പാപ്പു എൻ്റെ മകളാണ്, ഞാനാണ് അച്ഛൻ, അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല, ദൈവത്തിന് പോലും അവകാശമില്ല ഒരു അച്ഛനെയും മകളെയും പിരിക്കാൻ; ബാല

മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രീയപ്പെട്ട താരമാണ് ബാല, നടന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല അമൃത സുരേഷുമുള്ള ബന്ധം വേർപെടുത്തിയ ശേഷം വിവാഹം കഴിച്ചത്. അടുത്തിടെയാണ് കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ ബാല ആരോ​ഗ്യം തിരികെ നേടിയെടുത്തത്. ​ഗുരുതരവാസ്ഥയിലായിരുന്ന ബാല ഒരു മാസക്കാലം ആശുപത്രിയിലായിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ബാല സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.

മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷിനും തനിക്കുമിടയിലെ ബന്ധം മകൾ പാപ്പുമാത്രമാണെന്ന് പറയുകയാണ് താരം. ‘പാപ്പു എന്റെ മകളാണ്, ഞാനാണ് അച്ഛൻ. അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല’,ബാല പറഞ്ഞു. ബാക്കിയുള്ളതൊക്കെ അവരവരുടെ കാര്യങ്ങളാണെന്നും നല്ലത് ചെയ്താൽ നല്ലതെന്ന് പറയുമെന്നുമാണ് ബാലയുടെ പ്രതികരണം.

ഗോപി സുന്ദർ – അമൃത സുരേഷ് ബന്ധം പിരിയുന്നതായുള്ള വാർത്തകൾ ഉയർന്നു കേട്ടപ്പോൾ ബാലയുടെ പേരും പരാമർശിക്കപ്പെട്ടതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു മറുപടി. ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചകളെക്കുറിച്ച്‌ തനിക്ക് എങ്ങനെ പറയാനാകും എന്നാണ് ബാല പറഞ്ഞത്. മകളെക്കുറിച്ച് താരം പങ്കുവച്ചത് ഇങ്ങനെ, ‘ ഒരു കാര്യം വ്യക്തമായി പറയാം, എനിക്കും അമൃതയ്ക്കും ഇടയിലെ ബന്ധം എന്നുപറയുന്നത് പാപ്പു മാത്രമാണ്.

എന്റെ മകൾ, ഞാനാണ് അച്ഛൻ. അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല. എന്നെ കാണിക്കുന്നുണ്ടോ, കാണിക്കുന്നുല്ലേ എന്നതൊന്നുമല്ല, പാപ്പു എന്റെ മകൾ തന്നെയാണ്. ദൈവത്തിന് പോലും അവകാശമില്ല ഒരു അച്ഛനെയും മകളെയും പിരിക്കാൻ. ആ ഒരു കാര്യത്തിൽ മാത്രമാണ് ഒരു ചെറിയ ബന്ധമുള്ളത്. ബാക്കിയുള്ളതൊക്കെ അവരവരുടെ കാര്യങ്ങളാണ്. അന്നും ഇന്നും എല്ലാ കാര്യത്തിലും നല്ലത് ചെയ്താൽ നല്ലതെന്ന് പറയും. ചീത്ത ചെയ്താൽ കിട്ടുമെന്നും ബാല പറഞ്ഞു.

Articles You May Like

x