നടൻ അർജുൻ അശോകന്റെ മകൾ ആൻവിക്ക് ഒന്നാം പിറന്നാൾ; ആഘോഷമാക്കി താരം ആടിയും പാടിയും നിരവധി താരങ്ങൾ

മലയാള സിനിമയുടെ പ്രിയപ്പെട്ട നടൻ അർജുൻ അശോകൻറെ മകൾ അൻവിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പറവ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അർജുൻ അശോകൻ. താരപുത്രൻ ആയതുകൊണ്ടുതന്നെ അർജുന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം ആരാധകർ ശ്രദ്ധയോടു കൂടി തന്നെയാണ് നോക്കിക്കണ്ടത്. ആദ്യ ചിത്രത്തിലൂടെ മികച്ച വേഷം തന്നെയാണ് അർജുനെ തേടിയെത്തിയത്. പിന്നീടങ്ങോട്ട് നായകനായും സഹനടനായും വില്ലനായും ഒക്കെ അർജുൻ സിനിമയിൽ തിളങ്ങുകയായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം അജഗജാന്തരം, മധുരം എന്നിവയാണ്. അജഗജാന്തരം ചിത്രത്തിൽ പ്രധാനകഥാപാത്രത്തിൽ  എത്തിയിരിക്കുന്നത് ആൻറണി പെപ്പെയാണ്.

സോഷ്യൽ മീഡിയയിലൂടെ ആണ് അർജുൻ അശോകൻറെ ഏകമകൾ അൻവിയുടെ പിറന്നാളാഘോഷത്തിനെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ എല്ലാവരും ചടങ്ങിൽ വന്നിരുന്നു, കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ചാണ് പിറന്നാൾ ആഘോഷങ്ങൾ നടന്നത്.  കുടുംബം അടക്കം ആഘോഷത്തിൽ പങ്കെടുക്കാനായി വന്നിരുന്നു. പിറന്നാളിന് ഒരുക്കിയത് പിങ്ക് കളർ തീം ആയിരുന്നു. പിങ്ക് ഡ്രസ് അണിഞ്ഞുകൊണ്ട് അതീവ സുന്ദരിയായാണ് ഏകമകൾ ചടങ്ങിൽ എത്തിയതും.ആസിഫ് അലിയും കുടുംബവും മക്കളും ഒക്കെ ചടങ്ങിൽ എത്തിയിരുന്നു. എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ നൃത്തം  ചെയ്യുന്നതും ചിത്രങ്ങൾ എടുക്കുന്നതും ഒക്കെ വീഡിയോയിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ബാലു വർഗീസും ഭാര്യയും മകനും ചടങ്ങിൽ എത്തിയതും ഏറെ ശ്രദ്ധനേടിയിരുന്നു. സയനോര, ശ്രീനാഥ് ബാസി, നിരഞ്ജന തുടങ്ങി  സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും അടങ്ങിയ ചടങ്ങിലാണ് ഒന്നാം പിറന്നാൾ ഗംഭീരമായി അർജുൻ ആഘോഷിച്ചത്.സോഷ്യൽ മീഡിയയിലൂടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നതോടെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന വാവയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറി ക്കൊണ്ടിരിക്കുകയാണ്.സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ വൃദ്ധി വിശാലും കുടുംബവും ചടങ്ങിന് എത്തിയിരുന്നു. കുഞ്ഞു കുട്ടികൾ എല്ലാവരും നൃത്തം ചെയ്യുന്നതും വീഡിയോയിലൂടെ കാണാവുന്നതാണ്.അർജുന്റെ ഭാര്യയുടെ പേര് നിഖില എന്നാണ്.

ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. താരനിബിഡമായ വിവാഹമായിരുന്നു ഇരുവരുടെയും, വിവാഹം കഴിഞ്ഞതിനു ശേഷമുള്ള ചെറിയ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളൊക്കെ അർജുൻ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. അർജുൻ ഏറ്റവും അടുത്ത സൗഹൃദം പുലർത്തുന്നത് ആസിഫ് അലിയുടെ കുടുംബത്തോട് ആണ്, ആസിഫ് അർജുന്റെ കുടുംബം ഒത്തുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.ആസിഫിൻറെ ഭാര്യയും അർജുന്റെ ഭാര്യയും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. മലയാള സിനിമയിലെ യുവതാരനിരയിൽ ഇപ്പോൾ ശ്രദ്ധേയനാണ് അർജുൻ അശോകൻ. താരത്തിന് കൈ നിറയെ പ്രോജക്ടുകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ അഭിനയിച്ച എല്ലാ ചിത്രങ്ങളും  ഹിറ്റുകളായിരുന്നു, താരത്തിന് മികവുറ്റ വേഷങളാണ് എല്ലാ ചിത്രങ്ങളിലും ലഭിച്ചതും.

x