പീകോക്ക് നിറമുള്ള വസ്ത്രങ്ങളിൽ അതി സുന്ദരനും സുന്ദരിയുമായി നടൻ അനൂപും ഭാര്യ ഐശ്വര്യയും; അനൂപിന്റെയും ഐശ്വര്യുടെയും വിവാഹ റിസപ്ഷൻ വീഡിയോ കാണാം

ബിഗ്‌ബോസ് സീസൺ 3 കണ്ട ആരും മറക്കാൻ ഇടയില്ല അനൂപാനൂപ് കൃഷ്ണനെ. ബിഗ്‌ബോസ് സീസൺ 3യിൽ പ്രേഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥി ആയിരുന്നു അനൂപ്. ബിഗ് ബോസ് വിന്നർ താനാകുമെന്നും മോഹൻലാലിൻറെ അടുത്ത നിൽക്കുന്ന ആൾ താൻ മാത്രമായിരിക്കും എന്നും സ്വപനം കണ്ടാണ് സീസൺ 3 യിൽ മത്സരിക്കാൻ അനൂപ് എത്തിയത്. പക്ഷെ അനൂപിന് വിജയി ആകാൻ കഴിഞ്ഞില്ല പക്ഷെ അതുവരെ സംപ്രേഷണം ചെയ്തിരുന്ന ബിഗ്‌ബോസിൽ വച്ച ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ആളായി മാറാൻ അനൂപിനിനു സാധിച്ചു.തന്റെ പിറന്നാളിന് കാമുകി ഒരുക്കിയ സർപ്രൈസും പ്രണയിനിയുടെ ജന്മദിനവുമൊക്കെ ബിഗ്‌ബോസിലൂടെ അനൂപ് കൃഷ്ണൻ ആരാധകരെ കാണിച്ചിച്ചിരുന്നു. ബിഗ്‌ബോസ് മത്സരത്തിന് ശേഷമാണ് തന്റെ പ്രണയിനി ഡോക്ടർ ഐശ്വരിയെ കുറിച്ചും തൻ്റെ പ്രണയത്തെ കുറിച്ചുമെല്ലാം അനൂപ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. വിവാഹം അടുത്ത വർഷമേ ഉണ്ടാവുകയുള്ളു എന്നും സൂചിപ്പിച്ചിരുന്നു.

സീതാകല്യാണം പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറുകയായിരുന്നു അനൂപ് കൃഷ്ണന്‍. കല്യാണ്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച് വരുന്നതിനിടയിലായിരുന്നു അനൂപ് ബിഗ് ബോസില്‍ മത്സരിച്ചത്. ഈ ഷോയില്‍ മത്സരിച്ചതോടെയാണ് അനൂപിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത്്. ഷോയില്‍ വെച്ചായിരുന്നു പ്രണയത്തെക്കുറിച്ച് അനൂപ് തുറന്നുപറഞ്ഞത്. പ്രണയിനിയെ ഇഷയെന്നാണ് താന്‍ വിളിക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്. ഷോ അവസാനിച്ച് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഐശ്വര്യയെ അനൂപ് പരിചയപ്പെടുത്തിയത്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം അനൂപും ഐശ്വര്യയും വിവാഹിതരായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുരുവായൂർ വച്ചാണ് ഇവർ വിവാഹിതരായത്. ഇൻസ്റാഗ്രാമിലൂടെ വിവാഹത്തിന്റെ ലൈവ് വിഡിയോയും അനൂപ് പങ്കു വച്ചിരുന്നു. മോഹൻലാൽ അടക്കം നിരവധി താരങ്ങളാണ് ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള നിരവധി പേര് ഇവർക്കു ആശംസ നേർന്നു. വിവാഹ വീഡിയോസ് എല്ലാം നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തു.തികച്ചും ലളിതമായ രീതിയിലാരുന്നു ഗുരുവായൂർ വചു ഇവരുടെ വിവാഹം നടന്നത്. വിവാഹ വീഡിയോസ് വൈറലായ പോലെ തന്നെ ഇവരുടെ വിവാഹത്തിന് ശേഷമുള്ള റിസപ്ഷൻ വിഡിയോസും വൈറലായി മാറിയിരിക്കുകയാണ്. ഇവരുടെ റിസെപ്ഷൻ ചിത്രങ്ങൾക് എല്ലാം വൻ സ്വീകരികതയാണ് സോഷ്യൽമീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.

പീകോക്ക് നിറമുള്ള കോട്ടും സ്യൂട്ടും ഇട്ട് അനൂപും അതെ നിറത്തിലുള്ള ഗൗൺ ഇട്ട് ഐശ്വര്യയും കിടിലൻ ലുക്കിലാണ് ഇവർ റിസപ്ഷന് എത്തിയത്. ലളിതമായി നടത്തിയ വിവാഹത്തിന്റെ കുറവ് റിസെപ്ഷനിലെ അവർ തിരുത്തി. കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതു കൊണ്ട് വളരെ അടുത്ത ബന്ധുക്കളും സുഹുര്ത്തുകളും മാത്രമേ റിസപ്ഷനിൽ പങ്കെടുത്തുള്ളൂ.

Articles You May Like

x