നടി ഭാവനയുടെയും ഭർത്താവ് നവീന്റെയും ജീവിതത്തിലെയും പുതിയ സന്തോഷം പങ്ക്‌വെച്ച് നടി ഭാവന; ആശംസകള്‍ നേര്‍ന്ന് മലയാളി പ്രേക്ഷകർ

ലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു താരത്തിന്. മലയാളത്തിലും കന്നഡയിലും തമിഴിലും താരം സജീവമായിരുന്നു. കന്നഡ സിനിമകളില്‍ നിന്നായിരുന്നു താരത്തിന് ഏറെ അംഗീകാരങ്ങള്‍ ലഭിച്ചത്. 2010ലാണ് കന്നഡ ചിത്രമായ ജാക്കിയില്‍ അഭിനയിച്ചത്. പുനിത് രാജ് കുമാറാണ് ചിത്രത്തില്‍ നായകനായെത്തിയത്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 22 നാണ് നടന്നത്.

ഇപ്പോഴിതാ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും. ഭര്‍ത്താവ് നവീന് ആശംസകളുമായി ഭാവന രംഗത്ത് എത്തിയതോടെ നിരവധി പേരാണ് ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. നവീന് ഒപ്പമുള്ള ഫോട്ടോയും ഭാവന പങ്കുവെച്ചിട്ടുണ്ട്. കുസൃതി നിറഞ്ഞ ഒരു ക്യാപ്ഷനോടെയാണ് ഭാവന വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ”നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാന്‍ വിവാഹം നിങ്ങളെ അനുവദിക്കുന്നു” ഭാവന ക്യാപ്ഷന്‍ ആയി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. എന്റേത് എന്നും ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഭാവന എഴുതിയിരിക്കുന്നു. വിവാഹം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞത് വിശ്വസിക്കാന്‍പോലും സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ഇരുവരും വിവാഹത്തിന് മുമ്പ് വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്നു. റോമിയോ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ആയിരുന്നു നവീന്‍. പ്രതിസന്ധി ഘട്ടത്തിലെല്ലാം ഭാവനയ്‌ക്കൊപ്പം നവീന്‍ ഉണ്ടായിരുന്നുവെന്നും അച്ഛന്‍ മരിച്ച സമയത്ത് എല്ലാം തന്നെ നവീന്‍ വലിയ പിന്തുണയായി കൂടെ തന്നെ നിന്നു. അതേസമയം നവീന്റെ അമ്മ മരിച്ചപ്പോഴും ഭാവന ആയിരുന്നു ഒപ്പമുണ്ടായിരുന്നതെന്ന് അഭിമുഖത്തില്‍ ഇരുവരും പറഞ്ഞിരുന്നു.

‘ഭജ്രംഗി 2’ എന്ന ചിത്രമാണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന് മുമ്പ് ഭാവനയുടേതായി പ്രദര്‍ശനത്തിയ ‘ഇന്‍സ്‌പെക്ടര്‍ വിക്രമും’ വന്‍ വിജയമായി മാറിയിരുന്നു. മിക്ക തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച താരമാണ് ഭാവന. ‘ചിത്തിരം പേശുതടി’ എന്ന ചിത്രത്തിലൂടെ തമിഴിലും ‘ഒന്‍ടറി’യിലൂടെ തെലുങ്കിലും എത്തിയ ഭാവന എണ്‍പതിലധികം സിനിമകളില്‍ മികച്ച അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത് ചിത്രം ‘ദൈവനാമ’ത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും ഭാവനയ്ക്ക് ലഭിച്ചിട്ടുണ്ട്.

 

 

 

 

 

 

Articles You May Like

x