ഒരുപാട് നാള്‍ കാത്തിരുന്ന കൂടിച്ചേരല്‍, ഭാവന കൂടെയുള്ളപ്പോള്‍ ഒരു നിമിഷം പോലും സങ്കടം തോന്നുന്ന നിമിഷം ഉണ്ടാവില്ല: മിയയുടെ ലൂക്കിനെ കാണാൻ ഭാവന എത്തി…

ദീപാവലി ദിവസം തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെയും കുടുംബത്തെയും കാണാന്‍ ഭാവന. കൊച്ചിയിലുള്ള നടി മിയയുടെ വീട്ടിലാണ് ഭാവന എത്തിയത്. ഭാവന വന്ന സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ മിയ പങ്കുവച്ചു.

‘‘ഒരുപാട് നാള്‍ കാത്തിരുന്ന കൂടിച്ചേരല്‍ ദീപാവലി ദിവസം വൈകുന്നേരം സംഭവിച്ചു. ഇനി വരാനിരിക്കുന്ന ദീപാവലിയിൽ ഓർക്കാൻ ഒരു മനോഹര സായാഹ്നം. ഭാവന കൂടെയുള്ളപ്പോള്‍ ഒരു നിമിഷം പോലും സങ്കടം തോന്നുന്ന നിമിഷം ഉണ്ടാവില്ല. ഇതുപോലെ ചിരിയും സ്നേഹവും എന്നും പകര്‍ന്നു നല്‍കുക.’’– മിയ കുറിച്ചു.

ഭാവനയ്ക്കൊപ്പമുള്ള ചിത്രങ്ങളും മിയ ഇൻസ്റ്റ്ഗ്രാമിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചു. മിയയുടെ മകന്‍ ലൂക്കയെ എടുത്ത് നില്‍ക്കുന്ന ഭാവനയുടെ ചിത്രവും ഇതിനൊപ്പം കാണാം.

ഭാവന നായികയായെത്തിയ ‘ഡോക്ടർ ലവ്’ മിയ അഭിനയിച്ച ആദ്യ സിനിമകളിലൊന്നാണ്. പിന്നീട് ഇരുവരും തമ്മില്‍ മനോഹരമായ സൗഹൃദവും ഉടലെടുത്തു. ‘ഹലോ നമസ്‌തേ’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

Articles You May Like

x