Entertainment

വിവാഹ വേദിയിലേക്ക് മാസ് എൻട്രിയുമായി അശ്വിൻ ജോസ്; പൊളി ലുക്കിൽ വധുവും

ക്യൂൻ എന്ന ചിത്രത്തിലെ നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഒരൊറ്റ പാട്ടുമതി അശ്വിൻ ജോസ് എന്ന താരത്തെ മലയാളികൾക്ക് ഓർക്കാൻ. ആ ഒരു പാട്ടിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ യുവ നടൻ അശ്വിൻ ജോസ് ഇന്ന് വിവാഹിതനായിരിക്കുകയാണ്. അനുരാഗം എന്ന ചിത്രത്തിൻറെ എഴുത്തുകാരനും നായകനുമായ അശ്വിൻ തന്റെ ജീവിതത്തിലും അനുരാഗം പൂവണിഞ്ഞ സന്തോഷവാർത്ത ആളുകളെ അറിയിച്ചിരിക്കുകയാണ്.ഫീബ ജോൺസൺ ആണ് താരത്തിന്റെ വധു. 11 വർഷത്തെ പ്രണയത്തിനു ശേഷമാണ് അശ്വിൻ ജോസ് വിവാഹിതനാകുന്നത്. ആദ്യം സിനിമയെപ്പറ്റി ഒന്നും അറിയാതെ ഇരുന്ന ഒരാൾ ഇന്ന് സിനിമകൾ കാണാറുണ്ടെന്നും കഥയെഴുതുമ്പോൾ തന്നെ സപ്പോർട്ട് ചെയ്യാറുണ്ടെന്നും ഭാവി വധുവിനെ പറ്റി അശ്വിൻ മുൻപ് പറഞ്ഞിരുന്നു

അനുരാഗം എന്ന ധാരണ എനിക്ക് പ്രകടമാക്കി തന്നത് നിങ്ങളാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ എന്നോടൊപ്പം നിന്നവൻ. എന്നെ കൈവിടാത്തവൻ. ഞങ്ങളുടെ വിവാഹത്തിനായി അനുരാഗം സിനിമയുടെ റിലീസ് വരെ കാത്തിരുന്നതിന് എല്ലാവരോടും ഒരുപാട് നന്ദി എന്നും അശ്വിൻ പറയുകയുണ്ടായി. നിന്നെ വളരെ സ്നേഹിക്കുന്നു. നിങ്ങൾ എൻറെ ശക്തമായ സ്തംഭമാണ്. എൻറെ സൂപ്പർസ്റ്റാർ. ഞാനും നീയും ഞങ്ങളായി മാറിയിട്ട് 11 വർഷം ആകുന്നു. എൻറെ സ്നേഹം സ്വീകരിച്ചതിന് നന്ദി. മെയ് 17ന് ഔദ്യോഗികമായി ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആകും. കാത്തിരിക്കാൻ വയ്യ എന്നാണ് വിവാഹത്തിന് മുൻപായി അശ്വിൻ തൻറെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. നിരവധി ചിത്രങ്ങളിൽ ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങൾ അശ്വിൻ കൈകാര്യം ചെയ്തിട്ടുണ്ട്

2019 പുറത്തിറങ്ങിയ കുംബാരീസ് ആൻഡ് ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി, 2018 ൽ പുറത്തിറങ്ങിയ ക്യൂൻ എന്നിവയാണ് താരം അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങൾ. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം ഇന്ന് അശ്വിൻ തിളങ്ങി നിൽക്കുന്നുണ്ട്. തൻറെ ആദ്യത്തെ ചിത്രത്തിൽ മോഹൻലാലിന്റെ ഫാനായി അഭിനയിക്കുവാനാണ് അവസരം ലഭിച്ചതെങ്കിലും താൻ കട്ട മമ്മൂട്ടി ഫാൻ ആണെന്ന് അശ്വിൻ അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. യുവാക്കൾ അടക്കം നിരവധി ആരാധകരാണ് അശ്വിന് ഉള്ളത്. അധികവും കോമഡി റോളുകളിലാണ് അശ്വിൻ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ ഒരു സ്ഥാനം ചലച്ചിത്ര മേഖലയിൽ ഉറപ്പിക്കുവാൻ അശ്വിന് സാധിച്ചിട്ടുണ്ട്.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

6 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago