ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ ബിനു പപ്പൻ ശരിക്കും ആരാണെന്നറിയാമോ ? ആള് ചില്ലറക്കാരനല്ല

ലമുറ വ്യത്യാസമില്ലാതെ മലയാളിപ്രേക്ഷകരും സിനിമാ ലോകവും ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരമാണ് കുതിരവട്ടം പപ്പു. ഇന്നും എന്നും അദ്ദേഹത്തിന്റെ സിനിമയിലെ ഡയലോഗുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ അച്ഛന്റെ പാതയിലൂടെ മകന്‍ ബിനു പപ്പുവും സിനിമാ രംഗത്ത് സജീവമാണ്. ഒരു കാലത്ത് സിനിമ വേണ്ടെന്ന് തീരുമാനിച്ചിരുന്ന ബിനു സിനിമയില്‍ തന്നെ എത്തുകയായിരുന്നു. ബാംഗ്ലൂരുവില്‍ അനിമേറ്റര്‍ അയി ജോലി ചെയ്തിരുന്ന കാലത്തൊക്കെ എനിക്കു നേരെ വരുന്ന ചോദ്യമുണ്ടായിരുന്നു, സിനിമയിലൊന്നും ട്രൈ ചെയ്തില്ലേ , അതൊന്നും ശരിയാകില്ലെന്ന് ഞാന്‍ അന്ന് മറുപടി നല്‍കിയതെന്ന് ബിനു ഒരു അഭിമുഖത്തില്‍ പറയുന്നു.

ചില വാക്കുകള്‍ പറയുമ്പോള്‍ എനിക്ക് അച്ഛന്റെ ശബ്ദവും രീതിയുമാണെന്ന് എന്നോട് പലരും പറയാറുണ്ട്. അച്ഛന്‍ വീട്ടിലേക്ക് വരുമ്പോള്‍ പെങ്ങളെ എടിയേ എന്ന് വിളിച്ചാണ് കയറി വരാറുണ്ടാരുന്നത്. ഞാന്‍ ഇപ്പോള്‍ അവളെ എടീ എന്ന് വിളിക്കുമ്പോള്‍ അവള്‍ പറയാറുണ്ട് അച്ഛന്റെ അതേ ശബ്ധമാണെന്ന്. അച്ഛന്റെ ഭക്ഷണരീതിയും അതേപടി എനിക്ക് കിട്ടിയിട്ടുണ്ട്. മീനില്ലാതെ ചോര്‍ കഴിക്കാന്‍ ഇഷ്ടമല്ല. അച്ഛന്‍ തമാശ പറയുന്നപോലെ എനിക്ക് ചെയ്യാന്‍ ഭയമാണ്. താരതമ്യം വരും എന്നതാണ് പേടി. പൊലീസ് വേഷങ്ങള്‍ ആണ് കൂടുതല്‍ ചെയ്തിരിക്കുന്നത്.

ഗ്യാങ്സ്റ്ററിലായിരുന്നു ആദ്യ പോലീസ് വേഷം ചെയ്തത്. ഓപ്പറേഷന്‍ ജാവയിലെ സൈബര്‍ പോലീസ് വേഷത്തിനും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എനിക്ക് ലഭിച്ച പോലീസ് വേഷങ്ങളിലെല്ലാം ഒരു വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു സംവിധായകന്‍ കഥാപാത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇത് ഇവന്‍ ചെയ്താല്‍ നന്നാവും എന്ന് നമ്മളെ ക്കുറിച്ച് ഓര്‍ക്കുന്നതാണ് എന്നെ സംഭന്ധിച്ച് എറ്റവും വലിയ സന്തോഷം. ഭീമന്റെ വഴിയില്‍ ഓട്ടോ ഡ്രൈവറായാണ് അഭിനയിച്ചത്. അച്ഛന്‍ വീട്ടില്‍ വന്നാല്‍തനി വീട്ടുകാരനും നാട്ടുമ്പുറത്തുകാരനും ആയി മാറും. സിനിമയിലേക്ക് എത്തിയപ്പോഴാണ് അച്ഛന്‍ ഞാന്‍ കണ്ടിരുന്ന ആളെയല്ലാ എന്ന് മനസിലാകുന്നത്.

മുന്നറിയിപ്പ് എന്ന ിത്രത്തിന്റെ ഷൂട്ടിംങ് ലൊക്കേഷനില്‍ ഒറു സുഹൃത്തിനെ കാണാനായി പോയിരുന്നു. അവിടെവെച്ച് മമ്മൂക്ക എന്നെ ചൂണ്ടികാട്ടി രണ്‍ജി പണിക്കരോട് ആളാരാണെന്നു മനസിലായോ എന്ന് ചോദിച്ചു. ഇല്ലാ എന്നു പരഞ്ഞ രണ്‍ജി പണിക്കരോട് എന്ന പരിജയപ്പെടുത്തി കൊടുത്തു. അപ്പോള്‍ രണ്‍ജിയേട്ടന്‍ എന്ന ചേര്‍ത്തു പിടിച്ച് വിസ്മയത്തോടെ കുറച്ചു നേരം നോക്കി നിന്നു. പിന്നെ അവിടെയുണ്ടായ എല്ലാവരേയും പരിജയപ്പെടുത്തി. ഒരുപാട് നാളത്തെ പരിജയംപോലെ ആയിരുന്നു എന്നോട് ഇടപെട്ടത്. പിന്നീട് അദ്ദേഹത്തിന്റെ മൂന്ന് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചു.

അച്ഛന്‍ എന്ന വ്യക്തി ക്രിസ്തുമസ് അപ്പൂപ്പനെപോലെയാണെന്നും ബിനു പറയുന്നു. മാസങ്ങളോളം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. ചില പിറന്നാളിന് വിളിക്കും, ആരുടെയെങ്കിലും കയ്യില്‍ സമ്മാനങ്ങളൊക്കെ കൊടുത്ത് വിടും. അച്ഛന്‍ വരുന്ന ദിവസം വീട് ഒരു ഉല്‍സവ പറമ്പുപോലെ ആയിരിക്കും. നടന്റെ മകനായതുകൊണ്ട് കഷ്ടപ്പാടുകള്‍ നേരിടേണ്ടി ഇരുന്നട്ടോന്നുമില്ല. ഒരുപാട് കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സാമ്പത്തികമായി ഇന്നും ബുദ്ധിമുട്ടുന്നുണ്ട്. കാലും നീട്ടി ഇരുന്ന് ഞാന്‍ സിനിമയില്‍ വെല്‍ സെറ്റില്‍ഡ് ആയെന്നു പറയാനായിട്ടില്ല. 19 സിനിമകളാണ് ഇതുവരെ ചെയ്തിരിക്കുന്നത്. അതില്‍ മൂന്ന് സിനിമകളില്‍ മാത്രമാണ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്.

x