ഞാൻ മരിച്ചാലും ചേട്ടൻ ജീവിക്കണം, ബാല ചേട്ടൻ ജീവിച്ചിരുന്നാൽ ഒരുപാട് ആളുകൾ രക്ഷപ്പെടും; കരൾ ദാനം ചെയ്ത വ്യക്തിയെ പരിചയപ്പെടുത്തി ബാല

മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രീയപ്പെട്ട താരമാണ് ബാല, നടന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല അമൃത സുരേഷുമുള്ള ബന്ധം വേർപെടുത്തിയ ശേഷം വിവാഹം കഴിച്ചത്. അടുത്തിടെയാണ് കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ ബാല ആരോ​ഗ്യം തിരികെ നേടിയെടുത്തത്. ​ഗുരുതരവാസ്ഥയിലായിരുന്ന ബാല ഒരു മാസക്കാലം ആശുപത്രിയിലായിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ബാല സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ തനിക്ക് കരൾ തന്ന വ്യക്തിയെക്കുറിച്ച്‌ പങ്കുവച്ചിരിക്കുകയാണ് താരം.

ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തനിക്ക് കരൾ സമ്മാനിച്ച വ്യക്തിയെ ബാല പരിചയപ്പെടുത്തിയത്. ജോസഫ് എന്ന വ്യക്തിയാണ് ബാലയ്ക്ക് കരൾ പകുത്ത് നൽകിയത്.

‘എനിക്ക് കരൾ തന്നത് ജോസഫാണ്. താൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകും മുമ്പ് ജോസഫ് ഡോക്ടർമാരോട് പറഞ്ഞത്. ബാല ചേട്ടൻ ജീവിച്ചിരുന്നാൽ ഒരുപാട് ആളുകൾ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് ഡോക്ടർമാരോട് പറഞ്ഞതായി താൻ പിന്നീട് അറിഞ്ഞു’വെന്നും ബാല പ്രസംഗത്തിനിടെ പറഞ്ഞു.

രോഗം ബാധിച്ചത് കരളിൽ ആയതുകൊണ്ട് തന്നെ ബാല മദ്യപിച്ചാണ് അങ്ങനെയുണ്ടായത് എന്ന് ചിലരെങ്കിലും താരം ആശുപത്രിയിലായപ്പോൾ ആക്ഷേപിച്ചിരുന്നു. എന്നാൽ തന്റെ ഈ അവസ്ഥ കുടിച്ച് കരൾ നഷ്‌ടപ്പെട്ടതല്ല എന്ന് ബാല അടിവരയിട്ട് പിന്നീട് പറഞ്ഞിരുന്നു. തന്റെ അവസ്ഥയുടെ യഥാർത്ഥ കാരണവും ബാല വെളിപ്പെടുത്തിയിരുന്നു.

Articles You May Like

x