ധനുഷും ഐശ്വര്യയും പണിയുന്ന നൂറ്റമ്പത് കോടിയുടെ വീട് വേർപിരിയുമ്പോൾ ആർക്ക് സ്വന്തം; ഇരുവരുടെയും ദാമ്പത്യത്തില്‍ ആറ് മാസം മുമ്പേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു

നുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യ രജനീകാന്തും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. തീരുമാനത്തെ പിന്തുണയ്ക്കണമെന്നും ബഹുമാനിക്കണമെന്നും ഇരുവരും ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വിവാഹമോചിതരായത്. 2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്.

”സുഹൃത്തുക്കളായും പങ്കാളികളായും മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റേയും ഒത്തുപോവലിന്റേയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. വേര്‍പിരിയാനും വ്യക്തികളെന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിനു സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ വേണ്ട സ്വകാര്യത ഞങ്ങള്‍ക്കു നല്‍കൂ.” എന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ഇരുവരും പങ്കുവെച്ച കുറിപ്പില്‍ പങ്കുവെച്ചത്.

ഏറെ സന്തോഷത്തോടെപോയിരുന്ന ഇവരുടെ ജീവിതത്തില്‍ പെട്ടന്നൊരു വിള്ളല്‍ വീഴാന്‍ ഉണ്ടായ കാരണമാണ് ആരാധകര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്. എന്താണ് കാരണം പിരിയാന്‍ എന്നതിനെപറ്റി ഇതുവരെ ഇരുവരും വെളിപ്പെടുത്തിയിട്ടുമില്ല. എന്നാല്‍ താരങ്ങളുമായി അടുത്ത് ബന്ധമുള്ളവര്‍ പറയുന്നത് ഇരുവരുടേയും വിവാഹമോചനം അപ്രതീക്ഷിതമല്ലെന്നാണ്. ധനുഷിന്റെ ജോലി തിരക്ക് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഈ കാരണത്താല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യയും ധനുഷും വിവാവമോചനത്തിനായി തയ്യാറെടുക്കുകയായിരുന്നു.

”ധനുഷ് വര്‍ക്ക് ഹോളിക്ക് ആണെന്നും അദ്ദേഹത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം അദ്ദേഹത്തിന്റെ ജോലിയാണ്. ധനുഷിന്റെ ജോലി തിരക്കും യാത്രകളും ആണ് അവരുടെ ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയതെന്നും കുടുംബ സുഹൃത്തിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ധനുഷ് വളരെ അധികം സ്വകാര്യത സൂക്ഷിക്കുന്ന ഒരാളാണ്. അടുത്ത സുഹൃത്തുക്കളോട് പോലും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പറയാറില്ല. ഐശ്വര്യയുമായി പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സമയത്ത് ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കും. തന്റെ ജീവിതത്തിലെ പ്രശ്നങ്ങള്‍ മറക്കാനായിരുന്നു ധനുഷ് ജോലിയില്‍ മുഴുകിയിരിക്കുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കഴിഞ്ഞ ആറ് മാസം ഇരുവരും കടന്നു പോയത് വളരെയധികം പ്രശ്നങ്ങളിലൂടെയായിരുന്നു. പരസ്പരം സമ്മതത്തോടെ പിരിയുകയാണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിന് മുന്നോടിയായി ദീര്‍ഘനേരം സംസാരിച്ച ശേഷം ഇരുവരും ഒന്നിച്ചിരുന്നാണ് കുറിപ്പ് തയ്യാറാക്കിയതെന്നും സുഹൃത്ത് പറയുന്നു. ഐശ്വര്യയുടെ പ്രധാന ചെന്‍ഷന്‍ മക്കളെക്കുറിച്ചായിരുന്നു. എന്നാല്‍ മക്കളടെ കാര്യത്തില്‍ കോ പാരന്റിങിനാണ് ഇരുവരും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ധനുഷിനേയും ഐശ്വര്യയെയും പൊതുവേദികളില്‍ ഒന്നിച്ച് കാണാന്‍ സാധിക്കുമെന്നും നല്ല സുഹൃത്തുക്കളായിരിക്കുമെന്നും റിപ്പേര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇരുവരും പിരിയുമ്പോള്‍ വ്യക്തിജീവിതത്തിലെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ പോയസ് ഗാര്‍ഡനില്‍ ഇവര്‍ ആഗ്രഹിച്ചു പണിതുകൊണ്ടിരിക്കുന്ന വീട്. 150 കോടി ചെലവില്‍ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്രഅടിയിലാണ് വീടുപണിയുന്നത്. ജിമ്മും സ്വിമ്മിങ് പൂളും ഫുട്‌ബോള്‍ കോര്‍ട്ട് അടക്കം ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം സ്മാര്‍ട് ടെക്നോളജിയില്‍ അധിഷ്ഠിതമായ വീട്ടില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യയും ഈ വീട്ടിലേക്കായി വലിയ തുക മുതല്‍മുടക്കിയിട്ടുണ്ട് എന്നാണ് സൂചന.

Articles You May Like

x