വിവാഹം കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഞങ്ങളെ തേടിയെത്തിയ സന്തോഷ വാര്‍ത്ത; എന്നാൽ അവൾക്ക് പതിനഞ്ചു ദിവസം മാത്രമായിരുന്നു ആയുസ്സ്

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഒരു നടനാണ് ഗിന്നസ്സ് പക്രു എന്ന് അറിയപ്പെടുന്ന അജയ് കുമാര്‍. ഏറ്റവും ഉയരം കുറഞ്ഞ നടനെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ വ്യക്തിയാണ് ഗിന്നസ് പക്രു. അജയനെന്ന പേര് മലയാളികള്‍ക്ക് പരിചിതമല്ല, കാരണം, ഗിന്നസ് പക്രു എന്നാണ് ഈ നടന്‍ കൂടുതലും അറിയപ്പെടുന്നത്. ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല, നായക വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് വിനയന്‍ സംവിധാനം ചെയ്ത, അത്ഭുതദ്വീപ് എന്ന സിനിമയിലൂടെ പക്രു തെളിയിച്ചിരുന്നു. തമിഴിലും തെലുങ്കിലും സിനിമ പരിഭാഷയും ചെയ്തിരുന്നു. കുട്ടിയും കോലും എന്ന സിനിമയിലൂടെ സംവിധായകന്റെ കുപ്പായവും പക്രു അണിഞ്ഞിരുന്നു.

ഗിന്നസ് പക്രു ഇന്‍ മീഡിയ എന്ന യുട്യൂബ് ചാനലും പക്രുവിന് ഉണ്ട്. നിരവധി വീഡിയോകള്‍ ചാനലിലൂടെ പക്രു പങ്കു വയ്ക്കാറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ക്യു ആന്റ് എ സെക്ഷനില്‍ കുടുംബ സമേതം തന്റെ യുട്യൂബ് ചാനലിലൂടെ എത്തിയിരിക്കുകയാണ് പക്രു. ഭാര്യ ഗായത്രിയോടും മകള്‍ ദീപ്തയോടും ഒപ്പമാണ് ചോദ്യങ്ങള്‍ മറുപടിയുമായി താരം എത്തിയത്. എല്ലാവരുടെയും ചോദ്യങ്ങള്‍ കാണാറുണ്ടെങ്കിലും അപ്പോള്‍ സമയം കിട്ടിയിരുന്നില്ല. ഇപ്പോള്‍ അത് ചെയ്‌തേകാമെന്ന് ഭാര്യയും മകളും പറയുകയായിരുന്നു. ചോദ്യങ്ങലൊക്കെ തയ്യാറാക്കി മകളും ഭാര്യയും ജേണലിസ്റ്റുകളെ പോലെയാണ് ഇരിക്കുന്നതെന്നാണ് പക്രു പറഞ്ഞത്.

ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന്റെ ഇടയിലാണ്, തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സന്തോഷവും വേദനയും നല്‍കുന്ന ആ കാര്യത്തെ കുറിച്ച് താരം പങ്കു വച്ചത്. ഭാര്യുടെ പേര് ഗായത്രി എന്നാണെങ്കിലും സിമി എന്നാണ് ഞാന്‍ വിളിക്കുന്നതെന്നും മകളുടെ പേര് ദീപ്തയെന്നുമാണെന്നും പറഞ്ഞ് ഇരുവരെയും പരിചയപ്പെടുത്തി. ഇഷ്ട ഭഷണം എന്താണെന്ന ചോദ്യത്തിന്, എനിക്ക് കുറച്ചു ഭക്ഷണം മതിയെങ്കിലും അത്, വളരെ സ്വാദോടെ വേണം എന്നാണ് പ്കരു പറഞ്#ത്. ഇഷ്ട ഭക്ഷണം എന്താണെന്ന് സിമിയോട് പക്രു ചോദിക്കുകയായിരുന്നു. സിമിയാണ് അമ്മ ഉണ്ടാക്കുന്ന അവിയലും മീന്‍ കറിയുമാണ് ഇഷ്ടമെന്ന് പറഞ്ഞത്. അത് ഉണ്ടാക്കാന്‍ അമ്മ സിമിയെയും പഠിപ്പിച്ചിട്ടുണ്ടെന്നും പക്രു പറഞ്ഞു. ആ തായ് വഴി മകള്‍ ദീപ്തയ്ക്കും സിമി പകര്‍ന്നു കൊടുത്തെന്നും അടുത്ത എപ്പിസോഡില്‍ മകള്‍ ദീപ്ത മീന്‍ കറി ഉണ്ടാക്കുന്ന വീഡിയോ പങ്കു വയ്ക്കാമെന്നും പറഞ്ഞിരുന്നു.

