ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് താരദമ്പതികൾ ഫഹദ് ഫാസിലും നസ്രിയയും , ആശംസകളുമായി ആരാധകർ

ലയാളികളുടെ പ്രിയ്യപ്പെട്ട താര ദമ്പതികളാണ് നസ്‌റിയയും ഹഫദ് ഫാസിലും. മമ്മൂട്ടി നായകനായി എത്തിയ പളുങ്ക് എന്ന ചിത്രത്തില്‍ ബാലതാരമായായിരുന്നു താരത്തിന്റെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് നായികയായി തിളങ്ങിയപ്പോഴും നസ്‌റിയയില്‍ കുട്ടിത്തം വിട്ടുമാറിയിരുന്നില്ല. പ്രേക്ഷകര്‍ക്കിടയില്‍ താരത്തിന്റെ ജനപ്രീതി വര്‍ധിക്കാനിടയാക്കിയതും അതുകൊണ്ട് തന്നെയാണ്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികന്മാരിലൊരാളായി മാറിക്കഴിഞ്ഞ നടനാണ് ഹഫദ്. ഈയിടെ അല്ലു അര്‍ജ്ജുനൊപ്പം തെലുങ്ക് സിനിമയിലും ഹഫദ് അരങ്ങേറ്റം കുറിച്ചു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് നസ്രിയ ജീവിതത്തിലേക്ക് വന്നതാണെന്ന് പലയാവർത്തി ഫഹദ് പറഞ്ഞിട്ടുണ്ട്. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം.

അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി.തെലുങ്ക് സിനിമയിലും നസ്രിയ അടുത്തിടെ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ ഈ പവര്‍ കപ്പിള്‍സ്. താരദമ്പതികള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്.ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും ഇതാദ്യമായാണ് താര ദമ്പതികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ദുബായിലെ ഏറ്റവും പ്രശസ്തമായ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദ് ഫാസിലിനും നസ്രിയ നസീമിന്റെയും ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.ഇരുവരും ഇസിഎച്ച് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് വിസ ഏറ്റുവാങ്ങിയത്. ദുബായ് നൽകിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ.

നിലവിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്ന വിദ്യാത്ഥികൾക്കും യുഎഇ ഗോള്‍ഡന്‍ വിസ നൽകുന്നുണ്ട്.അതേസമയം, മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.2019-ൽ യു എ ഇ ഗവൺമെന്റ് ആരംഭിച്ചതാണ് ഗോൾഡൻ വിസ. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം അന്ന് നടത്തിയത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഇത്.അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.

 

 

 

Articles You May Like

x