വീട്ടുകാരെ എതിർത്ത് മുസ്ലിം യുവാവുമായി ആദ്യവിവാഹം; രണ്ടാം കാമുകൻറെ ആത്മഹത്യ തുടർന്ന് ജയശങ്കറുമായി വിവാഹം ഐറ്റം ഡാൻസിൽ തിളങ്ങിയ സുന്ദരി നടി അൽഫോൻസയുടെ ജീവിതത്തിൽ സംഭവിച്ചത്

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ മുഴുവൻ ഉറക്കം കെടുത്തിയ നടിയായിരുന്നു സിൽക്ക് സ്മിത. സിൽക്ക് സ്മിതയുടെ വിയോഗത്തിന് പിന്നാലെ അവർക്ക് പകരക്കാരിയായി മറ്റാരുണ്ട് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചത് അൽഫോൻസ ആന്റണിയെന്ന നടിയിലൂടെയാണ്. അനവധി സിനിമകളിൽ ഐറ്റം ഡാൻസറായും മറ്റും അൽഫോൻസ തിളങ്ങിയിട്ടുണ്ട്. എന്നാൽ പിന്നീട് കുറേനാളായി സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു താരം. ഒട്ടും സജീവല്ലാതെ അവർ സിനിമയിൽ നിന്നും വലിയ ഇടവേളയെടുത്തു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് അൽഫോൻസയുടെ പുത്തൻ ചിത്രങ്ങളാണ്.

സിൽക്ക് സ്മിതയ്ക്ക് പിന്നാലെ പല സൂപ്പർതാരങ്ങളുടെയും ബിഗ് ബജറ്റ് സിനിമകളിൽ ശ്രദ്ധേയമായ സ്ഥാനം അൽഫോൻസയ്ക്ക് ലഭിച്ചു. സിനിമയുമായി അടുപ്പമുള്ള ഒരു ക്രിസ്ത്യൻ പശ്ചാത്തല കുടുംബത്തിലായിരുന്നു അൽഫോൻസയുടെ ജനനം. ചെന്നൈ സ്വദേശിനിയായ അൽഫോൻസ ചെറുപ്പത്തിൽ തന്നെ നൃത്തം പഠിക്കുന്നതിൽ താൽപര്യം കാണിച്ചിരുന്നു. സഹോദരൻ റോബർട്ടും സിനിമയിൽ സജീവമായിരുന്നു. തമിഴ് സിനിമകളിലെ നൃത്ത സംവിധായകനായിരുന്നു അദ്ദേഹം.

അൽഫോൻസ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് മലയാളത്തിലാണ്. അലി അക്ബർ സംവിധാനം നിർവഹിച്ച ‘പൈ ബ്രദേഴ്സ്’ ആയിരുന്നു ആദ്യ സിനിമ. അൽഫോൻസ നായികയായിയെത്തിയ സിനിമയിൽ ജഗതിയും, ഇന്നസെൻഡുമായിരുന്നു നായക വേഷത്തിലെത്തിയത്. സ്റ്റൈൽ നായകൻ രജനീകാന്തിനൊപ്പം 1995 – ൽ വൻ ഹിറ്റായി മാറിയ ബാഷയിലെ “രാ രാ രാമയ്യ” എന്ന പാട്ട് സീനിലെ പ്രധാന ഡാൻസർ അൽഫോൻസയായിരുന്നു. എക്കാലത്തെയും ഹിറ്റ് ചിത്രമായി ബാഷ മാറിയപ്പോൾ അൽഫോൻസയ്ക്കും കൂടുതൽ സ്വീകാര്യത ലഭിക്കുവാൻ തുടങ്ങി.

ആ ഇടയ്ക്കായിരുന്നു സിൽക്ക് സ്‌മിത ആത്മഹത്യ ചെയ്യുന്നത്. സിൽക്കിൻ്റെ വേർപാടോട് കൂടെ ആ വിടവ് നികത്തുന്നതിനായി നിരവധി സിനിമകളിൽ അൽഫോൻസയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. അങ്ങനെ വ്യത്യസ്തമായ നൃത്ത ശൈലിയിലൂടെയും താളത്തിലൂടെയും അവതരിപ്പിച്ച അൽഫോൻസയുടെ നൃത്തം ആരാധകരുടെ കണ്ണുകളെയും, മനസിനെയും ഒരുപോലെ ആകർഷിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട തുടങ്ങി വ്യത്യസ്ത ഭാഷകളിൽ അനവധി സിനിമകളിൽ നൃത്തച്ചുവടുകളുമായി അൽഫോൻസയെ പ്രേക്ഷകർ നെഞ്ചിലേറ്റി.