ഭാര്യയുടെയും മകളുടെയും ബെസ്റ്റ് ക്വാളിറ്റി എന്താണെന്ന ചോദ്യത്തിന്, അവര് രണ്ടു പേരും പറയുന്നത് ഞാന്‍ അനുസരിക്കുന്നുണ്ട്. അതെന്റെ ബെസ്റ്റ് ക്വാളിറ്റിയാണെന്നും അതാരും ചോദിക്കുന്നില്ലെന്നും പക്രു തമാശയായി പറഞ്ഞു. ഭാര്യയും മകളും എന്നെ നന്നായി മനസ്സിലാക്കുന്നവരാണ്. എന്റെ തിരക്കുകളും മറ്റും അവര്‍ക്ക് നന്നായി അറിയാമെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കും. മകള്‍ എന്റെ നല്ല സുഹൃത്തായിരുന്നു ആദ്യം, എനിക്ക് എന്തെങ്കിലും വിഷമം വന്നാല്‍ അവള്‍ക്കും വിഷമമാകും എന്നും പക്രു കൂട്ടി ചേര്‍ത്തു. ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെയുത്തിയ വ്യക്തി അമ്മയാണ്, പൊക്കകുറവായതു കൊണ്ട് ഒരിക്കലും എന്റമ്മ വീട്ടില്‍ തളച്ചിട്ടിട്ടില്ലെന്നും എന്റെ ആഗ്രഹങ്ങള്‍ക്ക് പുറകെ പോകാനും ആണ് മോട്ടവേഷന്‍ നല്‍കിയത്. അമ്മയ്ക്ക് ശേഷം, പിന്നീട്, അത് ഭാര്യയും മകളുമായി എന്ന് പക്രു പറഞ്ഞു.

ജീവിതത്തില്‍ ഒരെത്തും പിടിയും കിട്ടാതെ നില്‍ക്കുന്നവര്‍ക്ക് എന്ത് വിജയമന്ത്രമാണ് കൊടുക്കാനുള്ളത്, എന്ന ചോദ്യത്തിന് അത്തരം അവസ്ഥകളില്‍ നമുക്ക വിശ്വസമുള്ളവരോട് ഉപദേശം വാങ്ങിക്കണം എന്ന നിര്‍ദേശമാണ് താരം നല്‍തിയത്. ജീവിതത്തിലെ ഏറ്റവും സന്തോഷവും ദു:ഖവും തോന്നിയ സംഭവം ഏതാണ് എന്നായിരുന്നു അടുത്ത ചോദ്യം. അതിന് പക്രു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, വിവാഹത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് വലിയൊരു സന്തോഷ വാര്‍ത്ത ഉണ്ടായത്. ഞങ്ങള്‍ക്കൊരു മകളുണ്ടായി എന്നതാണ് അത്. ഞങ്ങള്‍ക്ക് വളരെ സന്തോഷകരമായ സമയമായിരുന്നു. അത്. എന്നാല്‍ ഈ ചോദ്യം പോലെ തന്നെ, അധികം കഴിയാതെ അതൊരു വേദനയായി.

ജനിച്ച് പതിനഞ്ച് ദിവസം കഴിഞ്ഞ് ആ കുഞ്ഞ് മരിച്ചു പോയി. ആ അവസ്ഥയെ എങ്ങനെ ഒക്കെയോ തരണം ചെയ്തു എങ്ങനെയാണെന്ന് ഇപ്പോഴും അറിയില്ലെന്നും പക്രു കൂട്ടിചേര്‍ത്തു. പ്രേഷകരുടെ മിക്ക ചോദ്യങ്ങള്‍ക്കും വീഡിയോയിലൂടെ ഉത്തരം നല്‍കിയിരുന്നു, ബാക്കി ചോദ്യങ്ങള്‍ക്ക് വകൃരും വീഡിയോകളില്‍ ഉത്തരം നല്‍കാമെന്നും പക്രു പറഞ്ഞിരുന്നു.

Articles You May Like

x