അനൂപിനേയും ഭാര്യയേയും കാണാനെത്തി നയൻതാരയും വിഘ്‌നേഷും ; ഇവർ തമ്മിലുള്ള ബന്ധമെന്താണെന്ന് അറിയാമോ?

മലയാളി സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനൂപ് കൃഷ്ണൻ. ടെലിവിഷൻ സീരിയൽ മേഖലയിലൂടെയാണ് അനൂപ് കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് പുറമേ ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു അനൂപ്. കുറച്ച് നാളുകൾക്ക് മുൻപായിരുന്നു അനൂപിൻ്റെ വിവാഹം കഴിഞ്ഞത്. ഡോക്ടർ ഐശ്വര്യയാണ് അനൂപിൻ്റെ ഭാര്യ.  ഇരുവരുടെയും കല്യാണ ചിത്രങ്ങളും, വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് അനൂപ്. തൻറെ പുതിയ സീരിയൽ – കുടുംബ വിശേഷങ്ങളും, ചിത്രങ്ങളുമെല്ലാം അനൂപ് തൻ്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അനൂപ് പങ്കുവെച്ച് ഏറ്റവും പുത്തൻ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയത്. ചിത്രങ്ങളിൽ അനൂപിനും ഭാര്യ ഐശ്വര്യയ്ക്കും ഒപ്പമുള്ള താരങ്ങളെ കണ്ടാണ് ആരാധകർ ഞെട്ടിയിരിക്കുന്നത്. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും, സംവിധായകനും, ഭർത്താവുമായ വിഘ്നേശ് ശിവനുമാണ് ഇരുവർക്കുമൊപ്പം ചിത്രത്തിലുള്ളത്.

നയൻതാരയും, ഭർത്താവ് വിഘ്‌നേഷും കഴിഞ്ഞ രണ്ടു ദിവസമായി കൊച്ചിയിലാണുള്ളത്. കഴിഞ്ഞ ഒൻപതാം തിയതിയായിരുന്നു ഇവരുടെ വിവാഹം. അതേസമയം വിവാഹത്തിന് നയൻതാരയുടെ അമ്മയ്ക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ‘അമ്മ വിവാഹത്തിൽ പങ്കെടുക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന് നയൻതാര വെളിപ്പെടുത്തിയിരുന്നില്ല. ആരോഗ്യപരമായ പ്രശ്നങ്ങൾ കൊണ്ടാണ് അമ്മ വിട്ടുനിന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. അമ്മയെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങുവാനാണ് നയൻതാരയും, വിഘ്‌നേഷും വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിനത്തിൽ തന്നെ കൊച്ചിയിലേയ്ക്ക് എത്തിയത്.

അമ്മയെ കാണാനെത്തിയ ഇരുവരും കൊച്ചിയിലെ നിരവധി സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും കൊച്ചിയിലെ പ്രമുഖ ഇവർ പല ഹോട്ടലുകളിൽ ചെന്ന് ഭക്ഷണം കഴിക്കുകയും, അതിൻറെ വിശേഷങ്ങൾസമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. അങ്ങനെ അപ്രതീക്ഷിതമായി ഒരു ഹോട്ടലിൽ കയറിയപ്പോളാണ് അനൂപും, ഭാര്യയും നയൻതാരയെയും, വിഘ്‌നേഷിനെയും കണ്ടത്. അങ്ങനെയല്ലാതെ ഇരുവരും തമ്മിൽ മറ്റ് അടുപ്പമൊന്നും ഉണ്ടാവാൻ വഴിയില്ലെന്നാണ് ആരാധകരുടെ കമെന്റുകൾ. യാത്രകളോടൊപ്പം തന്നെ ഇന്ന് രാവിലെ വിഘ്‌നേഷിനൊപ്പം ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നയൻതാര തൊഴാനായി എത്തിയിരുന്നു.

ചെന്നൈയിലെ മഹാബലിപുരത്തെ റിസോർട്ടിൽ വെച്ചായിരുന്നു നയൻതാരയുടെയും, വിഘ്നേശ് ശിവൻ്റെയും വിവാഹം.  ഏഴ് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ജീവിതത്തി ൻ്റെ പുതിയ എട് എല്ലാവരുടെയും പ്രാർത്ഥനകൾ കൊണ്ട് തുടങ്ങുകയാണെന്നാണ് വിഘ്നേഷ് ശിവൻ തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ വിവാഹത്തിന് ശേഷം ജസ്റ്റ് മാരീഡ് എന്നായിരുന്നു നയൻതാര തൻ്റെ ഫേസ്‍ബുക്കിൽ കുറിച്ച വാക്കുകൾ. വിവാഹം കഴിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം നയൻതാരയും, വിഘ്‌നേഷും കേരളത്തിൽ എത്തിയിരുന്നു.

ബോളിവുഡിൽ നിന്ന് വലിയൊരു താര നിര തന്നെ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. തമിഴ്‌നാട് മുഖ്യ മന്ത്രി എം.കെ സ്റ്റാലിൻ ഉൾപ്പടെ സിനിമ – രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ചടങ്ങിൽ അതിഥികളായിരുന്നു . രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 50 -ല്‍ അധികം താരങ്ങളും സന്നിഹിതരായിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാനും വിവാഹ വേദിയില്‍ സജീവമായിരുന്നു.

Articles You May Like

x