കണ്ണാടിക്കു മുൻപിൽ നിന്ന് നോക്കുമ്പോൾ ഇപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ; ഗർഭകാല വിശേഷങ്ങൾ മനസ്സ് തുറന്നു ഭാമ

മലയാളികൾക്ക് ഏറെ സുപരിചിത ആയ നടിയാണ് ഭാമ. നിവേദ്യം എന്ന ചിത്രത്തിലൂടെ ആണ് ഭാമ മലയാളികൾക്ക് സുപരിചിത ആയതു. ശാലീന സൗന്ദര്യത്തിൻ്റെ പര്യായമായിട്ടാണ് ഭാമയെ മലയാളികൾ കാണാറ്. 2020 ഫെബ്രുവരി മാസത്തിലാരുന്നു ഭാമയുടെയും കൊച്ചിക്കാരൻ അരുണിന്റേയും വിവാഹം. വിവാഹ ശേഷം കുഞ്ഞുണ്ടായതിനെ കുറിച്ചും കുടുംബ വിശേഷങ്ങലെ കുറിച്ചും ഭാമ ആരാധകരുമായി പങ്കിടാറുണ്ടാരുന്നു. ഭാമയും കുഞ്ഞും ഒപ്പമുള്ള ഫോട്ടോഷൂട് ഒകെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, ഇപ്പോൾ ഇതാ പ്രസവശേഷം താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

നടി ഗർഭിണിയാണെന്ന വിവരങ്ങൾ ഒന്നും ആദ്യകാലങ്ങളിൽ പുറത്തു വിട്ടിരുന്നില്ല.മകൾ ജനിക്കുന്നതിനു കുറച്ചു ദിവസം മുൻപാണ് നിറവയറിലുള്ള നടിയുടെ ചിത്രങ്ങൾ വൈറലായതും. സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഭാമ. തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ഒകെ ഇൻസ്റ്റഗ്രാമിലൂടെയാണ് നടി പങ്കു വക്കാറുള്ളത്. നടി സ്വന്തം പേരിലൊരു യൂട്യൂബ് ചാനെലും തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചാനെലിലൂടെ മകളുടെ വിശേഷങ്ങളും ഗർഭകാല വിശേഷങ്ങളും ആണ് നടി പങ്കിട്ടിരിക്കുന്നത്.

 

 

ഏറെ പ്രതിസന്ധികൾ നിറഞ്ഞ ഒരു ഗർഭ കാലഘട്ടം തന്നെ ആയിരുന്നു തന്റേത് എന്ന് പറയുകയാണ് ഭാമ. ഒരുപാട് യാത്രകൾ ഇഷ്ടപെടുന്ന ഒരാളാണ് താൻ, വീട്ടിൽ വെറുതെയിരിക്കാൻ ഒട്ടും ഇഷ്ടമില്ല ഒരാൾ . വിവാഹം കഴിഞ്ഞസമയത്താണ് ലോക്ക് ഡൌൺ ആകുന്നത്. ആ സമയത്താണ് ഗർഭിണി ആയതും. മൂന്നുനാലു മാസം ഉറക്കം ഉണ്ടായിരുന്നില്ല- ഭാമ പറയുന്നു.

ലോകം മുഴുവനും നിശ്ചലമായ സമയം ആയിരുന്നു. വീട്ടിലെ നാല് ചുമരിനുള്ളിൽ താൻ പെട്ടത്‌പോലെ തോന്നിയെന്നും വനിതയ്ക് നൽകിയ ഒരു അഭിമുഖത്തിൽ ഭാമ പറയുന്നു. മകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ഒരുപാട് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുമെന്നും ഡോക്ടർ പറഞ്ഞു തന്നു. പ്രത്യേകിച്ചും ലോക്ഡൗണും മറ്റും ആയതുകൊണ്ടുതെന്നേ അവസ്ഥയെ കുറിച്ചുള്ള ഒരു ധാരണയും ഡോക്ടർ പറഞ്ഞു തന്നിരുന്നു.

 

എല്ലാരും പറയുന്നത് ഗര്ഭകാലം ആസ്വദിക്കണം എന്നാണ് പക്ഷെ തന്നെ സംബന്ധിച്ചടുത്തോളം ഒരുപാട് ബുദ്ധിമുട്ടുകളും മാനസിക സമ്മർദ്ദങ്ങളും നിറഞ്ഞ ഒരു കാലമായിരുന്നു അത്. ഒരു സ്ത്രീയെ സംബന്ധിച്ചു മാനസികമായ തളർച്ചകൾ മുതൽ, ഒന്ന് തിരിഞ്ഞുപോലും കിടക്കാൻ പറ്റാത്ത അവസ്ഥകൾ വരെ ആ സമയത്തു ഉണ്ടാകാം. മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ വന്ന അവസ്ഥകൾ വരെ ഉണ്ടായിരുന്നു.- ഭാമ പറയുന്നു.’

 

ഗര്ഭകാലത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നല്കുന്നെ പോലെ തന്നെ അത്യാവശ്യമാണ് അമ്മമാരുടെ മാനസിക ആരോഗ്യവും. പലതരത്തിൽ ഉള്ള കുറ്റപ്പെടുത്തലുകൾ ഈ സമയത്തു സ്ത്രീകൾ കേൾക്കാൻ ഇടയുണ്ട് ആ സമയത്തൊക്കെയും വേണ്ടത് മാനസിക പരിചരണം ആണെന്നും ഭാമ പറഞ്ഞു.

അരുണിന്റേയും അമ്മയുടെയും പിന്തുണ കൊണ്ട് താൻ അനുഭവിച്ച എല്ലാ മാനസിക സംഘർഷങ്ങളേയും മറികടക്കാൻ സാധിച്ചു.ഇപ്പോൾ മനസ്സ് പൂർവ സ്ഥിതിയിൽ ആയെന്നും നടി പറഞ്ഞു. മാത്രമല്ല നീന്തൽ പരിശീലനം, മെഡിറ്റേഷൻ, വ്യായാമം ഇതൊക്കെ താൻ വീണ്ടും ആരംഭിച്ചുവെന്നും കണ്ണാടിക്കു മുൻപിൽ നിക്കുമ്പോൾ പഴയപോലെ സന്തോഷിക്കാൻ തനിക്കിപ്പോൾ സാധിക്കുന്നുണ്ടെന്നും മനസിൽ ഇപ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നും ഭാമ പറയുന്നു.

Articles You May Like

x