Film News

മകൾ ഇപ്പോൾ ഞങ്ങളുടെ കൂടെയല്ല, അമ്മമ്മയുടെ കൂടെയാണ്, മകളുടെ ആ അവസ്ഥയ്ക്ക് കാരണക്കാരൻ ഞാനാണ് ; സുജിത്ത് മനസ്സ് തുറക്കുന്നു

മലയാള സിനിമ- സീരിയൽ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് ‘മഞ്ജുപിള്ള’. അനവധി സിനിമകളിലും, സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ മഞ്ജുവിന് സാധിച്ചു. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മഞ്ജു, മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയുന്ന ‘തട്ടീം മുട്ടീം’ പരമ്പരയിൽ അവതരിപ്പിക്കുന്ന ‘മോഹനവല്ലി’ – യെന്ന കഥാപാത്രവവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തൻ്റെ ചെറുതും, വലുതുമായ സന്തോഷങ്ങളും, വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് രംഗത്തെത്താറുണ്ട്. മകൾക്കും, ഭർത്താവ് സുജിത്തിനുമൊപ്പമുള്ള നിമിഷങ്ങളാണ് താൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതെന്ന് മഞ്ജു മുൻപൊരിക്കൽ പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് അമൃത ടിവിയിലെ ‘അനീസ് കിച്ചൺ’ എന്ന പരിപാടിയിൽ മഞ്ജുപിള്ളയും, ഭർത്താവ് സുജിത്തും അതിഥികളായി എത്തിയിരുന്നു. ഇരുവരും അഭിനയ വിശേഷങ്ങളും, കുടുംബ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നതിനിടയിൽ അവതാരക ആനിയുമായി മകളെക്കുറിച്ചുള്ള വിശേഷങ്ങളും സംസാരിക്കുവാനിടയായി. ഇരുവർക്കും ഒരു മകളാണുള്ളത്. മകൾ തങ്ങൾക്കൊപ്പമല്ല താമസിക്കുന്നതെന്നും, തങ്ങളെ വിട്ടാണ് അവൾ ഇപ്പോഴുള്ളതെന്നും മഞ്ജു സൂചിപ്പിക്കുകയുണ്ടായി. തിരുവനന്തപുരത്ത് അമ്മയ്‌ക്കൊപ്പമാണ് മകളുള്ളതെന്നാണ് മഞ്ജു പറഞ്ഞത്. ആരോഗ്യപരമായി അമ്മയ്ക്ക് കുറച്ച് അധികം ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടാണ് അവർക്കൊപ്പം മകൾ താമസിക്കുന്നതെന്നും മഞ്ജു കൂട്ടിച്ചേർത്തു.

മകളെ അങ്ങനെ നിർത്തേണ്ടി വന്നതിനുള്ള പ്രധാന കാരണം തനിയ്ക്കും, മഞ്ജുവിനും മിക്ക ദിവസങ്ങളിലും ഷൂട്ടിങ്ങ് ആവശ്യത്തിനായി പുറത്ത് പോവേണ്ടതായി വരുമ്പോൾ മകൾ വീട്ടിലെ സെർവെൻറ്സിനൊപ്പം തനിച്ചാണെന്നും,അത്തരത്തിലൊരു കൾച്ചറിൽ ജീവിക്കേണ്ട കുട്ടിയല്ല തങ്ങളുടെ മകളെന്നാണ് സുജിത്ത് പറയുന്നത്. മകളുടെ ഒറ്റപ്പെടലിനെ ഒഴിവാക്കുന്നതിന് വേണ്ടിയാണ്‌ അങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു കുടുംബ പശ്ചാത്തലം അവൾക്ക് കിട്ടണമെന്നും ഒരിക്കലും അവൾ ഒറ്റപ്പെടാൻ പാടില്ലെന്നുള്ളത് തങ്ങളുടെ നിർബന്ധമായിരുന്നു എന്നാണ് ഇരുവരും പറയുന്നത്.

തൻ്റെ ഒരാളുടെ മാത്രം സ്വാർത്ഥതകൊണ്ടാണ് മകൾക്ക് അത്തരത്തിലൊരു ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വന്നതെന്നും സുജിത്ത് പറയുന്നു. മകൾ തങ്ങളൊട് ഒറ്റപ്പെടുന്നു എന്ന് ഒരിക്കലും തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും അവളുടെ പ്രയാസം താനും, മഞ്ജുവും മനസിലാക്കുകയായിരുന്നുവെന്ന് സുജിത്ത് വ്യക്തമാക്കുന്നു. പാരമ്പര്യമായി സിനിമ കുടുംബമാണെകിലും സിനിമയിൽ അഭിനയിക്കാൻ തനിയ്ക്ക് താൽപര്യം ഇല്ലായിരുന്നെന്നും അച്ഛൻ്റെ ഇഷ്ടപ്രകരമാണ്‌ സിനിമയിൽ അഭിനയിക്കുന്നതെന്നും മഞ്ജു പറഞ്ഞു. പരമ്പരകളിലൂടെയാണ് താരം സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. നാടകങ്ങളിലും, സിനിമകളിലും സജീവമായിരുന്ന തൻ്റെ അച്ഛൻ സിനിമയെ ഒരുപാട് സ്നേഹിച്ചിരുന്നതായും, കലയോടുള്ള അദ്ദേഹത്തി ൻ്റെ ഇഷ്ടമാണ് തന്നെ ഇന്ന് ഇവിടെവരെകൊണ്ടെത്തിച്ചതെന്നും മഞ്ജു സൂചിപ്പിച്ചു.

മകൾ ദയയുടെ പിറന്നാൾ ദിനത്തിൽ മകളുടെ നെറ്റിയിൽ അമ്മ ചുംബിക്കുന്ന ടാറ്റു ചെയ്ത വീഡിയോയും, ചിത്രവുമാണ് മഞ്ജുപിള്ള സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. വെറുതെ അമ്മ മകൾക്ക് ചുംബനം നൽകുന്നൊരു ചിത്രമായിരുന്നില്ല അത്. ചിത്രത്തോടൊപ്പം ‘എൻ്റെ ആത്മാവ്’ എന്ന് നടി കുറിച്ചിരുന്നു. ‘ഇതാണ് എൻ്റെ ശരീരത്തിലെ ഏറ്റവും മികച്ച സമ്മാനം’ എന്നാണ്‌ താരം വീഡിയോക്ക് നല്‍കിയിരുന്ന അടിക്കുറിപ്പ്. ഏഴ് മണിക്കൂർ നീണ്ട വേദന സഹിച്ചാണ് മഞ്ജു ആ ചിത്രം ടാറ്റൂ ചെയ്തിരുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അത്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago