സുബി സുരേഷിനെ വീട്ടിലെത്തിച്ചപ്പോൾ സങ്കടം താങ്ങാനാവാതെ തളർന്ന്‌ വീണ് സുബിയുടെ ‘അമ്മ , ഒരു നിമിഷം ഏവരുടെയും കണ്ണ് നിറഞ്ഞുപോകും #Subisuresh #Actress #Subhisuresh

വളരെ വേദനയോടെയാണ് സുബി സുരേഷിന്റെ മരണവാർത്ത പുറംലോകം ഇന്ന് കേൾക്കുന്നത്. സുബി സുരേഷ് എല്ലാവരെയും ചിരിപ്പിച്ചു. അവസാനനിമിഷം ചെറിയൊരു പുഞ്ചിരിയോട് തന്നെയാണ് ഈ ലോകത്തിൽ നിന്നും അവർ വിട പറയുന്നതും. സ്റ്റേജ് ഷോകൾ എന്നും സുബിക്ക് ഒരു ഹരമായിരുന്നു എന്നാണ് പ്രതിശ്രുത വരൻ പോലും പറഞ്ഞിരുന്നത്. സ്റ്റേജ് ഷോകളോട് ആയിരുന്നു സുബിക്ക് എന്നും താൽപര്യം. സീരിയലോ ടിവി പരിപാടികളോ ഒന്നും അത്രത്തോളം അവരെ ഭ്രമിച്ചിട്ടില്ല. എന്നാൽ സ്റ്റേജ് ഷോകളിൽ ഒരു വലിയ സദസിനെ കയ്യിലെടുക്കാനുള്ള കഴിവ് അത് സുബിക്ക് വളരെ പ്രിയപ്പെട്ട ഒന്നായിരുന്നു എന്നാണ് പരിചയക്കാർ എല്ലാവരും പറയുന്നത്. കുടുംബത്തിനുവേണ്ടി ജീവിച്ച ഒരു വ്യക്തിയാണ് സുബി.

സ്വന്തം ജീവിതത്തേക്കാൾ പ്രാധാന്യം കുടുംബത്തിന് എന്നും സുബി നൽകിയിരുന്നു. ആറു വർഷങ്ങൾക്ക് മുൻപ് സ്വന്തമായി ഒരു വീട് എന്ന സ്വപ്നവും സുബി സാക്ഷാൽക്കരിച്ചു. വലിയ സ്വപ്നങ്ങളോടെ എന്റെ വീട് എന്ന് പേരിട്ട ആ വീട്ടിൽ നിന്നും ജീവനറ്റ ശരീരമായി ആണ് ഇന്ന് സുബി യാത്ര പറഞ്ഞത്. ഇപ്പോഴിതാ സുബിയുടെ മൃതദേഹത്തിന് അരികിൽ പൊട്ടിക്കരയുന്ന അമ്മയാണ് എല്ലാവരുടെയും മനസ്സിൽ വേദന പടർത്തുന്നത്. ഞാൻ വാങ്ങിച്ചു തരുന്ന ഡ്രസ്സ് അല്ലെ ഇടാറുള്ളു ഇട്ടിരിക്കുന്നത് ഞാൻ വാങ്ങി തന്നതല്ലല്ലോ എന്നാണ് സുബിയുടെ മൃതശരീരത്തിന് അരികിൽ തളർന്ന് ഇരുന്നുകൊണ്ട് സുബിയുടെ അമ്മ പറയുന്നത്. അമ്മയെപ്പറ്റി സംസാരിക്കുമ്പോൾ എന്നും നൂറുനാവായിരുന്നു സുബിക്ക്. സുബിയുടെ ഒപ്പം എപ്പോഴും അമ്മയെ കാണുകയും ചെയ്യാം. ഇപ്പോൾ ഇതാ വേദനയോടെയാണ് ആ അമ്മ മകളെ യാത്രയാകുന്നത്. ഞാൻ വാങ്ങിത്തരുന്ന ഉടുപ്പ് മാത്രമായിരുന്നല്ലോ ഇടാറുണ്ടായിരുന്നത്. ഇത് ഞാൻ വാങ്ങി തന്നത് അല്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് പൊട്ടിക്കരയുകയായിരുന്നു സുബിയുടെ അമ്മ.

നടിയായ മഞ്ജു പിള്ളയും കുളപ്പുള്ളി ലീലയും ഒക്കെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയാതെ നിസ്സഹായരായ ഒരു കാഴ്ചയാണ് അവിടെ കാണാൻ സാധിച്ചത്. സുബിയുടെ മൃതശരീരത്തിന് മുന്നിൽ തളർന്നുവീണു പോയിരുന്നു അമ്മ. സർവം നഷ്ടപ്പെട്ടതുപോലെ മകളാ വീട്ടിൽ നിന്നും പടിയിറങ്ങുന്നത് നിസ്സഹായതയോടെ അമ്മ കണ്ടു. ഒരമ്മയെ സംബന്ധിച്ചിടത്തോളം വളരെയധികം വേദന നിറക്കുന്ന ഒരു കാഴ്ച തന്നെയാണ്. പൊന്നുപോലെ വളർത്തിക്കൊണ്ടുവന്ന മകൾ 41 വയസ്സിൽ ഈ ലോകത്തോട് യാത്ര പറയുമ്പോൾ മക്കളെ സ്നേഹിക്കുന്ന ഒരു അമ്മമാർക്കും അത് സഹിക്കാൻ കഴിയുന്ന വാർത്തയല്ല. സിനിമാല താരമായ തസ്നിഖാൻ അടക്കമുള്ളവരും തേങ്ങൽ അടയ്ക്കി പിടിച്ചാണ് സുബിയുടെ മൃതശരീരത്തിൽ അരികിൽ ഇരുന്നത്.

x