Film News

ഗർഭിണിയായ സന്തോഷം മാറും മുംബ് ഭർത്താവ് മരിച്ചു; അദ്ദേഹത്തിന്റെ ജന്മദിനത്തിൽ മകൻ ജനിച്ചു ഇന്ന് അവനെ ഒറ്റയ്ക്ക് വളർത്തുന്നു തൻറെ ജീവിതാനുഭവം പങ്ക് വെച്ച് നടി നേഹ അയ്യർ

ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും സന്തോഷമായിട്ട്  ഇരിക്കണമെന്നു എല്ലാരും പറയുന്നേ സമയമാണ് അവളുടെ ഗര്ഭകാലം. ദുഖമൊന്നും അറിയിക്കാതെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു വേണ്ടി ഏറ്റവും സുരക്ഷിതത്തോടെ സന്തോഷത്തോടെ ഇരിക്കണ്ട കാലം. ഇങ്ങനെയുള്ള സമയത്തു അമ്മക്ക് വേദന തട്ടിയാൽ അത് കുഞ്ഞിനേയും ബാധിക്കും എന്നാണ് പറയാറ്.അതുകൊണ്ട് തന്നെ അമ്മയെ വേദനിപ്പിക്കുന്ന ഒന്നും ആരും പറയരും ചെയാറുമില്ല. എന്നാൽ നേഹ അയ്യർ എന്ന നടിയുടെ ജീവിതത്തിൽ ഗർഭിണി ആയിരിക്കെ സംഭിവിച്ചത് ഒരിക്കലും മറക്കാനോ മായിക്കാനോ പറ്റാത്ത ഒരു അനുഭവമാണ്.

എപ്പോളും ഭർത്താവിന്റെ അടുത്ത് വേണമെന്ന് ആഗ്രഹിക്കുന്ന സമയം. ആ സമയം പ്രിയതമന്റെ വേർപാടുണ്ടായാൽ അത് ആ സ്ത്രീയെ എത്രമത്രേം തകർക്കും. അതുപോലെ ഒരു ജീവിതാനുഭവം പങ്കിടുകയാണ്.    നേഹ അയ്യർ. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയിലെ ബാബുവേട്ട എന്ന ഗാനം അത്രപ്പെട്ടന്നാരും മറക്കില്ല. അതിന് കാരണം പാട്ടിലഭിനയിച്ചിരിക്കുന്ന നേഹ അയ്യരാണ്

ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകുക എന്നത് വളരെ കഠിനമാണ്. ഭർത്താവിന്റെ വിയോഗത്തോടെ സിംഗിൾ മദറായി മകനെ വളർത്തിയ അനുഭവം ഹ്യൂമൻസ് ഓഫ് മുംബൈയിലൂടെ പങ്കുവയ്ക്കുകയാണ് താരം. അന്‍ഷ് എന്ന മകനെ അവന്റെ പപ്പയെ പോലെ വളർത്തുമെന്നു പറഞ്ഞാണ് നേഹ വിഡിയോ പങ്കുവയ്ക്കുന്നത്.  മുപ്പതു സെക്കന്റു ദൈർഘ്യമുള്ള വിഡിയോയിൽ പ്രണയവും സൗഹൃദവും അൻഷിന്റെ ജനനവും എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടു.

അവിനാശും ഞാനും കോളജിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. 8 വര്‍ഷത്തെ സൗഹൃദത്തിനു ശേഷം ഞങ്ങൾ ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. 6 വർഷങ്ങൾക്കു ശേഷം ഞങ്ങൾ കാത്തിരുന്ന് സന്തോഷവാർത്ത എത്തി.ഇത് അറിഞ്ഞ് അഞ്ചു ദിവസങ്ങൾക്കകം മറ്റൊരു വാർത്ത എന്നെ തേടിയെത്തി.ഹൃദയസ്തംഭനം സംഭവിച്ച് എനിക്ക് അവിനാശിനെ നഷ്ടമായിരിക്കുന്നു. ഞാനാകെ തകർന്നു പോയി. പക്ഷേ, ഞങ്ങളുടെ കുഞ്ഞിനു വേണ്ടി എനിക്ക് ശക്തയാകണമായിരുന്നു. എന്റെ ഭർത്താവിന്റെ മാതാപിതാക്കൾ എല്ലാ സമയത്തും എനിക്കൊപ്പം നിന്നു. ഒൻപതു മാസങ്ങൾക്കു ശേഷം അവിനാശിന്റെ ജന്മദിനത്തിൽ ഞാൻ അൻഷിനു ജന്മം നൽകി.

ഒരു നടിയെന്ന നിലയിലും ‘അമ്മ എന്ന നിലയിലും ഞാൻ ഒരുപാട് മാനസിക സംഘർഷത്തിലൂടെ കടന്നു പോയ സമയമാണ്. അൻഷു അവന്റെ അച്ഛന്റെ ഫോട്ടോ നോകുമ്പോഴെല്ലാം ഞാൻ കരയാറുണ്ട്. ഞങളുടെ കുഞ്ഞു വളരുന്നത് അവൻ ഇവിടെ ഇരുന്നു കാണുന്നുടെന്നു ഞാൻ സങ്കല്പിക്കാറുണ്ട്. അൻഷു അവന്റെ അച്ഛനെ പോലെയാണ്. അവന്റെ അച്ഛനെ പോലെ അവനെ വളർത്തി കൊണ്ടുവരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വിഡിയോയിൽ നേഹ പറഞ്ഞു. 2019ൽ ആയിരുന്നു അവിനാശിന്റെ
മരണം. ഇക്കാര്യം നേഹ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

smruthi

Recent Posts

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു, അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛൻ എന്നെ വളർത്തിയത്, രണ്ടാമത്തെ വിവാഹത്തിൽ അച്ഛന് ഒരു മകൻ കൂടിയുണ്ട്: ഹരീഷ് കണാരൻ

കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയ നടനാണ് ഹരീഷ് കണാരൻ. ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടുതന്നെ ഹരീഷിന്…

2 months ago