Film News

എനിക്ക് പെണ്ണ് കാണണ്ട ഞാൻ കെട്ടിക്കോളം എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത് , വിവാഹത്തെക്കുറിച് തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടൻ സുരേഷ് ഗോപി

മലയാള ചലച്ചിത്രരംഗത്തും രാഷ്ട്രീയത്തിലും അതുപോലെതന്നെ സാമൂഹിക പ്രവർത്തനരംഗത്തും സജീവമായി നിലനിൽക്കുന്ന താരമാണ് സുരേഷ് ഗോപി. 1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ എട്ടുവയസ്സുകാരനായ ബാലതാരമായി ആണ് വെള്ളിത്തിരയിലേക്ക് താരം എത്തുന്നത്. ശേഷം 1986 മമ്മൂട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിൽ വില്ലനായി താരം വേഷം കൈകാര്യം ചെയ്തു. ഈ ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ജനശ്രദ്ധ നേടിയ താരം പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി. മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട്, രാജാവിൻറെ മകൻ എന്നീ ചിത്രങ്ങളിലെ താരത്തിന്റെ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

1994ൽ പുറത്തിറങ്ങിയ കമ്മീഷണർ എന്ന ചിത്രത്തിലെ പോലീസ് കഥാപാത്രം താരത്തിന്റെ അഭിനയ ജീവിതത്തിന് വലിയ ഒരു വഴിത്തിരിവായി. അതോടെ സൂപ്പർതാര പദവിയിലേക്ക് സുരേഷ് ഗോപിയെത്തി.ഈ ചിത്രത്തിലെ ഭരചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രം അന്നുവരെ മലയാളി സിനിമ പ്രേക്ഷകർ കണ്ട പോലീസ് കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമായതായിരുന്നു. പഞ്ച് ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമായി സുരേഷ് ഗോപി നിരവധി പോലീസ് കഥാപാത്രങ്ങളിൽ പിന്നീട് നിറഞ്ഞു നിന്നു. സിനിമാക്കാരൻ, രാഷ്ട്രീയക്കാരൻ എന്നതിൽ നിന്നൊക്കെ ഉപരിയായി നല്ലൊരു കുടുംബനാഥൻ കൂടിയായി താരം തിളങ്ങിക്കഴിഞ്ഞു. നാലുമക്കളുടെയും ഭാര്യ രാധികയുടെയും കൂടെ സന്തുഷ്ടമായ ജീവിതം നയിക്കുന്ന താരം തൻറെ കുടുംബവിശേഷങ്ങൾ ഒക്കെ ആരാധകരെ അറിയിക്കാറുണ്ട്.

1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപി രാധികയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. രാധികയെ തനിക്ക് വേണ്ടി കണ്ടെത്തിയത് അച്ഛനും അമ്മയും ചേർന്നാണെന്ന് താരം പറയുന്നു. 1989 നവംബർ പതിനെട്ടാം തീയതിയാണ് ആ സംഭവം നടന്നത്. അച്ഛനും അമ്മയും രാധികയെ പോയി കണ്ടതിനു ശേഷം എന്നെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. അച്ഛനാണ് കാര്യമൊക്കെ പറഞ്ഞത്. അന്ന് ഞാൻ കൊടേക്കനാലിൽ ഒരുക്കം എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങ് തിരക്കിലായിരുന്നു. രാധികയെ കണ്ടതിനെപ്പറ്റി അച്ഛൻ പറഞ്ഞ വാക്കുകളിങ്ങനെ: ഞങ്ങൾ കണ്ടു. ഞങ്ങൾക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെൺകുട്ടി മതി. നിനക്ക് നിൻറെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ടു തീരുമാനിക്കണം.

അത്രമാത്രമേ അച്ഛൻ പറഞ്ഞുള്ളൂ. ഇത് കേട്ടപ്പോൾ തന്നെ ഞാൻ പറഞ്ഞത്, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളെയാണെന്നാണ്. കാരണം ഞങ്ങൾ നാല് ആൺകുട്ടികളാണ്. പെൺകുട്ടികൾ ഇല്ല. അപ്പോൾ വലതുകാൽ വച്ച് വരേണ്ടത് ഒരു മകൾ ആയിരിക്കണം എന്ന് കരുതി. അതോടെ അച്ഛൻറെയും അമ്മയുടെയും തീരുമാനത്തോട് ഞാൻ യോജിച്ചു. ഡിസംബർ മൂന്നാം തീയതി ഞാൻ ആദ്യമായി രാധികയെ നേരിൽ കണ്ടു. ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയ്ക്ക് മുൻപ് തന്നെ വിവാഹ നിശ്ചയം നടന്നിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഇപ്പോഴും ശക്തമായ ദാമ്പത്യജീവിതവുമായി മുന്നോട്ടു പോവുകയാണ് സുരേഷ് ഗോപിയും രാധികയും

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago