അന്ന് അങ്ങനെ നടന്നില്ലായിരുന്നുവെങ്കില്‍ ജീവിതം പിന്നീട് എന്താകുമായിരുന്നു എന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല ; സ്റ്റാര്‍ സിംങര്‍ യാത്ര ഓര്‍ത്തെടുത്ത് സന്നിദാനന്ദന്‍

ഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത സ്റ്റാര്‍ സിംങര്‍ എന്ന സംഗീത പരിപാടിയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് സന്നിദാനന്ദന്‍. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സന്നിധാനന്ദന്‍ ഏറെ കഷ്ടതകള്‍ക്കിടയില്‍നിന്നാണ് സ്റ്റാര്‍ സിംങര്‍ പരിപാടിയില്‍ എത്തിപ്പെട്ടത്. സന്നിദാനന്ദന്റെ പാടാനുള്ള കഴിവും എളിമ നിറഞ്ഞ പെരുമാറ്റവും റിയാലിറ്റി ഷോ കണ്ടിരുന്ന മലയാളികള്‍ക്ക് പ്രിയപ്പെട്ടതാക്കി. ജന്മാനാ ഉണ്ടായിരുന്ന മുറിച്ചുണ്ടു തന്റെ ജീവിതത്തില്‍ ഒരിക്കലും വില്ലനാകില്ലെന്ന ആത്മവിശ്വാസത്തോടെയാണ് സന്നിദാനന്ദന്‍ 2007ലെ സ്റ്റാര്‍ സിംങര്‍ വേദിയിലെത്തിയത്. മിന്നും പ്കരടനമാണ് അന്നു മുതല്‍ ഇന്നു വരെ താരം കാഴ്ച്ചവെക്കുന്നത്. ആദ്യ സിനമാഗാനം മോഹന്‍ സിതാരയുടെ സംഗീതസംവിധാനത്തില്‍ സ്വര്‍ണം എന്ന ചിത്രത്തിലെ ചന്ദ്രശേഖര നന്ദന എന്ന ഗാനമായിരുന്നു.

താരം ഇപ്പോള്‍ സീ കേരളത്തിലെ സരിഗമപ്പ ലിറ്റില്‍ ചാംപ്‌സ് എന്ന റിയാലിറ്റി ഷോയില്‍ മെന്ററായിട്ട് നില്‍ക്കുന്നുണ്ട്. സ്റ്റാര്‍ സിംങര്‍ എന്ന പരിപാടിയില്‍ പങ്കെടുത്തില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നുവെന്ന് ചിന്തിക്കാന്‍പോലും കഴിയില്ലെന്ന് സന്നിദാനന്ദന്‍ ഈ അടുത്ത് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഗീതം പാട്ട് പാടുക എന്നതൊക്കെ മുറിച്ചുണ്ടനായ എനിക്ക് അപ്രാപ്യമായിരുന്നുവെന്നും പ്രദീപ് സോമനുന്ദരത്തിന്റെയും സുനീധിചൗഹാന്റെയും ചിത്രങ്ങള്‍ വെട്ടി സൂക്ഷിക്കുമായിരുന്നുവെന്നും സന്നിദാനന്ദന്‍ പറയുന്നു. സ്റ്റാര്‍ സിംങര്‍ പരിപാടി തനിക്ക് തന്നത് ഒരു ജീവിതമാണ്. പുനര്‍ജന്മം എന്നുവേണമെങ്കില്‍ പറയാം. എന്റെ സംഗീത യാത്രക്കുള്ള തുടക്കമായിരുന്നു സ്റ്റാര്‍ സിംങര്‍. സന്നിദാന്ദന്‍ പറയുന്നു.

ആദ്യമായി സ്റ്റാര്‍ സിംങര്‍ ഷോയുടെ സ്‌റ്റേജില്‍ കയറിയ ദിവസമാണ് എനിക്ക് മറക്കാനാവാത്ത നിമിഷം. സംഗീതത്തില്‍ വല്യ ഗ്രാഹ്യമൊന്നും ഇല്ലാതിരുന്ന എന്നെ അതില്‍ മത്സരാര്‍ത്ഥിയായി തിരഞ്ഞെടുത്ത സ്റ്റാര്‍ സിംങര്‍ ടീമിന് വലിയ നന്ദിയുണ്ടെന്നും സന്നിദാനന്ദന്‍ പറയുന്നു. ഞാന്‍ ആദ്യമായി സ്റ്റേജില്‍ കയറിയപ്പോള്‍ പേര് കേട്ടപ്പോള്‍ തന്നെ എംജി ശ്രീകുമാര്‍ സര്‍ പറഞ്ഞത് ഒരു ഭക്തിഗാനം പാടാനായിരുന്നു. അന്നാണ് സന്നിദാനന്ദന്‍ എന്ന ഗായകന്‍ ജനിക്കുന്നതെന്നും താരം പറഞ്ഞു. എന്റെ എലിമിനേഷന്‍ സമയത്താണ് ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്. അതിന് കാരണമുണ്ട്, വളരെ കഴിവുള്ള മത്സരാര്‍ത്ഥിയായിരുന്നു തുഷാര്‍. എലിമിനേഷനില്‍ തുഷാറിനോട് തോല്‍ക്കുക എന്നത് വലിയ ഒരു അംഗീകാരമായാണ് കാണുന്നത്.

നല്ല രീതിയില്‍ കഴിവുകള്‍ ഉണ്ടായിരുന്ന മത്സരാര്‍ഥികള്‍ക്കൊപ്പമായിരുന്നു ഞാന്‍ സ്റ്റാര്‍ സിംങറില്‍ മത്സരിച്ചത്. ഓരോ പെര്‍ഫോമന്‍സും എനിക്ക് ഒരു അനുഗ്രഹമായിരുന്നു. എനിക്ക് ആ ഷോ തന്നതെല്ലാം വിലമതിക്കാനാകാത്തതാണെന്നും സന്നിദനന്ദന്‍ പറയുന്നു. ഇന്നും ശരത് സര്‍ എന്നെ കാണുമ്പോള്‍ പറയുന്ന കാര്യമാണ്, ‘നിന്നെ ഒക്കെ ഞാന്‍ എങ്ങനെ മറക്കും, എആര്‍ റഹമാനെക്കാള്‍ ആരാധകര്‍ ഉള്ള ആളല്ലേ നീ’. ഇതെല്ലാം കേള്‍ക്കാന്‍ കാരണം സ്റ്റാര്‍ സിംങര്‍ എന്ന വേദിയാണ്. സന്നിദാനന്ദന്‍ പറഞ്ഞു നിര്‍ത്തി.

 

 

 

 

x