ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹൻലാല്‍, പൊന്നാടയണിയിച്ച് സ്വീകരിച്ച് അധികൃതര്‍

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മലയാളികളുടെ പ്രിയ താരം മോഹൻലാല്‍. ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതര്‍ സ്വീകരിച്ചത്. ക്ഷേത്ര അധികൃതര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്തതിന് ശേഷമാണ് മോഹൻലാല്‍ ക്ഷേത്രത്തില്‍ നിന്നും മടങ്ങിയത്. തെക്കേ നടയില്‍ നിന്നും പുറത്തുവരുന്ന ലാലിന്റെ ചിത്രങ്ങള്‍ ഫാൻസ്‌ പേജുകള്‍ ആഘോഷമാക്കുകയാണ്.

‘നേര്’ എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ഷൂട്ടിനായാണ് നടൻ തിരുവനന്തപുരത്തെത്തിയത്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലാണ് മോഹൻലാല്‍ എത്തിയത്. ചിത്രം ‘നേരിന്റെ’ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്. അതിനാല്‍ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹൻലാല്‍ തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണവുമായി സജീവമാവുകയാണ്. നേരത്തെ നടൻ മധുവിന്റെ നവതിയോടനുബന്ധിച്ച്‌ നിശാഗന്ധിയില്‍ നടന്ന പരിപാടിയില്‍ മോഹൻലാല്‍ പങ്കെടുത്തിരുന്നു.

പത്തനംതിട്ടയാണ് സ്വദേശമെങ്കിലും, മോഹൻലാൽ തലസ്ഥാനത്തിന്റെ പുത്രനാണ്. മോഹൻലാൽ സ്കൂൾ, കോളേജ് ജീവിതം പൂർത്തിയാക്കിയത് ഇവിടെയാണ്. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ സ്കൂളിലായിരുന്നു മോഹൻലാലിന്റെ സ്കൂൾ വിദ്യാഭ്യാസം. കോളജ് പഠനം നടന്നത് എംജ കോളജിലുമായിരുന്നു.

Articles You May Like

x