തന്നെക്കാള്‍ വയസിന് മൂത്ത, 20 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കാന്‍ തന്റെടം കാട്ടിയ നടന്‍ ; സിനിമയിൽ മാത്രമല്ല ജീവിതത്തിലും മാതൃകയാണ് അനൂപ് മേനോൻ

ലയാള സിനിമയില്‍ അഭിനേതാവും തിരക്കഥാകൃത്തായും സംവിധായകനായും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അനൂപ് മേനോന്‍.ടെലിവിഷൻ പരമ്പരകളിൽകൂടി ആയിരുന്നു  അഭിനയത്തിൽ തുടക്കം കുറിച്ചത്. സ്വപ്നം, മേഘം എന്നീ പരമ്പരകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിൽകൂടിയാണ്  കൂടുതൽ ശ്രദ്ധ നേടിയത്. ‘കാട്ടുചെമ്പകം’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അനൂപ് മേനോന്‍ എത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 15 ഓളം സിനിമകള്‍ക്ക് തിരക്കഥ എഴുതിയ അനൂപ് മേനോന്‍ 2020ല്‍ കിഗ്ഫിഷ് എന്ന സിനിമ സംവിധാനം ചെയ്ത് സംവിധാന രംഗത്തും ചുവടുറപ്പിച്ചു. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നിവ ഉള്‍പ്പെടെ 12 ഓളം സിനിമകളുടെ കഥാകൃത്ത് അനൂപ് മേനോനാണ്. 2008ല്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരവും 2009ലെ ഫിലിംഫെയര്‍ അവാര്‍ഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് മേനോന്‍ കരസ്ഥമാക്കി.ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ ഗാനരചന രംഗത്തും സജീവമായ അദ്ദേഹം ഇതുവരെ ഏഴു സിനിമകള്‍ക്ക് വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്.

അനൂപ് മേനോന്റെ വ്യക്തി ജീവിതമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.സിനിമ രംഗത്ത് ഒരുപാട് ഗോസിപ്പുകള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഭാവനയോടൊപ്പം രണ്ട് ചിത്രങ്ങളില്‍ അനൂപ് മേനോന്‍ വേഷമിട്ടിരുന്നു. അതിന് ശേഷം അനൂപ് മേനോനും ഭാവനയും പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഭാവന തന്റെ വളരെ അടുത്ത സുഹൃത്ത് ആണെന്നും അതില്‍ക്കവിഞ്ഞ യാതൊരു ബന്ധവും ഇല്ലെന്നും അനൂപ് മേനോന്‍ പറഞ്ഞു. മാത്രമല്ല, തനിക്ക് മറ്റൊരു പ്രണയം ഉണ്ടെന്നും അനൂപ് മേനോന്‍ പറഞ്ഞു.ക്ഷേമ അലക്‌സാണ്ടര്‍ എന്ന യുവതിയുമായി താന്‍ പ്രണയത്തിലാണെന്നും തങ്ങളുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ചെറുപ്പകാലം മുതല്‍ക്കേ അനൂപും ക്ഷേമയും സുഹൃത്തുക്കളായിരുന്നു. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ക്ഷേമയുടെ രണ്ടാം വിവാഹമാണ് അനൂപ് മേനോനുമായി നടന്നത്. 2014ല്‍ ആണ് അനൂപ് മേനോന്റെയും ക്ഷേയുടെയും വിവാഹം നടന്നത്. വിവാഹം നടക്കുന്ന സമയത്ത് അനൂപിന് 33 വയസ്സും ക്ഷേമയ്ക്ക് 45 വയസ്സുമായിരുന്നു പ്രായം. അന്ന് 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മ കൂടിയായിരുന്നു ക്ഷേമ.

തെക്കേ ഇന്ത്യയിലെ പ്രമുഖ ബിസിനസ്സുകാരനായ റെനിയുമായിട്ടായിരുന്നു 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേയുടെ ആദ്യ വിവാഹം നടന്നത്. എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം മരണപ്പെട്ടു. ഭര്‍ത്താവിന്റെ മരണ ശേഷം കോടികളുടെ സ്വത്താണ് ക്ഷേമയ്ക്ക് ലഭിച്ചത്. മക്കളില്ലാതിരുന്ന ക്ഷേമ ഒരു മകളെ ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു. ഇപ്പോള്‍ അനൂപ് മേനോനും ക്ഷേമ അലക്‌സാണ്ടറും ആ മകളോടൊപ്പം സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്. ദത്തെടുത്ത പെണ്‍കുട്ടിയെ സ്വന്തം മകളെപ്പോലെ വളര്‍ത്തുന്ന ഇവരുടെ നല്ല മനസ്സിന് നിറഞ്ഞ കൈയ്യടികള്‍ അര്‍പ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.ഇവരുടെ നല്ല മനസ്സിന് അവകാശപ്പെട്ടതാണ് യഥാര്‍ത്ഥത്തില്‍ ഓരോ കൈയ്യടികളും.

Articles You May Like

x