സമ്പന്നന്റെ മകൾ, നിനച്ചിരിക്കാതെ ഭർത്താവിന്റെ മരണം ; 20 വയസുള്ള മകൾക്ക് വേണ്ടി മാത്രം ജീവിച്ച ക്ഷേമയെ അനൂപ് മേനോൻ സ്വന്തമാക്കിയ കഥ

നടൻ, സംവിധയകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ എല്ലാ മേഖലയിലും കഴിവ് തെളിയിച്ച വ്യകതിയാണ് ‘അനൂപ് മേനോൻ’. അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടിയോ, പണത്തിന് മാത്രമായോ വാരി വലിച്ച് സിനിമകൾ ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനല്ല. കഥ പൂർണമായി കേട്ടതിന് ശേഷം ഉചിതമെന്ന് തോന്നിയാൽ മാത്രമേ ഓകെ പറയാറുള്ളു. അഭിനയരംഗത്ത് സജീവമായ അദ്ദേഹം കുടുംബ ജീവിതത്തിനും അത്രമാത്രം പ്രാധാന്യം നൽകുന്ന ഒരാൾ കൂടിയാണ്. അതുകൊണ്ട് തന്നെ വ്യകതി ജീവിതത്തിൽ ഇന്നേവരേ ഒരു ഗോസിപ്പുകൾക്കോ, അനാവശ്യ സംസാരങ്ങൾക്കോ വഴിയൊരുക്കുന്ന രീതിയിൽ അദ്ദേഹം പ്രവൃത്തിച്ചിട്ടില്ല.

അൽപ്പം വൈകിയാണ് അനൂപ് വിവാഹം കഴിക്കുന്നത്. മുപ്പത്തി ആറാമത്തെ വയസിലാണ് ഒരു പങ്കാളിയെ ജീവിതത്തിലേയ്ക്ക് അദ്ദേഹം കൂട്ടുന്നത്. 2014 ഡിസംബർ – 27 ന് അനൂപിൻ്റെ വീട്ടിൽ വെച്ചാണ് ലളിതമായ വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും, സിനിമ രംഗത്തെ സഹപ്രവർത്തകരും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. ‘ക്ഷേമ അലക്‌സാണ്ടർ’ എന്നാണ് ജീവിത പങ്കാളിയുടെ പേര്. ഇരുവരും രണ്ട് മത വിഭാഗത്തിൽപ്പെട്ടവരാണ്. എപ്പോഴും ചിരിക്കുന്ന മുഖത്തോട് കൂടിയുള്ള ക്ഷേമ അതീവ സുന്ദരിയാണ് കാണാൻ. ക്ഷേമ എന്ന പെൺകുട്ടി ആരാണെന്നും, അനൂപും, ക്ഷേമയും തമ്മിലുള്ള പരിചയമെല്ലാം ഇടക്കാലത്ത് സമൂഹമാധ്യമങ്ങളിൽ ചെറിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

വിവാഹത്തിന് മുന്നേ “ഞാൻ എൻ്റെ ദീർഘകാല സുഹൃത്തായ ക്ഷേമ അലക്‌സാണ്ടറിനെ വിവാഹം കഴിക്കാൻ പോകുന്നു” എന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അനൂപ് വെളിപ്പെടുത്തിയിരുന്നു. ക്ഷേമഅലക്‌സാണ്ടർ മുൻപൊരു വിവാഹം കഴിച്ചിരുന്നു. എന്നാൽ ഭർത്താവ് മരണപ്പെടുകയിരുന്നു. പത്തനാപുരത്തെ പ്രിൻസ് അലക്‌സാണ്ടർ എന്നൊരു വലിയ വ്യവസായിയുടെ മകളാണ് യഥാർത്ഥത്തിൽ ക്ഷേമ. അഞ്ച് വർഷത്തിലേറേ സുഹൃത്തുക്കളായതിന് ശേഷമാണ് ക്ഷേമ അനൂപിനെ വിവാഹം കഴിക്കുന്നത്. എങ്ങനെയാണ് വിവാഹത്തിലേയ്ക്ക് കടക്കുന്നതെന്ന് ചോദിച്ചപ്പോൾ അനൂപ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “താനും, ക്ഷേമയും ഒരു ദിവസം സംസാരിക്കുന്നതിന് ഇടയ്ക്ക് നമ്മുക്ക് വിവാഹം കഴിച്ചാലോ എന്ന് ചോദിച്ചത് ക്ഷേമയായിരുന്നെന്നും തനിയ്ക്ക് താൽപര്യമുള്ളതുകൊണ്ട് താനും ഓകെ പറഞ്ഞെന്ന്” അനൂപ് വ്യക്തമാക്കുന്നു.

ക്ഷേമയെക്കുറിച്ച് അനൂപ് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. “അവൾ ഒരുപാട് ദുഃഖിച്ചവളാണ്. മനോധൈര്യം കൊണ്ട് മാത്രം എല്ലാറ്റിനെയും നേരിട്ടവളാണ്. ആ ചങ്കൂറ്റവും, പോസിറ്റീവ് എൻർജിയുമാണ് അവളിൽ തനിയ്ക്ക് ഇഷ്ടമായതെന്നായിരുന്നു”. ക്ഷേമ ആദ്യം വിവാഹം കഴിച്ചത് റിനി എന്ന വ്യക്തിയെയാണ്. ഭർത്താവ് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. ഇരുപത്തി നാല് വയസ് പ്രായമുള്ള ഒരു മകളും ഇവർക്കുണ്ട്. ക്ഷേമയുടെ അമ്മ ലില്ലിയ്ക്ക് ക്യാൻസർ പിടിപ്പെട്ട സാഹചര്യത്തിൽ അമ്മയെ പൊന്നു പോലെ പരിചരിച്ചതും അവരായിരുന്നു. അമ്മ മരിച്ചതിന് പിന്നാലെ ഭർത്താവും മരണത്തിന് കീഴടങ്ങുകയായിരുന്നു. പിന്നീട് ജീവിതത്തിൽ ക്ഷേമ ഒറ്റപ്പെടുകയായിരുന്നു. അങ്ങനെയാണ് ക്ഷേമ അനൂപിനെ വിവാഹം കഴിക്കുന്നത്.

ജീവിതത്തിൽ വെല്ലുവിളകൾക്ക് മുൻപിൽ പകച്ചു പോവാതെ യുക്തിയോട് കൂടെ അതിനെ നേരിടുന്ന വ്യക്തികളെയാണ് തനിയ്ക്ക് ഇഷ്ടമെന്ന് അനൂപ് പറഞ്ഞിരുന്നു. ക്ഷേമയിൽ തനിയ്ക്ക് ഇഷ്ടപ്പെട്ടത് അങ്ങനെയുള്ള കാര്യങ്ങളാണെന്നും, ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ ജീവിതത്തിൽ നേടിയ ഒരാളെന്ന നിലയ്ക്ക് ക്ഷേമയുമൊത്തുളള ജീവിതത്തിൽ താൻ സംതൃപ്‌തനാണെന്നും അനൂപ് കൂട്ടിച്ചേർത്തു. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തെ കുടുംബ ജീവിതം പൂർത്തിയാക്കുമ്പോൾ സന്തോഷത്തോടെ ജീവിക്കുകയാണ് അനൂപും, ക്ഷേമയും. കോഴിക്കോട് ബാലുശേരി സ്വദേശിയാണ് അനൂപ് മേനോൻ.

Articles You May Like

x