്പോഴും ഞാൻ ഒരമ്മൂമ്മയും കൂടിയാണല്ലോ എന്നോർക്കുമ്പോൾ നിന്നെക്കുറിച്ചല്ലാതെ മാറ്റാരെക്കുറിച്ചോർക്കാനാണ്….. മകളേ….. ഇനിയും ഒരായിരം ജന്മങ്ങൾ നീ എന്റെ മകന്റെ ജീവനും ജീവിതവുമായി ഞങ്ങളുടെ കുടുംബത്തിന്റെ നിറഞ്ഞ സന്തോഷമായി സൗഭാഗ്യവതിയായി നീണാൾ വാഴ്ക….. എന്റെ പൊന്നുമക്കൾക്ക് വിവാഹ മംഗളങ്ങൾ…. റാണിനൗഷാദ്, ഇതായിരുന്നു ആ അമ്മ തൻറെ മകൾക്ക് വിവാഹ മംഗളങ്ങൾ നേർന്ന് കൊണ്ട് കുറിച്ചത് , നിരവധി പേരാണ് ഇങ്ങനെ ഒരു മരുമകളെ നിങ്ങൾ ഭാഗ്യവതിയാണെന്ന് അഭിപ്രായങ്ങൾ രേഖപെടുത്തിരിക്കുന്നത്

amrtha

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago