കവിളിൽ പൂമ്പാറ്റയെ വരച്ചു വെള്ളയുടുപ്പിൽ തിളങ്ങി നസ്രിയ ; പുതിയ വിശേഷം ആഘോഷമാക്കി താരകുടുംബം ചിത്രങ്ങൾ കാണാം

മലയാളസിനിമ പ്രേമികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും, നസ്രിയയും. ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ ഭംഗിയായി കൈകാര്യം ചെയ്യുന്നതിൽ എപ്പോഴും കഴിവ് തെളിയിക്കുന്ന ഫഹദ്, മലയാള സിനിമയിലെ തന്നെ മികച്ചൊരു അഭിനേതാവ് കൂടിയാണ്. അതെസമയം ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് നസ്രിയ നസിം. ഫഹദും, നസ്രിയയും ഭാര്യ,ഭർത്താക്കന്മാർ എന്നതിന് അപ്പുറത്തേയ്ക്ക് അടുത്ത സുഹൃത്തുക്കൾ കൂടെയാണ്.

ഇപ്പോഴിതാ നസ്രിയെയും, ഫഹദിനെയും സംബന്ധിച്ചുള്ള പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇരുവർക്കുമൊപ്പം നസ്രിയയുടെ കുടുംബവുമുണ്ട്. കഴിഞ്ഞ ദിവസം നസ്രിയയുടെ സഹോദരൻ റയാന്റെ ജന്മദിനമായിരുന്നു. റയാന്റെ പിറന്നാൾ എല്ലാവരും കൂടെ ചേർന്ന് മനോഹരമാക്കിയതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ ശ്രദ്ധ നേടുന്നത്. ഫഹദിന്റെയും, നസ്രിയയുടെയും കുടുംബം ഒരുമിച്ച് കൂടിയത്തിന്റെ ആഘോഷ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സഹോദരന്റെ പിറന്നാൾ ദിനത്തിൽ എല്ലവരെയും വളരെ സന്തോഷത്തിലാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. സഹോദരന്റെയും, കുടുംബക്കാരുടെയും ചിത്രങ്ങൾ തൻ്റെ ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുന്നത് ഫഹദാണ്. നിരവധി ആളുകളാണ് സഹോദരന് പിറന്നാൾ ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. മെലിഞ്ഞ് ക്ഷീണിതനായിട്ടാണ് ഫഹദിനെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. പുതിയ ചിത്രത്തിനുളള മേക്കോവർ എന്നാണ് എല്ലാവരും പറയുന്നത്. പിറന്നാൾ ആശംസകൾ സഹോദരന് നേരുന്നതിനിടയിൽ ഫഹദിന് ശരിയായ രീതിയിൽ ഭക്ഷണം കൊടുക്കൂ എന്ന് പറയുന്നവരും നിരവധിയാണ്.

ബാംഗ്ലൂർ ഡേയ്സ് സിനിമയുടെ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും. ഒരു മോതിരത്തോടൊപ്പം, കത്ത് നൽകിക്കൊണ്ടാണ് താൻ നസ്രിയയോട് തൻ്റെ പ്രണയം വെളിപ്പെടുത്തിയതെന്നും എന്നാൽ നസ്രിയ അതിന് കൃത്യമായ മറുപടി നല്കിയിരുന്നില്ലെന്നും ബാംഗ്ലൂർ ഡേയ്സ് സിനിമയുടെ സമയത്ത് മൂന്ന് സിനിമകൾ ചെയ്യുന്ന തിരക്കുണ്ടായിട്ട് പോലും അതിനിടയ്ക്ക് നസ്രിയയോട് സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് താൻ ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തിയിരുന്നതെന്നും പങ്കുവെച്ച കുറിപ്പിൽ ഫഹദ് സൂചിപ്പിച്ചിരുന്നു. താനും, നസ്രിയയും ഭാര്യ – ഭർത്താക്കന്മാർ എന്നതിന് അപ്പുറത്തേയ്ക്ക് നല്ല സുഹൃത്തുക്കളാണെന്നും ഏതൊരു കാര്യത്തിനും അവളുടെ പിന്തുണയും, സഹായവും തനിയ്ക്ക് ലഭിക്കാറുണ്ടെന്നും കഴിഞ്ഞ ഏഴ് വർഷം താൻ അർഹിക്കുന്നതിൽ കൂടുതൽ ലഭിച്ചെന്നും, ഞങ്ങൾ ഒരുമിച്ച് ജോലിചെയ്യുന്നു, പരസ്പരം സ്നേഹിക്കുന്നു, മനസിലാക്കുന്നു, പിന്തുണയ്ക്കുന്നു എന്നാണ് നസ്രിയയെക്കുറിച്ച് ഫഹദ് പറഞ്ഞത്.

Articles You May Like

x