ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനുഷ്യത്വമുള്ളതും സത്യസന്ധനുമായ മനുഷ്യനാണ് സുരേഷേട്ടൻ,എന്റെ വിവാഹത്തിന് വസ്ത്രം വാങ്ങി തന്നതും അദ്ദേഹമാണ്: ബിജുമേനോൻ

ബിഗ് സ്ക്രീനിൽ ഏറെ ആരാധകരുള്ള രണ്ട് താരങ്ങളാണ് ബിജുമേനോനും സുരേഷ് ഗോപിയും. നായകനായും ക്യാരക്ടർ റോളുകളിലും കോമഡി വില്ലൻ വേഷത്തിലും ഒക്കെ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇരുവരും മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത് മികച്ച കഥാപാത്രങ്ങളും നർമ്മമേറിയ മുഹൂർത്തങ്ങളും തന്നെയാണ്. ഏതു വേഷമായാലും അനായാസം അവതരിപ്പിക്കാൻ കഴിവുള്ള താരമാണ് ബിജുമേനോൻ. കഴിഞ്ഞ 30 വർഷമായി മലയാള സിനിമയുടെ ഭാഗമായ താരം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും നിറസാന്നിധ്യം തന്നെയാണ്. തുടക്കകാലത്ത് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ ബിജുമേനോന് ഒപ്പം ധാരാളം ഹിറ്റ് കോമ്പുകളും മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ഇതിൽ സുരേഷ് ഗോപിക്കൊപ്പമുള്ള ബിജുമേനോന്റെ കഥാപാത്രങ്ങൾ എടുത്തു പറയേണ്ടത് തന്നെയാണ്. ഇരുവരും ഒന്നിച്ച് സ്ക്രീനിൽ എത്തിയപ്പോഴൊക്കെ നിറഞ്ഞ കൈയ്യടി തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടുള്ളത്.

സുരേഷ് ഗോപി നായകനായ മിക്ക സിനിമകളിലും സെക്കൻഡ് ഹീറോയായി ബിജുമേനോൻ ഒരുകാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. കളിയാട്ടം, ഹൈവേ, പത്രം, ചിന്താമണി കൊലക്കേസ്, മില്ലേനിയം സ്റ്റാർസ്, എഫ് ഐ ആർ തുടങ്ങിയ ചിത്രങ്ങൾ അവയിൽ ചിലത് മാത്രമാണ്. സിനിമയ്ക്ക് അകത്തും പുറത്തും ഇരുവരും നല്ല സുഹൃത്തുക്കൾ ആണ്. വർഷങ്ങൾക്കിപ്പുറവും ആ സൗഹൃദം ഇരുവരും കാത്തുസൂക്ഷിക്കുന്നുണ്ട് എന്നാണ് ബിജുമേനോന്റെ ഏറ്റവും പുതിയ വാക്കുകൾ സൂചിപ്പിക്കുന്നത്. സുരേഷ് ഗോപിയെ പറ്റി ബിജു മേനോൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സിനിമയിൽ ഒന്നിച്ച് അഭിനയിച്ചു തുടങ്ങിയപ്പോൾ മുതലുള്ള സൗഹൃദമാണ് സുരേഷ് ഗോപിയുമായുള്ളത്. തനിക്ക് ഒരു ചേട്ടനെ പോലെയാണ് അദ്ദേഹം എന്നാണ് ബിജുമേനോൻ പറയുന്നത്. വിവാഹ വസ്ത്രം എടുത്തു തന്നത് പോലും അദ്ദേഹമാണെന്ന് ബിജുമേനോൻ പറയുന്നു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ബ്രേക്ക് ടൈമിൽ എന്നെ സുരേഷേട്ടൻ വിളിച്ച് എന്താ മാറിയിരിക്കുന്നത് എന്ന് ചോദിച്ചു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പറഞ്ഞു. അവിടുന്ന് ഇങ്ങോട്ട് സുരേഷേട്ടന്റെ സിനിമകളിലൊക്കെ ഒരുപാട് അവസരം എനിക്ക് ലഭിച്ചു. പേർസണൽ കാര്യങ്ങളൊക്കെ സംസാരിക്കുമായിരുന്നു. എനിക്ക് ഭയങ്കര കംഫർട്ടബിൾ ആയിട്ടുള്ള ഒരു താരം കൂടിയാണ് സുരേഷ് ഗോപി. ഒരു ചേട്ടനെപ്പോലെ എല്ലാ കാര്യങ്ങളും ഫീൽ ചെയ്യും. എല്ലാം വളരെ ഓപ്പണായാണ് അദ്ദേഹം സംസാരിക്കുന്നത്. പറയുന്ന കാര്യങ്ങൾ എല്ലാം വളരെ ജനുവിനായിരിക്കും. ഞാൻ പരിചയപ്പെട്ടതിൽ വച്ച് വളരെ മനുഷ്യത്വമുള്ളതും സത്യസന്ധമായ മനുഷ്യനുമാണ് സുരേഷേട്ടൻ. എൻറെ കല്യാണത്തിന്റെ കാര്യത്തിൽ ആണെങ്കിലും വിവാഹ വസ്ത്രം വാങ്ങി തന്നതൊക്കെ അദ്ദേഹമാണ്.

x