വീട് പണി കഴിഞ്ഞ് പാലു കാച്ചല്‍ നടത്തുന്നതിന് മുന്‍പ് വീട് വില്‍ക്കേണ്ടി വന്നു, സാമ്പത്തികമായി ഒരുപാട് തകര്‍ന്നു പോയ സമയമായിരുന്നു അത്, ആ സമയത്ത് അച്ഛന്‍ മദ്യപാനിയുമായി; ജീവിത പ്രതിസന്ധികളെ കുറിച്ച് അര്‍ജുന്‍ അശോകന്‍

മലയാളികലുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങള്‍ അത് കോമഡിയായാലും ക്യാരക്ടര്‍ വില്ലന്‍ റോളുകലാണെങ്കിലും വളരെ ഭംഗിയായി ചെയ്യാന്‍ സാധിച്ച വ്യക്തിയാണ് ഹരിശ്രീ അശോകന്‍. ഇപ്പോഴും അദ്ദേഹം സിനിമകളില്‍ സജീവമാണ്. മകനും ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ്. കിട്ടുന്ന വേഷങ്ങള്‍ എല്ലാം തന്‍രേതായ രീതിയില്‍ ഭംഗിയാക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടനാകേണ്ടി വന്നതിനെ പറ്റിയും ആദ്യ സിനിമയെ പറ്റിയും തുറന്ന് പറയുകയാണ് അര്‍ജുന്‍ അശോകന്‍.

ധന്യ വര്‍മ്മയുടെ ചാറ്റ് ഷോയിലാണ് താരത്തിൻ്റെ തുറന്ന് പറച്ചില്‍. സിനിമ ഇഷ്ട്ടപ്പെട്ട് തന്നെയാണ് താന്‍ ഈ മേഖലയിലേയ്ക്ക് എത്തിയത്. എൻ്റെ ആദ്യത്തെ രണ്ട് ചിത്രങ്ങളും പൂര്‍ണ്ണ പരാജയമായിരുന്നു. സിനിമയിലെത്താന്‍ കുറച്ച് സ്്ട്രഗില്‍ ചെയ്തിരുന്നു. ആ സമയത്ത് അച്ഛന് സിനിമ കുറവായിരുന്നു. അമ്മയും ചേച്ചിയുമാണ് ആ സമയം തനിക്ക് സപ്പോര്‍ട്ടായത്. ഞാന്‍ സിനിമയിലെത്തുമ്പോല്‍ വീട്ടില്‍ സാമ്പത്തികമായി കുറച്ച് പ്രശ്‌ന ങ്ങള്‍ ഉണ്ടായിരുന്നു. വീട് പണിതിട്ട് പാലു കാച്ചല്‍ നടത്തുന്നതിന് മുന്‍പ് വീട് വില്‍ക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. സാമ്പത്തികമായി ഒരുപാട് തകര്‍ന്നു പോയിരുന്ന സമയമായിരുന്നു അത്.

ആ സമയത്ത് അച്ഛന്‍ ആകെ ഫ്രസ്‌ട്രേറ്റഡ് ആയിരുന്നു, മദ്യപാനിയുമായി മാറി. പിന്നീട് അച്ഛന്‍ തന്നെ എല്ലാം നിര്‍ത്തി. ആ സമയത്ത് ഞങ്ങല്‍ ഫൈനാന്‍ഷ്യലി ഡൌണ്‍ ആയിരുന്നുവെന്ന് അമ്മയും ചേച്ചിയും എന്നെ അറി യിച്ചിട്ടില്ലായിരുന്നു. ആ സമയത്ത് ഞാന്‍ കുറച്ച് റിബലായിരുന്നു. അതുകൊണ്ടാണോ അവര്‍ എന്നെ ഒന്നും അറി യിക്കാഞ്ഞത് എന്ന് എനിക്ക് അറിയില്ല. ആദ്യത്തെ വീട് വിറ്റശേഷമാണ് പിന്നീട് ഒരു വീട് വച്ചത്. അതിന് ശേഷമായിരുന്നു ചേച്ചിയുടെ വിവാഹം.

ആ സമയത്താണ് ഞാന്‍ രണ്ടാമത്തെ പടം ചെയ്യുന്നത്. അനമ്‌നെല്ലാം തനിക്ക് പിന്തുണയുമായി ഭാര്യ നികിത ഉണ്ടായിരുന്നു. ഞങ്ങള്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. സിനിമയില്‍ നിന്നായതിനാല്‍ നികിതയുടെ വീട്ടു കാര്‍ക്ക് വലിയ താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ അവള്‍ വലിയ സപ്പോര്‍ട്ടായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. പറവ എന്ന സിനിമയിലൂടെയാണ് അര്‍ജുന്‍ മലയാളത്തിലേയ്ക്ക് കാലെടുത്തു വച്ചത്.

Articles You May Like

x