എൻ്റെ ഏറ്റവും വിഷമഘട്ടങ്ങളിൽ എന്നെ രക്ഷിച്ചിട്ടുള്ളത് മീര ജാസ്മിനും ശോഭനയുമാണ്, അന്യ ഭാഷയിൽ നിന്നും നടിമാരെ കൊണ്ടുവന്ന് അഭിനയിപ്പിച്ച ശേഷം നേരിട്ട പ്രശ്നങ്ങൾ നിരവധിയാണ്; മനസ് തുറന്ന് സത്യൻ അന്തിക്കാട്

മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് തൊണ്ണൂറുകളിൽ മികച്ച കഥാപാത്രങ്ങൾ നൽകിയ സംവിധായകരിൽ പ്രധാനി കൂടിയാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ സിനിമകളിലെ നായകന്മാർ മാത്രമല്ല നായികമാരും സിനിമ തീർന്നാലും പ്രേക്ഷകന്റെ മനസിൽ തങ്ങി നിൽക്കും.

നയൻതാര, അസിൻ, മീര ജാസ്മിൻ, ശോഭന തുടങ്ങിയ നായികമാർക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങൾ നൽകിയിട്ടുള്ള സംവിധായകൻ കൂടിയാണ് സത്യൻ അന്തിക്കാട്. ഇപ്പോഴിതാ അന്യ ഭാഷയിൽ നിന്നും നടിമാരെ കൊണ്ടുവന്ന് അഭിനയിപ്പിച്ച ശേഷം താൻ നേരിട്ട പ്രശ്നങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട്. അടുത്തിടെ ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് തന്റെ നായികമാരെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

പലപ്പോഴും തന്റെ സങ്കട സാഹചര്യങ്ങളിൽ രക്ഷിച്ചിട്ടുള്ളത് മീര ജാസ്മിനും ശോഭനയുമാണെന്നും അഭിമുഖത്തിൽ സംസാരിക്കവെ സത്യൻ അന്തിക്കാട് പറഞ്ഞു. പുതുമുഖ നടിമാരെ തന്റെ സിനിമയുടെ ഭാ​ഗമാകുമ്പോൾ‌ അവർക്കായി മാത്രം ചെയ്യാറുള്ള ചില കാര്യങ്ങളും സംവിധായകൻ വെളിപ്പെടുത്തി. സത്യൻ അന്തിക്കാട് സിനിമയിലൂടെ കരിയർ ആരംഭിച്ച് തലവര മാറിയവരിൽ മുന്നിൽ നിൽക്കുന്നവരാണ് നയൻതാരയും അസിനും. സൗഹൃദം പല സമയങ്ങളിലും ​ഗുണം ചെയ്തിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ‘വിനോദയാത്ര ഞാൻ ആദ്യം മറ്റൊരു നായികയെ വെച്ച് പ്ലാൻ ചെയ്ത സിനിമയായിരുന്നു.’

‘രണ്ട് ദിവസം ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. മദ്രാസിൽ നിന്നും വന്ന ഒരു തമിഴ് പെൺകുട്ടിയായിരുന്നു. എനിക്ക് ഉള്ളിൽ ചില സമയത്ത് അഹ​ങ്കാരം വരും. നയൻതാര തീരെ അഭിനയിച്ച് പരിചയമില്ലാത്ത കുട്ടിയായിരുന്നു. അ‍ഞ്ച്, എട്ട് ദിവസം ഷൂട്ടിങ് കാണാൻ വേണ്ടി അവരെ സെറ്റിലേക്ക് വിളിപ്പിക്കുമായിരുന്നു.’

‘ഇപ്പോൾ അവർ തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായി മാറി. അതുപോലെ തന്നെ സംയുക്ത വർമ ഒറ്റ സിനിമ കൊണ്ട് സ്റ്റേറ്റ് അവാർഡും കൈ നിറച്ച് സിനിമകളും പിന്നീട് അങ്ങോട്ട് നേടി. അസിനും അതുപോലെയാണ്. ഒരു വിധം പടത്തിന് പറ്റുന്ന ആളാണെന്ന് തോന്നിയാൽ അഭിനയിപ്പിക്കാൻ പറ്റുമെന്ന അഹങ്കാരം എനിക്കുണ്ടായിരുന്നു.’

Articles You May Like

x