തെന്നിന്ത്യൻ സിനിമ പ്രേമികളുടെ മുഴുവൻ ഉറക്കം കെടുത്തിയ നടിയായിരുന്നു സിൽക്ക് സ്മിത. സിൽക്ക് സ്മിതയുടെ വിയോഗത്തിന് പിന്നാലെ അവർക്ക് പകരക്കാരിയായി മറ്റാരുണ്ട് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചത് അൽഫോൻസ ആന്റണിയെന്ന നടിയിലൂടെയാണ്. അനവധി സിനിമകളിൽ ഐറ്റം ഡാൻസറായും മറ്റും അൽഫോൻസ തിളങ്ങിയിട്ടുണ്ട്. എന്നാൽ പിന്നീട് കുറേനാളായി സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു താരം. ഒട്ടും സജീവല്ലാതെ അവർ സിനിമയിൽ നിന്നും വലിയ ഇടവേളയെടുത്തു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് അൽഫോൻസയുടെ പുത്തൻ ചിത്രങ്ങളാണ്.
സിൽക്ക് സ്മിതയ്ക്ക് പിന്നാലെ പല സൂപ്പർതാരങ്ങളുടെയും ബിഗ് ബജറ്റ് സിനിമകളിൽ ശ്രദ്ധേയമായ സ്ഥാനം അൽഫോൻസയ്ക്ക് ലഭിച്ചു. സിനിമയുമായി അടുപ്പമുള്ള ഒരു ക്രിസ്ത്യൻ പശ്ചാത്തല കുടുംബത്തിലായിരുന്നു അൽഫോൻസയുടെ ജനനം. ചെന്നൈ സ്വദേശിനിയായ അൽഫോൻസ ചെറുപ്പത്തിൽ തന്നെ നൃത്തം പഠിക്കുന്നതിൽ താൽപര്യം കാണിച്ചിരുന്നു. സഹോദരൻ റോബർട്ടും സിനിമയിൽ സജീവമായിരുന്നു. തമിഴ് സിനിമകളിലെ നൃത്ത സംവിധായകനായിരുന്നു അദ്ദേഹം.
അൽഫോൻസ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് മലയാളത്തിലാണ്. അലി അക്ബർ സംവിധാനം നിർവഹിച്ച ‘പൈ ബ്രദേഴ്സ്’ ആയിരുന്നു ആദ്യ സിനിമ. അൽഫോൻസ നായികയായിയെത്തിയ സിനിമയിൽ ജഗതിയും, ഇന്നസെൻഡുമായിരുന്നു നായക വേഷത്തിലെത്തിയത്. സ്റ്റൈൽ നായകൻ രജനീകാന്തിനൊപ്പം 1995 – ൽ വൻ ഹിറ്റായി മാറിയ ബാഷയിലെ “രാ രാ രാമയ്യ” എന്ന പാട്ട് സീനിലെ പ്രധാന ഡാൻസർ അൽഫോൻസയായിരുന്നു. എക്കാലത്തെയും ഹിറ്റ് ചിത്രമായി ബാഷ മാറിയപ്പോൾ അൽഫോൻസയ്ക്കും കൂടുതൽ സ്വീകാര്യത ലഭിക്കുവാൻ തുടങ്ങി.
ആ ഇടയ്ക്കായിരുന്നു സിൽക്ക് സ്മിത ആത്മഹത്യ ചെയ്യുന്നത്. സിൽക്കിൻ്റെ വേർപാടോട് കൂടെ ആ വിടവ് നികത്തുന്നതിനായി നിരവധി സിനിമകളിൽ അൽഫോൻസയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. അങ്ങനെ വ്യത്യസ്തമായ നൃത്ത ശൈലിയിലൂടെയും താളത്തിലൂടെയും അവതരിപ്പിച്ച അൽഫോൻസയുടെ നൃത്തം ആരാധകരുടെ കണ്ണുകളെയും, മനസിനെയും ഒരുപോലെ ആകർഷിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട തുടങ്ങി വ്യത്യസ്ത ഭാഷകളിൽ അനവധി സിനിമകളിൽ നൃത്തച്ചുവടുകളുമായി അൽഫോൻസയെ പ്രേക്ഷകർ നെഞ്ചിലേറ്റി.
മമ്മൂട്ടി,മോഹൻലാൽ, ജയറാം, രജനികാന്ത്, കമൽഹാസൻ, ബാലയ്യ, വിക്രം, വിജയ്, സത്യരാജ്, അർജുൻ എന്ന് തുടങ്ങി ദക്ഷിണേന്ത്യയിലെ വലിയൊരു താര നിരയ്ക്കൊപ്പം അഭിനയിക്കുവാനുള്ള ഭാഗ്യം അൽഫോൻസയ്ക്ക് ലഭിച്ചു. 1999 – ൽ ഉസ്താദിൽ മോഹൻലാലിനൊപ്പം “ചിൽചിലമ്പോലി താളം” എന്ന പാട്ടിലും നരസിംഹത്തിലെ ‘താങ്ക്ണക്ക ധില്ലം ധില്ലം’ പാട്ടിലും തിളങ്ങിയ അൽഫോൻസ തച്ചിലേടത്ത് ചുണ്ടനിൽ മമ്മൂട്ടിയോടൊത്ത് “കടുവായെ കിടുവപിടിക്കുന്നേ” എന്ന പാട്ടിലും നൃത്ത ചുവടുകൾ വെച്ചു. ഐറ്റം ഡാൻസർ എന്ന പദവി പേരിനൊപ്പം മുദ്ര കുത്തപ്പെട്ടതിനാൽ നായികയാവാൻ ആഗ്രഹം ഉണ്ടായിരുന്നിട്ടും മുഖ്യധാരാ സിനിമകളിൽ അവർക്ക് അവസരം ലഭിക്കാതെ തഴയുകയായിരുന്നു. 2001 ൽ അനന്തപുരി സംവിധാനം ചെയ്ത “എണ്ണത്തോണി” എന്ന ബിഗ്രേഡ് പടത്തിൽ അൽഫോൻസ നായികയായി അഭിനയിക്കുകയുണ്ടായി. അതോട് കൂടെ മലയാളത്തിൽ നിന്നുള്ള അവസരങ്ങൾ അവർക്ക് നിഷേധിക്കപ്പെട്ടു.
മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…
'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…
ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്യാന് ബഹിരാകാശയാത്രിക സംഘത്തിലെ…