എന്റെ ചേച്ചിയെ വിവാഹം ചെയ്യാന്‍ ഒരാളെ വേണം, ആ വലിയ മനസുള്ള ആള്‍ക്കുവേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ് ; തൻറെ ഏറ്റവും വലിയ സ്വപ്‌നം പങ്ക് വെച്ച് നടൻ സൂരജ്

ന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലെ കുഞ്ഞപ്പന്‍ എന്ന റോബോട്ടായി സിനിമ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് സൂരജ് തേലക്കാട്. കലോഝവങ്ങളിലൂടെ വളര്‍ന്ന് കോമഡി പരിപാടികളിലൂടെ ശ്രദ്ധനേടി പിന്നീട് ചലച്ചിത്രരംഗത്തേക്ക് എത്തിയ താരമാണ് സൂരജ്. പൊക്കമില്ലായമയാണെന്റെ പൊക്കമെന്ന് പറഞ്ഞ ഗിന്നസ് പക്രുവിന് ശേഷം നമ്മള്‍ കണ്ട മികച്ച കലാകാരനായ സൂരജ് ദുല്‍ഖര്‍ ചിത്രമായ ചാര്‍ളിയിലൂടെയായിരുന്നു സിനിമ രംഗത്തേക്ക് അരങ്ങേറിയത്. പിന്നീട് ഉദാഹരണം സുജാതം, വിമാനം, അമ്പിളി,കാപ്പിച്ചിനോ, ഒരു അഡാറ് ലവ്, എന്നോട് പറ ഐ ലവ് യൂന്ന് തുടങ്ങിയ ചിത്രങ്ങളില്‍ സൂരജ് അഭിനയിച്ചു. സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത് സുരാജ് വെഞ്ഞാറമൂടിന്റെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു.

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സൂരജിന്റെ അച്ഛന്‍ മോഹനന്‍ ബാങ്കിലെ കലക്ഷന്‍ ഏജന്റാണ്. അമ്മ ജ്യോതിലക്ഷ്മി, സഹോദരി സ്വാതിശ്രീ, അമ്മാമ്മ എന്നിവരാണ് വീട്ടിലുള്ളവര്‍. 110 സെ.മീ ആണ് സൂരജിന്റെ പൊക്കം. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ സൂരജിനെകുറിച്ച് തിരയുന്നത് സൂരജിന്റെ പ്രായമാണ്. പ്രായം ഇരുപത്തിനാലായെങ്കിലും മലയാളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെ നിരവധി താരങ്ങളുടെ എളിയില്‍ കയറി ഇരിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളയാളുമാണ് സൂരജ്. സോഷ്യല്‍ മീഡിയകളിലും താരം സജീവമാണ്. ഒരു സാധാരണ കുടുംബത്തിലെ സൂരജ് ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് വളര്‍ന്നത്.

ചേച്ചിക്കും എനിക്കും പൊക്കം വെക്കാനുള്ള മരുന്നുകള്‍ വാങ്ങിച്ച് അച്ഛന്റെ ഒരുപാട് കാശ് പോയിട്ടുണ്ടെന്നും കുപ്പികള്‍കൊണ്ട് വീടു നിറഞ്ഞുവെന്നല്ലാതെ ഞങ്ങള്‍ ഒരു സെന്റീമീറ്റര്‍പോലും വളര്‍ന്നില്ലെന്ന് സൂരജ് പറയുന്നു. ഡോക്ടര്‍ തരുന്ന ചവര്‍പ്പുള്ള ഗുളിക പൊക്കം വരാണല്ലേ എന്ന് കരുതി മനസില്ല മനസോടെയായിരുന്നു ഞാനും ചേച്ചിയും കഴിച്ചിരുന്നത്. ഓരോ തവണ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോളും പൊക്കം അളന്നു നോക്കും പിന്നെ ഡോക്ടര്‍ പറഞ്ഞു ഇത് നടക്കില്ലെന്ന്. സ്‌കൂളില്‍ പോകുമ്പോള്‍ നമ്മളെക്കാളും പൊക്കമുള്ള കൂട്ടുകാരെ കാണുമ്പോള്‍ ആദ്യമൊക്കെ വലിയ ദുഃഖമായിരുന്നു, പിന്നെ പിന്നെ അതൊക്കെമാറിയെന്നും സൂര്ജ് പറഞ്ഞു.

വളരാത്തത് ഞങ്ങളുടെ ശരീരമാണെങ്കിലും ഞങ്ങള്‍ മനസ്‌കൊണ്ട് ഒരുപാട് ഉയരത്തിലാണെന്നും താരം പറയുന്നു. ‘ഞങ്ങളുടെ ഈ കുറവില്‍ ഞങ്ങളെക്കാളും കൂടുതല്‍ വിഷമിച്ചത് ഞങ്ങളുടെ മാതാപിതാക്കളാണ്. ചുറ്റുമുള്ളവരുടെ സഹതാപം കൂടിയാകുമ്പോള്‍ പറയേ വേണ്ട, പിന്നെ സൂരജ് പ്രശസ്തനായതോടെയാണ് എല്ലാവരും ചിരിച്ചു തുടങ്ങിയത്. എങ്കിലും എനിക്ക് ഇടക്കൊക്കെ ചെറിയ വിഷമം വരാറുണ്ടെന്ന് സൂരജിന്റെ ചേച്ചിയും പറഞ്ഞു. അപ്പോള്‍ സൂരജ് പറഞ്ഞു, ചെറുതല്ല നല്ലരീതിയില്‍ വിഷമം വരാറുണ്ട്.

‘എന്നേക്കാള്‍ ചേച്ചിയാണ് കലാരംഗത്ത് ശേഭിക്കേണ്ടത്. കാരണം സ്‌കൂള്‍ കലോഝവ വേദികളില്‍ ചേച്ചി ഒരുപാട് സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. പക്ഷേ ചേച്ചിക്ക് മടിയാണ്. ചുറ്റുമുള്ളവരെ നോക്കി വീട്ടില്‍ തന്നെ ഒതുങ്ങുന്ന പ്രകൃതമായി മാറി. മറ്റുള്ളവരെ നോക്കി നമുക്ക് ജീവിക്കാന്‍ പറ്റില്ല. പലരും പലതും പറയും അതെല്ലാം കേട്ടില്ലെന്ന് വെച്ച് വിടുന്ന രീതിയാണ് എന്റേത്’ സൂരജ് പറഞ്ഞു.

‘ആദ്യം ഞാന്‍ ഒരു ചെറിയ കാര്‍ വാങ്ങി. പിന്നെ ഞങ്ങളുടെ നീളത്തിനെല്ലാം അനുയോജ്യമായ രീതിയില്‍ ഒരു നല്ല വീടും പണിതു, വീട്ടില്‍ ഞങ്ങളുടെ പൊക്കത്തിന് അനുസരിച്ചാണ് സ്വിച്ച് ബോര്‍ഡുകളെല്ലാം ചെയ്തിരിക്കുന്നത്. അടുത്തതായി എന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് ചേച്ചിയുടെ വിവാഹം. ചേച്ചിയെ സ്വീകരിക്കാന്‍ കഴിയുന്ന വലിയ മനസുള്ള ഒരാളെ വേണം. എന്റെ സുന്ദരിക്കുട്ടിയെ ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം, നടക്കും നടക്കാതെ എവിടെ പോകാന്‍ ‘ സൂരജ് പറയുന്നു.

 

Articles You May Like

x