മമ്മൂട്ടി,മോഹൻലാൽ, ജയറാം, രജനികാന്ത്, കമൽഹാസൻ, ബാലയ്യ, വിക്രം, വിജയ്, സത്യരാജ്, അർജുൻ എന്ന് തുടങ്ങി ദക്ഷിണേന്ത്യയിലെ വലിയൊരു താര നിരയ്‌ക്കൊപ്പം അഭിനയിക്കുവാനുള്ള ഭാഗ്യം അൽഫോൻസയ്ക്ക് ലഭിച്ചു. 1999 – ൽ ഉസ്താദിൽ മോഹൻലാലിനൊപ്പം “ചിൽചിലമ്പോലി താളം” എന്ന പാട്ടിലും നരസിംഹത്തിലെ ‘താങ്ക്ണക്ക ധില്ലം ധില്ലം’ പാട്ടിലും തിളങ്ങിയ അൽഫോൻസ തച്ചിലേടത്ത് ചുണ്ടനിൽ മമ്മൂട്ടിയോടൊത്ത് “കടുവായെ കിടുവപിടിക്കുന്നേ” എന്ന പാട്ടിലും നൃത്ത ചുവടുകൾ വെച്ചു. ഐറ്റം ഡാൻസർ എന്ന പദവി പേരിനൊപ്പം മുദ്ര കുത്തപ്പെട്ടതിനാൽ നായികയാവാൻ ആഗ്രഹം ഉണ്ടായിരുന്നിട്ടും മുഖ്യധാരാ സിനിമകളിൽ അവർക്ക് അവസരം ലഭിക്കാതെ തഴയുകയായിരുന്നു. 2001 ൽ അനന്തപുരി സംവിധാനം ചെയ്ത “എണ്ണത്തോണി” എന്ന ബിഗ്രേഡ് പടത്തിൽ അൽഫോൻസ നായികയായി അഭിനയിക്കുകയുണ്ടായി. അതോട് കൂടെ മലയാളത്തിൽ നിന്നുള്ള അവസരങ്ങൾ അവർക്ക് നിഷേധിക്കപ്പെട്ടു.


‘പാർവു മഴൈ’ എന്ന സിനിമയിൽ കൂടെ അഭിനയിച്ച നസീർ എന്ന നടനുമായി അൽഫോൻസ പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് നസീറിനെ വിവാഹം ചെയ്യുകയും വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു.  എന്നാൽ പിന്നീട് ആ ബന്ധം വിവാഹ മോചനത്തിൽ കലാശിച്ചു.വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന വിട്ട് നിന്ന താരം വേർപിരിഞ്ഞതോടെ വീണ്ടും സിനിമയിൽ സജീവമാകുകയായിരുന്നു, ഇതിനിടയിൽ വീണ്ടും അൽഫോൺസ പ്രണയത്തിൽ ആവുകയായിരുന്നു, എന്നാൽ യുവ നടനായ കാമുകൻ വിനോദ് 2012ൽ ആത്മഹത്യ ചെയ്‌തതോടെ വീണ്ടും അൽഫോൻസ മാധ്യമങ്ങളിൽ നിറയുകയായിരുന്നു 2013 – ൽ പുറത്തിറങ്ങിയ ‘പോലീസ് മാമൻ’ എന്ന മലയാളം സിനിമയിലാണ് അൽഫോൻസ അവസാനമായി അഭിനയിച്ചത്. ഇപ്പോൾ തമിഴ് സിനിമ പ്രവർത്തകൻ ജയശങ്കർനെയാണ് അൽഫോൻസ അവസാനമായി വിവാഹം കഴിച്ചത്. ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു. ഇരുവർക്കും രണ്ട് പെൺമക്കളുണ്ട്. താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാകുന്നത്.

Articles You May Like

x