മകൻ അത് പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ;അന്ന് മകന്‍ ചെയ്ത കാര്യം തുറന്ന് പറഞ്ഞ് ഹരിശ്രീ അശോകന്‍ കൂടാതെ മകൾക്ക് കോടികളുടെ ലോട്ടറി അടിച്ചപ്പോൾ മകളോട് പറഞ്ഞത്

ലയാളികളുടെ പ്രിയ്യപ്പെട്ട നടനാണ് ഹരിശ്രീ അശോകന്‍. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ അദ്ദേഹം 1989ലെ റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ഹരിശ്രീ അശോകനെ തേടിയെത്തി. സംഭാഷണ ശൈലിയിലെ പ്രത്യേകത അശോകനിലെ ഹാസ്യനടനെ കൂടുതല്‍ ജനകീയമാക്കി. 2007ല്‍ പുറത്തിറങ്ങിയ ആകാശം എന്ന ചിത്രത്തില്‍ നായക കഥാപാത്രത്തെയും അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് മകന്‍ അര്‍ജ്ജുന്‍ അശോകനും സിനിമയില്‍ സജീവമാണിപ്പോള്‍.ഇപ്പോള്‍ വൈറലാകുന്നത് ഹരിശ്രീ അശോകന്‍ തന്റെ മകനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പറഞ്ഞ കാര്യങ്ങളാണ്.

” ഞാന്‍ വളര്‍ന്ന് വന്ന് സാഹചര്യങ്ങളും ബുദ്ധിമുട്ടുകളും ജീവിതത്തിലെ കഷ്ടപ്പാടുകളും എല്ലാം പറഞ്ഞറിയിച്ചാണ് മക്കളെ വളര്‍ത്തിയത്. അര്‍ജുന്റെ കുട്ടിക്കാലത്ത് ഉണ്ടായ ഒരു സംഭവം പറയാം. അന്ന് ഞങ്ങള്‍ എറണാകുളത്തെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. അന്ന് അര്‍ജുന്‍ എന്നോട് പറഞ്ഞു. കൂട്ടുകാര്‍ക്കൊക്കെ സൈക്കിളുണ്ട്. അപ്പോള്‍ ഞാന്‍ പറഞ്ഞു അവനും ഒരു സൈക്കിള്‍ വാങ്ങി നല്‍കാമെന്ന്. അങ്ങനെ അവന്‍ ഒരു സൈക്കിള്‍ വാങ്ങിക്കൊടുത്തു.പക്ഷേ, കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ സൈക്കിള്‍ വീട്ടില്‍ കാണാനില്ല.

അവനോട് സൈക്കിളിന്റെ കാര്യം ഞാന്‍ അന്വേഷിച്ചു.അത് ഒരു കൂട്ടുകാരന് കൊടുത്തു എന്ന് അര്‍ജുന്‍ പറഞ്ഞു. രാവിലെ പത്രം ഇടാന്‍ പോയത് ആ കൂട്ടുകാരന്‍ കുടുംബം നോക്കുന്നത്. അതിന് ശേഷമാണ് അവള്‍ സ്‌കൂളില്‍ വരുന്നത്. സൈക്കിള്‍ വാങ്ങാന്‍ ആ കൂട്ടുകാരന് വഴിയാല്ലായിരുന്നു. സൈക്കിളില്ലെങ്കില്‍ ജീവിതം വഴിമുട്ടിപ്പോകുന്ന അവസ്ഥയാണ്. ഞാന്‍ തടസ്സം പറയുമോ എന്ന് വിചാരിച്ചാണ് അര്‍ജുന്‍ എന്നോട് ഇക്കാര്യം പറയാതിരുന്നത്. സത്യം പറഞ്ഞാല്‍ അവനത് പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു.പിന്നീട് ഞാനവനെ കെട്ടിപ്പിടിച്ചു. നിന്നെക്കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞ് അവനെ ചേര്‍ത്ത് നിര്‍ത്തി.

ഈയിടെ എന്റെ മകള്‍ക്കും മരുമകനും ഗള്‍ഫിലെ ഒരു ലോട്ടറി അടിച്ചു. കിട്ടുന്ന തുകയില്‍ ഒരു കോടി രൂപയെങ്കിലും ബുദ്ധിമുട്ടവര്‍ക്ക് കൊടുത്താല്‍ നന്നായിരിക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ തന്നെ വിഷമങ്ങള്‍ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്കും കൊടുക്കേണ്ടതാണെന്നും പറഞ്ഞു. അവരത് ചെയ്യും. മകള്‍ക്കും മരുമകനും വലിയ മനസ്സാണ്”.10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ സാഹചര്യം കാരണം പഠനം നിര്‍ത്തേണ്ടി വന്ന ആളാണ് ഞാന്‍. പട്ടിണി കാരണം പാര്‍ട്ടി പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ പോകുമായിരുന്നു. വയറു നിറയെ കപ്പ പുഴുങ്ങിയതും കട്ടന്‍ ചായയും ഈ ജോലിക്ക് പോയാല്‍ കിട്ടുമായിരുന്നു. നമ്മള്‍ പഠിച്ചില്ലെങ്കിലും നമ്മുടെ മക്കള്‍ മറ്റ് ഭാഷകള്‍ പഠിക്കുന്നതും അറിവ് നേടുന്നതും സന്തോഷം നല്‍കന്ന കാര്യമാണ്. നിങ്ങള്‍ ഇത്തിരി നേരം ഇംഗ്ലീഷില്‍ സാസാരിക്കുന്നത് അച്ഛന്‍ കേള്‍ക്കട്ടെ എന്ന് മക്കളോട് ഞാന്‍ ഇടയ്ക്ക് പറയാറുണ്ട്. അവരത് സംസാരിക്കും. ഞാന്‍ അത് കേട്ടിരിക്കും”- ഹരിശ്രീ അശോകന്‍ പറയുന്നു. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്. അത്രയും ഉത്തമമായ ഒരു കുടുംബമാണ് അദ്ദേഹത്തിന്റേതെന്ന കമന്റുകള്‍ ഒരുപാട് പേര്‍ പറയുന്നുണ്ട്.

Articles You May Like

x