Film News

2018 പൊട്ടിച്ചതും പൊട്ടിച്ചതും എന്ന പേരിൽ രണ്ടാം ഭാഗം വരുന്നു; എല്ലാ ഹൃദയാലുകളും നുള്ളിപ്പെറുക്കി സ്വരുക്കൂട്ടിയ പ്രളയഫണ്ട് ഒരു മനസാക്ഷിയും ഇല്ലാതെ അടിച്ചു മാറ്റിയ സാമൂഹ്യവിരുദ്ധരെ ജൂഡ് തുറന്നു കാണിച്ചില്ല: ജോയ് മാത്യു

ജൂഡ് ആൻറണി ചിത്രം 2018 വൻ വിജയമായി തീയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ സമൂഹത്തിൻറെ പല കോണുകളിൽ നിന്നും വിമർശനങ്ങളും പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട്. ഇപ്പോൾ ഇതേ സാഹചര്യത്തിൽ നടൻ ജോയ് മാത്യു പറഞ്ഞ വാക്കുകളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മലയാളി ഈ നൂറ്റാണ്ടിൽ അനുഭവിച്ച ഏറ്റവും വലിയ ദുരന്തമായ പ്രളയത്തെ വെറുതെ ഒരു ഡോക്യുമെൻററി ആക്കി ചുരുക്കാതെ മനുഷ്യ ജീവിതത്തിലെ എല്ലാ മുഹൂർത്തങ്ങളിലൂടെയും കൃത്യമായി അവതരിപ്പിച്ച ചിത്രമാണ് 2018. അതുകൊണ്ടുതന്നെ ജൂഡ് വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും ജോയ് മാത്യു പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… 2018 എന്ന ചിത്രം ജീവിതയാഥാർത്ഥ്യങ്ങളുമായി കോർത്തിണക്കുമ്പോഴും എത്രത്തോളം അടുത്ത് നിൽക്കുന്നു എന്ന് വ്യക്തമാക്കിത്തരുന്നു.

മലയാളി ഈ നൂറ്റാണ്ട് അനുഭവിച്ച ഏറ്റവും വലിയ ദുരന്തമായ പ്രളയ ഭീകരതയെ അതിൻറെ എല്ലാ തീവ്രതയോടെയും ആളുകളിലേക്ക് എത്തിക്കുവാൻ ജൂഡിന് കഴിഞ്ഞിട്ടുണ്ട്. മനുഷ്യ ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങളിലൂടെ വളർന്ന് ഒടുക്കം മഴയും മരണവുമായി ഉള്ള മൽപ്പിടുത്തങ്ങളിലേക്ക് എത്തിച്ച സിനിമയുടെ സംവിധാന സാഹസികതയുടെ നേട്ടം അതിന്റെ അമരക്കാരൻ ആയ ജൂഡിന് അവകാശപ്പെട്ടതാണ്. ഇത്തരത്തിൽ ഒരു ചലച്ചിത്ര ഇതിഹാസത്തിന് പൂർണ്ണ പിന്തുണ നൽകിയ നിർമ്മാതാക്കൾക്കും പ്രത്യേകം ആദരം അർഹിക്കുന്നുണ്ട്. അന്യഭാഷ അമർചിത്രകഥകൾ കണ്ട് രോമാഞ്ചം അണിഞ്ഞിരുന്ന നമുക്ക് ഇപ്പോൾ സാങ്കേതികമേന്മയിൽ അതേ ആസ്വാദ്യത പകരുന്ന ഒരു ചിത്രം ലഭ്യമായിരിക്കുകയാണ്.

ലോകസിനിമയിൽ അടയാളപ്പെടുത്തിയ മഹാകാവ്യമായി 2018 നെ വിശേഷിപ്പിക്കാം. എന്നാൽ ചില പാർട്ടി മാധ്യമപ്രവർത്തകർ മുഖ്യനെ പുകഴ്ത്തിയില്ല അതിനാൽ ഈ സിനിമ നന്നല്ല എന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. സത്യത്തിൽ സംവിധായകൻ ജൂഡ് ഈ പാർട്ടി പ്രവർത്തകരോട് നല്ലത് മാത്രമാണ് ചെയ്തിരിക്കുന്നത്.ജൂഡ് എല്ലാം തുറന്നു കാണിച്ചില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ അപഹാസങ്ങൾ. കൊടിയ ദുരന്തത്തിന് കാരണഭൂതമാകിയ ബുദ്ധിഹീന ഡാമേജ്മെൻറ് ഒരു ജനതയെ തകർത്തെറിഞ്ഞ പ്രളയത്തിൽ നിന്ന് കരകയറാൻ എല്ലാതരത്തിലുള്ള ഹൃദയലുകളും നുള്ളിപ്പെറുക്കി കൂട്ടിയ പ്രണയഫണ്ടും ഒരു മനസ്സാക്ഷിയും ഇല്ലാതെ അടിച്ചുമാറ്റിയ സാമൂഹ്യവിരുദ്ധരെ തുറന്നു കാണിച്ചില്ല എന്നതാണ് സത്യം. എന്തൊക്കെയായാലും ഈ ഇതിഹാസ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷവാനാണ് ഞാൻ. അപകട മുന്നറിയിപ്പ്.. 2018 പൊട്ടിച്ചതും വെട്ടിച്ചതും എന്ന പേരിൽ ഒരു രണ്ടാം ഭാഗം ഉടൻ വരുന്നുണ്ടത്രേ

Anu

Recent Posts

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു, അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛൻ എന്നെ വളർത്തിയത്, രണ്ടാമത്തെ വിവാഹത്തിൽ അച്ഛന് ഒരു മകൻ കൂടിയുണ്ട്: ഹരീഷ് കണാരൻ

കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയ നടനാണ് ഹരീഷ് കണാരൻ. ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടുതന്നെ ഹരീഷിന്…

2 months ago