ഹൃദയത്തിൻറെ ഒരു ഷോട്ട് ചിത്രീകരിച്ചത് ദിവ്യയുടെ ക്ലാസിൽ വെച്ച്, ഷൂട്ടിന് ശേഷം ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൾ ക്ലാസ്സിൽ ഏറ്റവും പുറകിലിരുന്ന് കുഞ്ഞിന് ഫീഡ് ചെയ്യുന്നതാണ് കണ്ടത്, പടച്ചോനെ ഇത് എന്ത് സംഭവിച്ചു എന്ന് ഞാൻ ചിന്തിച്ചു പോയി: വിനീത്

ശ്രീനിവാസന്റെ മകൻ എന്നതിലുപരി മലയാള സിനിമയുടെ ഒരിക്കലും മാറ്റിനിർത്താൻ കഴിയാത്ത താരം എന്ന നിലയിലാണ് എല്ലാകാലത്തും വിനീത് ശ്രീനിവാസൻ അടയാളപ്പെടുത്തുന്നത്. സംഗീതസംവിധായകൻ,ഗാന രചയിതാവ്, സിംഗർ, തിരക്കഥാകൃത്ത്, അഭിനേതാവ്, സംവിധായകൻ തുടങ്ങി എല്ലാ മേഖലയിലും തന്റേതായ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് വിനീത് ശ്രീനിവാസൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത താരത്തിന്റെ കടന്നുവരവ് മലർവാടി എന്ന ചിത്രത്തിലൂടെ ആയിരുന്നു. ആദ്യചിത്രം ഹിറ്റായതിന് പിന്നാലെ നിവിൻപോളിയെ നായകനാക്കി തട്ടത്തിൻ മറയത്ത് എന്ന ചിത്രവും താരം തിരക്കഥ എഴുതി സംവിധാനം ചെയ്തു. നിരവധി ആൽബങ്ങളിൽ അടക്കം സംഗീതമാലപിച്ച വിനീത് യുവാക്കളുടെ അടക്കം ഹരമായി മാറിയത് ചുരുങ്ങിയ സമയം കൊണ്ടായിരുന്നു. വിനീതിനെ പോലെ തന്നെ ഭാര്യ ദിവ്യയും ആളുകൾക്ക് സുപരിചിതയാണ്. എൻജിനീയറിങ്ങിന് പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ ഇരുവരും പ്രണയിച്ചതും പിന്നീട് വിവാഹം കഴിക്കുകയായിരുന്നു

തൻറെ പല ചിത്രങ്ങളിലും ദിവ്യമായുള്ള പ്രണയമാണ് ആധാരമായി വരുന്നതെന്ന് വിനീത് മുൻപ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ശ്രീനിവാസന്റെ രണ്ടു മക്കളും സിനിമ മേഖലയിൽ സ്ഥാനം ഉറപ്പിച്ചപ്പോൾ ധ്യാൻശ്രീനിവാസനേക്കാൾ അധികം ആരാധകർ ഉള്ളത് വിനീതിന് തന്നെയാണ്. ഏതൊരു കാര്യത്തിനും വ്യത്യസ്തമായ കണ്ണുകളിലൂടെ നോക്കിക്കാണുന്ന വിനീത് പുറത്തിറക്കിയ ഹൃദയം എന്ന ചിത്രം ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിൻറെ കരിയർ ബ്രേക്ക് ചിത്രം തന്നെയായിരുന്നു ഹൃദയം എന്ന് പറഞ്ഞാലും തെറ്റില്ല. പ്രണവിന്റെ മുൻകാല ചിത്രങ്ങൾ പലതും പരാജയപ്പെട്ടതിനു പിന്നാലെയാണ് കല്യാണി പ്രിയദർശനെയും പ്രണവിനെയും നായികാനായകന്മാരാക്കി വിനീത് ഹൃദയം എന്ന ചിത്രം പുറത്തിറക്കിയത്.

ചെന്നൈയിലെ ഒരു എൻജിനീയറിങ് കോളേജിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി പുരോഗമിക്കുന്ന ചിത്രം വിനീത് ശ്രീനിവാസന്റെ ജീവിതത്തിന്റെ പച്ചയായ അടയാളപ്പെടുത്തൽ ആണെന്ന് മുൻപ് പല ഘട്ടങ്ങളിലും വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വിനീത് ഹൃദയം ചിത്രീകരണത്തിനിടെയുള്ള ഒരു അനുഭവമാണ് തുറന്നു പറഞ്ഞിരിക്കുന്നത്. ഹൃദയം എന്ന ചിത്രത്തിൻറെ ഒരു ഷോട്ട് ചിത്രീകരിച്ചത് ദിവ്യയുടെ ക്ലാസ്സിൽ വച്ചായിരുന്നു. ഷൂട്ട് കഴിഞ്ഞ് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൾ ക്ലാസിൽ ഏറ്റവും പുറകിലിരുന്ന് കുഞ്ഞിനെ ഫീഡ് ചെയ്യുന്നതാണ് കണ്ടത്. ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് പോലും എന്നറിയാൻ കഴിയാത്ത അവസ്ഥയായി പോയി എനിക്ക്. കോളേജിൽ വച്ചുള്ള ഒരു ഗ്യാങ്ങ് ഞങ്ങൾക്ക് ഇപ്പോഴും ഉണ്ട്. ആ ഗ്യാങ്ങിലുള്ളവരെല്ലാം പ്രണയിച്ചവരെ തന്നെയാണ് വിവാഹം കഴിച്ചത്. ഞങ്ങൾ ഇടയ്ക്ക് കണ്ടുമുട്ടാറുണ്ട് എന്ന് വിനീത് പറയുന്നു.

x